ആസിഫ് അലിയും അപർണ ബാലമുരളിയും 'മിറാഷിൽ' ഒന്നിക്കുന്നു; ടീസർ പുറത്ത്

ആസിഫ് അലിയും അപർണ ബാലമുരളിയും 'മിറാഷിൽ' ഒന്നിക്കുന്നു; ടീസർ പുറത്ത്
Aug 18, 2025 10:36 AM | By Sreelakshmi A.V

(moviemax.in) ദുരൂഹത നിറഞ്ഞ കഥാപാത്രങ്ങളായി ആസിഫ് അലിയും അപർണ ബാലമുരളിയും വീണ്ടും ഒന്നിക്കുന്ന ചിത്രം 'മിറാഷി'ന്റെ ടീസർ പുറത്തിറങ്ങി. മികച്ച പ്രേക്ഷകപ്രശംസ നേടിയ 'കിഷ്കിന്ധാ കാണ്ഡ'ത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് പ്രശസ്ത സംവിധായകൻ ജീത്തു ജോസഫാണ്. ഇമോഷണൽ രംഗങ്ങളും ഉദ്വേഗജനകമായ നിമിഷങ്ങളും കോർത്തിണക്കിയ ടീസർ പ്രേക്ഷകരിൽ വലിയ ആകാംക്ഷയാണ് ഉണ്ടാക്കിയിരിക്കുന്നത്.

​"ഞാൻ കണ്ടത് നീ കാണണമെന്നില്ല, നീ കണ്ടത് ഞാനും. ഞാൻ കാണാത്തതും നീ കാണാത്തതും നമ്മൾ ഒരുമിച്ച് നോക്കിയാൽ ചിലപ്പോൾ കണ്ടെന്നും വരാം..." എന്ന വാചകങ്ങളോടെയാണ് ടീസർ ആരംഭിക്കുന്നത്. ഇത് ചിത്രത്തിന്റെ നിഗൂഢത വർദ്ധിപ്പിക്കുന്നു. 'ദൃശ്യം' സീരീസിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായ ജീത്തു ജോസഫ് ഈ ചിത്രത്തിലൂടെ വീണ്ടും ഒരു ത്രില്ലർ അനുഭവം സമ്മാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്തിടെ പുറത്തിറങ്ങിയ ഡിജിറ്റൽ ഇല്യൂഷൻ വീഡിയോയും, ഫസ്റ്റ് ലുക്ക്, സെക്കൻഡ് ലുക്ക് പോസ്റ്ററുകളും ഏറെ ശ്രദ്ധ നേടിയിരുന്നു.

ആസിഫ് അലി, അപർണ ബാലമുരളി, ഹക്കിം ഷാജഹാൻ, ദീപക് പറമ്പോൽ, ഹന്നാ റെജി കോശി, സമ്പത്ത് രാജ് എന്നിവരാണ് ​'മിറാഷി'ലെ പ്രധാന താരങ്ങൾ. ഇ ഫോർ എക്സ്പിരിമെന്റ്‌സ്, നാഥ് സ്റ്റുഡിയോസ്, സെവൻ വൺ സെവൻ പ്രൊഡക്ഷൻസ്, ബെഡ് ടൈം സ്റ്റോറീസ് എന്നീ ബാനറുകളിൽ മുകേഷ് ആർ. മെഹ്ത, ജതിൻ എം. സേഥി, സി.വി. സാരഥി എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. ആസിഫ് അലിയുടെ ഈ വർഷത്തെ ആദ്യ റിലീസായ 'രേഖാചിത്രം' ബോക്സ് ഓഫീസിൽ വലിയ വിജയം നേടിയിരുന്നു. 'കൂമൻ' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ജീത്തു ജോസഫും ആസിഫ് അലിയും വീണ്ടും ഒന്നിക്കുമ്പോൾ, 'മിറാഷി'നുവേണ്ടി വലിയ ആകാംഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ




The teaser of the film Mirash which will reunite Asif Ali and Aparna Balamurali has been released

Next TV

Related Stories
ദിലീപിന്റെ മകളോ .... ! എ​ഗെയിൻ മാമു എ​ഗെയിൻ അപ്പു...; എല്ലാം ഇന്നലെ കഴിഞ്ഞതുപോലെ, മഹാലക്ഷ്മിയുടെ പുതിയ വീഡിയോ

Nov 21, 2025 02:01 PM

ദിലീപിന്റെ മകളോ .... ! എ​ഗെയിൻ മാമു എ​ഗെയിൻ അപ്പു...; എല്ലാം ഇന്നലെ കഴിഞ്ഞതുപോലെ, മഹാലക്ഷ്മിയുടെ പുതിയ വീഡിയോ

ദിലീപിന്റെയും കാവ്യ മാധവന്റെയും മകൾ , മഹാലക്ഷ്മിയുടെ പുതിയ വീഡിയോ...

Read More >>
Top Stories