---
title: "'മകളു’ടെ വിശേഷം പങ്കുവെച്ച് സാന്ത്വനത്തിലെ ശിവൻ"
english_title: "Shiva in consolation sharing the story of his 'daughter'"
publisher: "moviemax.in"
canonical_url: "https://moviemax.in/news/3031/shiva-in-consolation-sharing-the-story-of-his-daughter"
published_at: "2021-10-04T21:49:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6108fb5479e26_.jpg"
keywords: []
---

# 'മകളു’ടെ വിശേഷം പങ്കുവെച്ച് സാന്ത്വനത്തിലെ ശിവൻ

> **Lead Summary:** മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് സജിൻ. നിരവധി ജനപ്രിയ പരമ്പരകളിലൂടെ ആണ് ഈ നടൻ മലയാളികളുടെ ഹൃദയം കീഴടക്കുന്നത്. ഇപ്പോൾ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന സാന്ത്വനം എന്ന പരമ്പരയിൽ ആണ് താരം അഭിനയിച്ചു വരുന്നത്. പരമ്പരയിൽ ശിവൻ എന്ന കഥാപാത്രത്തെ ആണ് താരം അവതരിപ്പിക്കുന്നത്. ജനപ്രിയ തമിഴ് പരമ്പര ആയ പാണ്ഡ്യൻ സ്റ്റോഴ്സിൻ്റെ മലയാളം പതിപ്പാണ് ഇത്. തമിഴ് പതിപ്പിൽ മലയാളികളുടെ പ്രിയപ്പെട്ട സുചിത്ര ആണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മലയാളം പതിപ്പിൽ ആകട്ടെ ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ചിപ്പി ആണ്. ഇപ്പോൾ ചില യൂട്യൂബ് ചാനലുകൾക്കെതിരെ സംസാരിക്കുകയാണ് സജിൻ.

## Article Content

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് സജിൻ. നിരവധി ജനപ്രിയ പരമ്പരകളിലൂടെ ആണ് ഈ നടൻ മലയാളികളുടെ ഹൃദയം കീഴടക്കുന്നത്. ഇപ്പോൾ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന സാന്ത്വനം എന്ന പരമ്പരയിൽ ആണ് താരം അഭിനയിച്ചു വരുന്നത്. പരമ്പരയിൽ ശിവൻ എന്ന കഥാപാത്രത്തെ ആണ് താരം അവതരിപ്പിക്കുന്നത്. ജനപ്രിയ തമിഴ് പരമ്പര ആയ പാണ്ഡ്യൻ സ്റ്റോഴ്സിൻ്റെ മലയാളം പതിപ്പാണ് ഇത്. തമിഴ് പതിപ്പിൽ മലയാളികളുടെ പ്രിയപ്പെട്ട സുചിത്ര ആണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മലയാളം പതിപ്പിൽ ആകട്ടെ ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ചിപ്പി ആണ്. ഇപ്പോൾ ചില യൂട്യൂബ് ചാനലുകൾക്കെതിരെ സംസാരിക്കുകയാണ് സജിൻ.

സീരിയൽ നടി ആയിട്ടുള്ള ഷഫ്ന ആണ് സജിൻ്റെ ഭാര്യ. സിനിമ മേഖലയിലൂടെ ആയിരുന്നു ഷഫ്ന അരങ്ങേറിയത്. ഇരുവർക്കും ഒരു മകളുണ്ട് എന്നാണ് ചില അഭ്യൂഹങ്ങൾ. ചില യൂട്യൂബ് ചാനലുകളാണ് ഇത്തരത്തിലുള്ള അഭിമുഖങ്ങൾ പ്രചരിപ്പിക്കുന്നത് എന്നാണ് സജിൻ ഇപ്പോൾ പറയുന്നത്. തങ്ങളുടെ പരിചയക്കാരുടെയോ സുഹൃത്തുക്കളുടെയോ കുട്ടികളെ എടുത്തു കൊണ്ട് നിൽക്കുന്ന ചിത്രങ്ങൾ പങ്കു വെച്ചു കൊണ്ടാണ് ഇവർ തങ്ങളുടെ മകളാണ് എന്ന പേരിൽ വാർത്തകൾ പ്രചരിപ്പിക്കുന്നത്. ഇത്തരം യൂട്യൂബ് ചാനലുകൾ കാരണം വലിയ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത് എന്നും താരം കൂട്ടിച്ചേർത്തു.

മകളുടെ വിശേഷങ്ങൾ തിരക്കി ധാരാളം ആളുകൾ തങ്ങളെ വിളിക്കാറുണ്ട് എന്നും താരം പറയുന്നു. എന്നാൽ സത്യകഥ എന്തെന്നാൽ ഞങ്ങൾക്ക് ഇതുവരെ കുട്ടികളില്ല എന്നതാണ് – സജിൻ പറയുന്നു. ഒരിക്കലും സീരിയൽ മേഖലയിൽ എത്തിപ്പെടും എന്ന് കരുതിയിരുന്നതല്ല. ഇപ്പോൾ ലഭിക്കുന്ന സ്വീകരണത്തിന് ഒരുപാട് നന്ദിയുണ്ട് എന്നും താരം കൂട്ടിച്ചേർക്കുന്നു. സാന്ത്വനം എന്ന പരമ്പരയിലെ കഥാപാത്രത്തെ പ്രേക്ഷകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. ഇതിന് ഒരുപാട് നന്ദിയുണ്ട് എന്നും സജിൻ കൂട്ടിച്ചേർത്തു.

ഏഷ്യാനെറ്റിലെ ഏറ്റവും ജനപ്രിയ പരമ്പരകളിലെ ഒന്നാണ് സാന്ത്വനം. ടി ആർ പി റേറ്റിങ്ങിൽ എപ്പോഴും ആദ്യ അഞ്ച് സ്ഥാനങ്ങളിൽ ഒന്ന് സാന്ത്വനത്തിന് ആയിരിക്കും. ഒരു കുടുംബത്തിലെ ചെറുതും വലുതുമായ പ്രശ്നങ്ങളാണ് പരമ്പര ചർച്ച ചെയ്യുന്നത്. ഒരു കുടുംബത്തെ തന്നെ ആണ് കുടുംബങ്ങളെ കുറിച്ചും പരമ്പര ചർച്ച ചെയ്യുന്നു എന്നതാണ് പ്രത്യേകത. എന്തൊക്കെയായാലും വലിയ രീതിയിൽ അവിഹിത ബന്ധങ്ങളും മറ്റും ഈ പരമ്പരയിൽ ഇല്ല. അതുകൊണ്ടുതന്നെ കുട്ടികൾ മുതൽ യുവാക്കൾ വരെ ധാരാളം ആരാധകർ ആണ് പരമ്പരയ്ക്ക് ഉള്ളത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/3031/shiva-in-consolation-sharing-the-story-of-his-daughter)