( moviemax.in ) നടൻ ശ്രീകാന്ത് മയക്കുമരുന്ന് കേസിൽ അറസ്റ്റിലായതിന് പിന്നാലെ സിനിമാ ലോകത്ത് നടക്കുന്ന മോശം പ്രവണതകളെക്കുറിച്ച് സംസാരിച്ച് നടി ചാർമിള. ശ്രീകാന്തിന്റെ അറസ്റ്റ് എല്ലാവർക്കും പാഠമാകണമെന്ന് ചാർമിള പറയുന്നു. ഈ സംഭവം കണ്ട് ഒരുപാട് ആളുകൾ ഇത്തരം കാര്യങ്ങളിൽ നിന്ന് പിന്മാറണം. ശ്രീകാന്തിന്റെ കുടുംബം സമൂഹത്തിന് മുന്നിൽ നാണംകെട്ടു. മറ്റ് നടൻമാർ ഇതൊരു പാഠമായി എടുക്കണം. നമ്മൾക്കും ഈ ഗതി വരുമല്ലോ എന്നോർത്ത് ഭയപ്പെടണം. നടിമാരും ഇക്കാര്യം ശ്രദ്ധിക്കണം. നടൻമാർക്കിങ്ങനെയാണെങ്കില‍് നടിമാരെക്കുറിച്ച് ഇതിലും മോശമായി സംസാരിക്കും.
എനിക്ക് ലക്ഷ്വറി ലെെഫ് വേണമെന്നും എന്ന് കരുതരുത്. ഞാൻ ഇപ്പോൾ ഇങ്ങോട്ട് വന്നത് ഓട്ടോയിലാണ്. അതിലെനിക്ക് ഫീൽ ഇല്ല. അങ്ങനെ ഫീൽ ചെയ്തിരുന്നെങ്കിലും ഞാനും മോശം വഴിയിൽ പോയേനെ. ചില കാര്യങ്ങൾ ജീവിതത്തിൽ വെെകി വന്നേക്കാം. നാളെ എന്റെ സിനിമ റിലീസ് ചെയ്ത് ഹിറ്റായാൽ അടുത്ത തവണ ഞാൻ കാറിൽ വരും. ജീവിതത്തിൽ കാത്തിരിക്കണം. അത് പലർക്കും മനസിലാക്കാ നാകുന്നില്ല.
എന്നെ മോശമായി സ്വാധീനിക്കാൻ ശ്രമിക്കുന്നവർ ഇല്ലെന്നാണോ കരുതുന്നത്. എത്രയോ പേർ എന്നെ ഫോൺ ചെയ്ത് പറയുന്നുണ്ട്. നീ എന്തിനാണിതൊക്കെ ചെയ്യുന്നത്, സിനിമ വരട്ടെ, ഒരേയൊരാളാണ്, നീ വരുമോ എന്ന് ചോദിക്കും. ഈ വയസിലും എന്നെ വിളിക്കുന്നു. എന്നേക്കാൾ പ്രായമുള്ളവരെ സമീപിക്കുന്നുണ്ടെന്നും ചാർമിള തുറന്ന് പറഞ്ഞു.
ഒരുകാലത്ത് തിരക്കേറിയ നായിക നടിയായിരുന്നു ചാർമിള. എന്നാൽ പിന്നീട് ഗ്രാഫിൽ വീഴ്ച സംഭവിച്ചു. ഇതിനിടെ സ്വകാര്യ ജീവിതത്തിലും പാളിച്ചകളുണ്ടായി. സീരിയൽ നടൻ കിഷോർ സത്യയായിരുന്നു ചാർമിളയുടെ ആദ്യ ഭർത്താവ്. 1995 ൽ വിവാഹിതരായ ഇവർ 1999 ൽ പിരിഞ്ഞു. കിഷോർ തന്നെ വഞ്ചിക്കുകയായിരുന്നെന്നും ഇയാൾക്ക് മറ്റൊരു ബന്ധം ഉണ്ടായിരുന്നെന്നും ചാർമിള തുറന്ന് പറഞ്ഞു. സുഹൃത്തിന്റെ ഭാര്യയുമായി ബന്ധമുണ്ടായിരുന്നു. പണത്തിന് വേണ്ടി ഞാനും ജോളിക്ക് അവളും എന്നത് പോലെ.
അത് കൊണ്ടാണ് ആ ബന്ധം പിരിഞ്ഞതെന്ന് അടുത്തിടെ ഒരു അഭിമുഖത്തിൽ തന്നെ പണത്തിന് വേണ്ടി ഉപയോഗിക്കുകയായിരുന്നെന്നും നടി പറഞ്ഞു. പിന്നീട് രാജേഷ് എന്നയാളെ ചാർമിള വിവാഹം ചെയ്തു. 2006 ൽ വിവാഹം ചെയ്ത ഇരുവരും 2016 ൽ വിവാഹ മോചനം നേടി. ഈ ബന്ധത്തിൽ ഒരു മകനുമുണ്ട്. ജീവിതത്തിലുണ്ടായ തകർച്ചകളെക്കുറിച്ച് തുറന്ന് പറയാൻ ചാർമിള മടിക്കാറില്ല. അന്ധമായി പ്രണയിച്ചതാണ് തന്റെ ജീവിതത്തെ ബാധിച്ചതെന്ന് ചാർമിള പറഞ്ഞിട്ടുണ്ട്.
ശ്രീകാന്തിന്റെ കേസ്
കഴിഞ്ഞ ദിവസമാണ് ശ്രീകാന്ത് മയക്കുമരുന്ന് കേസിൽ അറസ്റ്റിലായത്. അണ്ണാ ഡിഎംകെ മുൻ നേതാവിന്റെ അറസ്റ്റിന് പിന്നാലെയാണ് ശ്രീകാന്ത് പിടിയിലായത്. ശ്രീകാന്ത് 40 ലേറെ തവണ മയക്കുമരുന്ന് വാങ്ങിയതെന്ന് ഇയാൾ പൊലീസിന് മൊഴി നൽകി. ഇതിന് പിന്നാലെയായിരുന്നു അറസ്റ്റ്. കഴിഞ്ഞ ദിവസം നടൻ കൃഷ്ണയും അറസ്റ്റിലായി. ചെന്നെെയിലെ വിവിധ പബ്ബുകളിലും സ്വകാര്യ പാർട്ടികളിലും ആയിരുന്നു ലഹരി ഉപയോഗം. പല അഭിനേതാക്കൾക്കും ശ്രീകാന്ത് കൊക്കെയിൻ നൽകിയെന്ന് വിവരമുണ്ട്. കൂടുതൽ താരങ്ങളെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കുമെന്നാണ് വിവരം.
വിവാദങ്ങളിലൊന്നും അധികം കേൾക്കാത്ത പേരായിരുന്നു ശ്രീകാന്തിന്റേത്. ഇതാണ് അറസ്റ്റ് വാർത്ത ആരാധകരെ ഞെട്ടിക്കാനുള്ള കാരണം. തമിഴ് സിനിമാ രംഗത്തെ ലഹരി പാർട്ടികൾ ഇതിനോടകം ചർച്ചയാകുന്നുണ്ട്. കഴിഞ്ഞ ദിവസം മുൻ ഗായിക സുചിത്ര ഇതേക്കുറിച്ച് തുറന്നടിച്ച് സംസാരിച്ചിരുന്നു. നടി കയാദു ലോഹർ. പാർട്ടിയിൽ പങ്കെടുക്കാൻ 35 ലക്ഷം രൂപ എന്തിനാണ് വാങ്ങിയതെന്ന് നിങ്ങൾ ചോദിക്കണം. വെറുതെ വന്ന് പോകാനാണോ. അവിടെയുള്ള എംഎൽഎമാരും എംപിയുമെല്ലാം വെറുതെയിരിക്കുമോ എന്ന് സുചിത്ര ചോദിച്ചു.
viral amidsrikanth issue charmila opensup about bad side film world































.jpeg)

