പ്രേക്ഷകർ കാത്തിരിക്കുന്ന 'സുമതി വളവി'ലെ കൊടിയേറ്റത്തോടെയുള്ള ആഘോഷ ഗാനമെത്തി

പ്രേക്ഷകർ കാത്തിരിക്കുന്ന 'സുമതി വളവി'ലെ കൊടിയേറ്റത്തോടെയുള്ള ആഘോഷ ഗാനമെത്തി
Jul 19, 2025 11:01 AM | By Anjali M T

(moviemax.in) തിയറ്ററുകളിൽ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രം സുമതി വളവിന്റെ ആഘോഷ ഗാനം റിലീസായി. കല്ലേലി കാവിലെ ഉത്സവത്തിന് കൊടിയേറ്റത്തോടെയുള്ള ആഘോഷ ഗാനത്തിന്റെ സംഗീത സംവിധാനം രഞ്ജിൻ രാജ് ആണ്. സന്തോഷ് വർമയുടെ വരികൾക്ക് മധു ബാലകൃഷ്‌ണൻ, ദീപക് ബ്ലൂ, നിഖിൽ മേനോൻ, ഭദ്രാ റെജിൻ എന്നിവർ ചേർന്നാണ് ഗാനത്തിന്റെ ആലാപനം. പുഷ്പ, തൂഫാൻ തുടങ്ങിയ സൗത്ത് ഇന്ത്യൻ ബ്ലോക്ക്ബസ്റ്റർ ഗാനങ്ങളുടെ ആലാപനത്തിലൂടെ തെന്നിന്ത്യൻ സെൻസേഷണൽ സിംഗർ ദീപക് ബ്ലൂവും മലയാളത്തിൽ സൂപ്പർ ഹിറ്റ് ഗാനങ്ങളുടെ ആലാപനത്തിലൂടെ മലയാളത്തിന്റെ അനുഗ്രഹീത ഗായകൻ മധു ബാലകൃഷ്‌ണനും ഈ ആഘോഷ ഗാനത്തിൽ ഒരുമിക്കുമ്പോൾ പ്രേക്ഷകന് ഈ ഗാനത്തിന്റെ ഗാനാസ്വാദനത്തിൽ മികവേറും എന്നുറപ്പാണ്.

മലയാളത്തനിമ ചോർന്നു പോകാതെ മറ്റു ഭാഷകളുടെ ഗാനങ്ങളോടൊപ്പം കിട പിടിച്ചു നിൽക്കുന്ന ഒരു പവർഫുൾ ഗാനമാണ് സുമതി വളവിന്റെതായി ഇന്ന് റിലീസായത്. വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്യുന്ന സുമതി വളവിന്റെ രചന നിർവഹിച്ചിരിക്കുന്നത് അഭിലാഷ് പിള്ളയാണ്. മാളികപ്പുറം ചിത്രത്തിന്റെ വൻ വിജയത്തിന് ശേഷം അതേ ടീമൊരുക്കുന്ന സുമതി വളവ് ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ, മുരളി കുന്നുംപുറത്തിന്റെ വാട്ടർമാൻ ഫിലിംസ് എന്നിവർ ചേർന്നാണ് നിർമിക്കുന്നത്.

ചിത്രത്തിന്റെ കോ പ്രൊഡ്യൂസേഴ്‌സ്: ബൈജു ഗോപാലൻ, വി.സി. പ്രവീൺ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കൃഷ്ണമൂർത്തി എന്നിവരാണ്. മലയാള സിനിമയിലെ പ്രഗൽഭരായ മുപ്പത്തി അഞ്ചിൽപ്പരം പ്രശസ്തരായ അഭിനേതാക്കളും മറ്റു പ്രതിഭകളും മികച്ച സാങ്കേതിക പ്രവർത്തകരും ഒരുമിക്കുമ്പോൾ പ്രേക്ഷകന് തിയേറ്റർ എക്സ്പീരിയൻസ് ഉറപ്പാണ്. തൊണ്ണൂറുകളുടെ പശ്ചാത്തലത്തിൽ ഹൊറർ ഫാമിലി ഡ്രാമാ ഗണത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ വിതരണ പങ്കാളിയായ ഡ്രീം ബിഗ് ഫിലിംസാണ് സുമതിവളവ് കേരളത്തിലെ തിയേറ്ററുകളിൽ വിതരണം നിർവഹിക്കുന്നത്.

അർജുൻ അശോകൻ, ബാലു വർഗീസ്, ഗോകുൽ സുരേഷ്, സൈജു കുറുപ്പ്, സിദ്ധാർഥ് ഭരതൻ, ശ്രാവൺ മുകേഷ്, നന്ദു, മനോജ്‌ കെയു, ശ്രീജിത്ത്‌ രവി, ബോബി കുര്യൻ, അഭിലാഷ് പിള്ള, ശ്രീപഥ് യാൻ, ജയകൃഷ്ണൻ, കോട്ടയം രമേശ്‌, സുമേഷ് ചന്ദ്രൻ, ചെമ്പിൽ അശോകൻ, വിജയകുമാർ, ശിവ അജയൻ, റാഫി, മനോജ്‌ കുമാർ, മാസ്റ്റർ അനിരുദ്ധ്, മാളവിക മനോജ്‌, ജൂഹി ജയകുമാർ, ഗോപിക അനിൽ, ശിവദ, സിജ റോസ്, ദേവനന്ദ, ജെസ്‌നിയ ജയദീഷ്, സ്മിനു സിജോ,ഗീതി സംഗീത, അശ്വതി അഭിലാഷ് എന്നിവരാണ് സുമതി വളവിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മ്യൂസിക് 24 x7 ആണ് സുമതിവളവിന്റെ ഓഡിയോ റൈറ്റ്സ് കരസ്ഥമാക്കിയത്. ദി പ്ലോട്ട് പിക്‌ചേഴ്‌സാണ് സുമതി വളവിന്റെ ഓവർസീസ് വിതരണാവകാശികൾ.




Sumathi Vala's celebratory song released

Next TV

Related Stories
ദിലീപിന്റെ മകളോ .... ! എ​ഗെയിൻ മാമു എ​ഗെയിൻ അപ്പു...; എല്ലാം ഇന്നലെ കഴിഞ്ഞതുപോലെ, മഹാലക്ഷ്മിയുടെ പുതിയ വീഡിയോ

Nov 21, 2025 02:01 PM

ദിലീപിന്റെ മകളോ .... ! എ​ഗെയിൻ മാമു എ​ഗെയിൻ അപ്പു...; എല്ലാം ഇന്നലെ കഴിഞ്ഞതുപോലെ, മഹാലക്ഷ്മിയുടെ പുതിയ വീഡിയോ

ദിലീപിന്റെയും കാവ്യ മാധവന്റെയും മകൾ , മഹാലക്ഷ്മിയുടെ പുതിയ വീഡിയോ...

Read More >>
Top Stories










News Roundup