( moviemax.in ) മലയാള സിനിമാ രംഗത്തെ യുവ താരമായി വളർന്ന് വരികയാണ് മാധവ് സുരേഷ്. സുരേഷ് ഗോപിയുടെ മകനായ മാധവ് സുരേഷ് ഇതിനോടകം സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയമായിട്ടുണ്ട്. ചിലർ മാധവ് ആത്മവിശ്വാസമുള്ള ചെറുപ്പക്കാരനാണെന്ന് പറയുമ്പോൾ മറ്റ് ചിലർ മാധവ് അഹങ്കാരിയാണെന്ന് വിമർശിക്കുന്നു. താരപുത്രന്റെ സംസാര രീതിയെയാണ് വിമർശകർ എതിർക്കുന്നത്. അതേസമയം മുമ്പ് പൃഥ്വിരാജിനും അതേ കുറ്റപ്പെടുത്തൽ കേൾക്കേണ്ടി വന്നിട്ടുണ്ടെന്ന് മാധവിനെ അനുകൂലിക്കുന്നവർ പറയുന്നു.
അഭിനയത്തിൽ തുടക്കക്കാരനാണെങ്കിലും സിനിമാ ലോകവുമായി വളരെ അടുത്ത ബന്ധമുള്ള താരപുത്രനാണ് മാധവ് സുരേഷ്. ദിലീപ്, ജയറാം എന്നീ താരങ്ങളുടെ കുടുംബവുമായി വലിയ ആത്മബന്ധം മാധവിനും കുടുംബത്തിനുമുണ്ട്. ഇതേക്കുറിച്ച് പുതിയ അഭിമുഖത്തിൽ മാധവ് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. മാധവ് കുട്ടിക്കാലത്തെ കാവ്യയെ കാണുന്നുണ്ട്. അക്കാലത്തെ മുൻനിര നായികയായിരുന്നു കാവ്യയോട് കൊച്ചു കുട്ടിയായ മാധവിന് തോന്നിയ ഇഷ്ടത്തെക്കുറിച്ച് കാവ്യയും സുരേഷ് ഗോപിയും ഒരിക്കൽ സംസാരിച്ചിട്ടുണ്ട്. കുട്ടിയായിരുന്ന മാധവ് റൂമിലേക്ക് വന്ന് രസകരമായി സംസാരിച്ചതിനെക്കുറിച്ചാണ് കാവ്യ സംസാരിച്ചത്.
ഇക്കാര്യം ഇന്നും കാവ്യയുടെ മനസിലുണ്ടെന്ന് മാധവ് പറയുന്നു. മെെൽസ്റ്റോൺ മേക്കേർസിൽ സംസാരിക്കുകയായിരുന്നു നടൻ. ഈ സംഭവം കാരണം കാവ്യ ചേച്ചിയുടെ മനസിൽ എനിക്കെന്നും സോഫ്റ്റ് കോർണർ ഉണ്ട്. ഞാൻ ആദ്യമായി ഫാനായ നടൻ ദിലീപ് അങ്കിളാണ്. നാലോ അഞ്ചോ വയസുള്ളപ്പോൾ സിഐഡി മൂസ എപ്പോഴും കാണുമായിരുന്നു. ഇന്നും എനിക്ക് ആ സിനിമ കണ്ടാൽ ബോറടിക്കില്ല.
എന്റെ അഭിപ്രായത്തിൽ ദിലീപ് അങ്കിളാണ് ഏറ്റവും വെർസറ്റെെലായ ആക്ടർ. ഏത് റേഞ്ചിലുള്ള റോളും ഏത് ടെെപ്പ് റോളും അതിന്റെ ജസ്റ്റിസ് കൊടുത്ത് വൃത്തിയായി ചെയ്യും. തുടരെ 32 ഹിറ്റുകൾ അദ്ദേഹത്തിനുണ്ട്. നിസാര കാര്യം അല്ല. രണ്ടാമത് വരുന്നത് മലയാളത്തിലെ സൂപ്പർതാരങ്ങളാണ്. ആ റെക്കോഡ‍് മറ്റാർക്കും തകർക്കാനായിട്ടില്ലെന്നും മാധവ് സുരേഷ് പറയുന്നു.
ജയറാം അങ്കിളിനും ഫാമിലിക്കുമൊപ്പമാണ് സിനിമാ കുടുംബങ്ങളിൽ ഏറ്റവും കൂടുതൽ സമയം ചെലവഴിച്ചിട്ടുള്ളത്. പാർവതി ജയറാം അച്ഛന്റെ സഹോദരിയെ പോലെയാണെന്നും അപ്പച്ചി എന്നാണ് വിളിക്കാറെന്നും മാധവ് സുരേഷ് പറയുന്നു. പ്രതിസന്ധി ഘട്ടങ്ങളിൽ പരസ്പരം താങ്ങാവുന്നവരാണ് രണ്ട് കുടുംബങ്ങളുമെന്നും മാധവ് സുരേഷ് വ്യക്തമാക്കി.
ദിലീപിന്റെ മകൾ മീനാക്ഷിയെക്കുറിച്ചും മാധവ് സുരേഷ് സംസാരിച്ചു. എന്റെ സോഷ്യൽ മീഡിയ ഭാര്യ എന്നാണ് വിളിക്കുന്നത്. ഞങ്ങൾ അതേക്കുറിച്ച് തമാശ പറയും. എന്റെ വളരെ നല്ല സുഹൃത്താണ് മീനാക്ഷി. സംഭാഷണങ്ങൾ ബുദ്ധിമുട്ടല്ല. വളരെ ശാന്തമായ പ്രകൃതക്കാരിയാണ്. ഞാൻ അങ്ങനെയല്ല. എന്റെ പല സുഹൃത്തുക്കളും വളരെ ശാന്തരാണ്. അതേ പോലെ വളരെ നല്ല ഫ്രണ്ടാണ്. ദിലീപിന്റെയും സുരേഷ് ഗോപിയുടെയും മക്കളാണെന്ന കാര്യം കണക്ട് ചെയ്താണ് ഗോസിപ്പുകൾ വരുന്നത്.
ഞങ്ങൾ രണ്ട് പേരുടെയും പ്രായം 25 ആണ്. വിനോദത്തിന് വേണ്ടി വരുന്ന ഇത്തരം ഗോസിപ്പുകൾ കാര്യമാക്കുന്നില്ലെന്നും മാധവ് സുരേഷ് പറയുന്നു. മാധവിനെ പോലെ പ്രേക്ഷകർ ചർച്ച ചെയ്യുന്ന താരപുത്രിയാണ് മീനാക്ഷി. ഡോക്ടറായ മീനാക്ഷി സിനിമാ രംഗത്തേക്ക് കടന്ന് വരുമെന്ന പ്രതീക്ഷ പ്രേക്ഷകർക്കുണ്ട്. നടൻ ദിലീപിന്റെയും മുൻ ഭാര്യ മഞ്ജു വാര്യരുടെയും ഏക മകളാണ് മീനാക്ഷി. മീനാക്ഷിയുടെ ഡാൻസ് വീഡിയോകൾ നേരത്തെ വെെറലായിരുന്നു.
madhavsuresh opens up about kavyamadhavan soft corner toward mention meenakshidileep