(moviemax.in) 'നോട്ട് ജസ്റ്റ് എ മാൻസ് റൈറ്റ്' എന്ന ടാഗ് ലൈനോട് കൂടെ സംവിധായകൻ സെന്ന ഹെഗ്‌ഡെ പുതിയ ചിത്രവുമായി എത്തുന്നു. 'തിങ്കളാഴ്ച നിശ്ചയം', '1744 വൈറ്റ് ആൾട്ടോ', 'പദ്മിനി' എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷമാണ് 'അവിഹിതം' എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ടൈറ്റിൽ പോസ്റ്റർ അടുത്തിടെ പുറത്തിറക്കിയത്. സിനിമയുടെ തിരക്കഥ എഴുതിയിരിക്കുന്നത് സെന്ന ഹെഗ്‌ഡെയും അംബരീഷ് കളത്തറയും ചേർന്നാണ്.
ഇഫോർ എക്സ്പിരിമെന്റ്സ്, ഇമാജിൻ സിനിമാസ്, മാരുതി ടാക്കീസ് എന്നീ ബാനറുകളിൽ മുകേഷ് ആർ. മേത്ത, ഹാരിസ് ദേശം, പി.ബി. അനീഷ്, സി.വി. സാരഥി, സെന്നാ ഹെഗ്‌ഡെ എന്നിവർ ചേർന്നാണ് നിർമ്മാണം.
'ഇംഗ്ലീഷിലെ ആദ്യ 'A'ക്ഷരത്തെയും, 'A'ദാമിന്റെ 'A'പ്പിളിനേയും, ലോകമെമ്പാടുമുള്ള 'A'വെറേജ് മലയാളികളുടെ 'A'എ വികാരങ്ങളെയും നമിച്ചുകൊണ്ട്,'A'iശ്വര്യപൂർവം ഞങ്ങൾ തുടങ്ങുന്നു.' എന്നായിരുന്നു പോസ്റ്ററിനൊപ്പം പങ്കുവെച്ച വാചകം.
സെന്ന ഹെഗ്‌ഡെയുടെ അവസാന ചിത്രമായ 'പദ്മിനി'ക്ക് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്. അതിനാൽ അദ്ദേഹത്തിന്റെ പുതിയ ചിത്രം 'അവിഹിതം' വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്.
Senna Hegdes new film Avihitham title poster released