(moviemax.in) ജൂലൈ 29 നു പുറത്തിറങ്ങിയ കന്നഡ കോമഡി ഹൊറർ സിനിമയായ സു ഫ്രം സോ മികച്ച പ്രതികരണങ്ങളുമായി മുന്നേറുകയാണ്. പുതിയ സംവിധായകനായ ജെ. പി. തുമിനാദ് രചനയും സംവിധാനവും നിർവ്വഹിച്ച ചിത്രമാണിത്. ഇദ്ദേഹം തന്നെയാണ് പ്രധാന വേഷം ചെയ്തിരിക്കുന്നതും. നടൻ രാജ് ബി ഷെട്ടിയാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
കർണാടകയിൽ വൻ വിജയം തീർത്ത ചിത്രത്തിന്റെ മലയാളം പതിപ്പ് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ് ഓഗസ്റ്റ് ഒന്നിന് കേരളത്തിലെ തീയറ്ററുകളിൽ എത്തി. ഇതോടെ മലയാളികളും ഏറ്റെടുത്തിരിക്കുകയാണ് ചിത്രത്തെ. വളരെ ഗംഭീരമായി മലയാളം ഡബ്ബിങ് നടത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് വന്നുകൊണ്ടിരിക്കുന്നത്. മറ്റൊരു ഭാഷയിൽ നിന്നുള്ള സിനിമയാണെങ്കിൽ പോലും മലയാളം സിനിമ പോലെത്തന്നെ വൻ വിജയം നേടാൻ ഈ സിനിമയ്ക്ക് കഴിയുന്നുണ്ട്.
ഹാസ്യവും സൂപ്പർ നാച്ചുറൽ ഘടകങ്ങളും ചേർത്ത ഈ സിനിമ, ഗ്രാമീണ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഷനീൽ ഗൗതം, സന്ധ്യ അരക്കെരെ, പ്രകാശ് തുമിനാദ്, ദീപക് റായ് പാനജെ, മൈം രാംദാസ്, പുഷ്പരാജ് ബോളാർ, രാജ് ബി. ഷെട്ടി, ചിത്രത്തിന്റെ സംവിധായകനായ ജെ. പി. തുമിനാദ് ഉൾപ്പെടെയുള്ള അഭിനേതാക്കളുടെ പ്രകടനം ചിത്രത്തിന്റെ പ്രധാന ആകർഷണമാണ്. കൂടാതെ, സംഗീതം, ഛായാഗ്രഹണം തുടങ്ങിയ സാങ്കേതിക വശങ്ങളും മികച്ച രീതിയിൽ കൈകാര്യം ചെയ്തിട്ടുണ്ടെന്ന് നിരൂപകർ അഭിപ്രായപ്പെടുന്നു. പുതിയ ആശയങ്ങളും തമാശകളും ചേർത്ത് ഒരുക്കിയിട്ടുള്ള ഈ സിനിമ കന്നഡ സിനിമയുടെ പുതിയൊരു മാറ്റത്തെയാണ് സൂചിപ്പിക്കുന്നത്.
Su from So is a film written and directed by JP Tuminad