എന്തൊരു മകളെയാ നിങ്ങളുണ്ടാക്കിയത്? അന്ന് കനിയെ കുറിച്ച് ലോഹിതദാസ് പറഞ്ഞത് അങ്ങനെയാണ് ! മെെത്രേയൻ

എന്തൊരു മകളെയാ നിങ്ങളുണ്ടാക്കിയത്? അന്ന് കനിയെ കുറിച്ച്  ലോഹിതദാസ് പറഞ്ഞത് അങ്ങനെയാണ് ! മെെത്രേയൻ
Jun 29, 2025 12:11 PM | By Athira V

( moviemax.in ) കരിയറിലെ മികച്ച കാലഘട്ടത്തിലൂടെയാണ് നടി കനി കുസൃതി കടന്ന് പോകുന്നത്. പല ഭാഷകളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്യുന്നു. ഓൾ വി ഇമാജിൻ ആസ് ലെെറ്റ് കാൻ ഫിലിം ഫെസ്റ്റിവലിൽ പുരസ്കാരം നേടി. ​ഗേൾസ് വിൽ ബി ​ഗേൾസ് എന്ന സിനിമയും പ്രശംസ നേടി. മലയാളത്തിൽ തനിക്ക് ലഭിക്കുന്ന അവസരങ്ങൾ കുറവാണെന്ന് കനി തുറന്ന് പറഞ്ഞിട്ടുണ്ട്. കരിയറിനോടും ജീവിതത്തിനോടും വ്യത്യസ്ത കാഴ്ചപ്പാടാണ് കനിക്ക്. മികച്ച അഭിനേത്രിയാണെങ്കിലും മുൻനിര താരമാകണെമന്നോ വലിയ പ്രൊജക്ടുകൾ ചെയ്യണമെന്നോ കനി ആ​ഗ്രഹിക്കുന്നില്ല.

അഭിനയം ഇഷ്ടമാണെങ്കിലും ഷൂട്ടിം​ഗിന് വേണ്ടിയുള്ള യാത്രകളും മറ്റും തനിക്ക് ഇഷ്ടമല്ലെന്ന് കനി ഒരിക്കൽ പറഞ്ഞിട്ടുണ്ട്. കനിയുടെ വ്യക്തിത്വത്തിൽ വലിയ സ്വാധീനം ചെലുത്തിയത് മാതാപിതാക്കളായ മെെത്രേയനും ജയശ്രീയുമാണ്. കനിയെക്കുറിച്ച് പുതിയ അഭിമുഖത്തിൽ മെെത്രേയൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ലോഹിതദാസ് തന്നെ വിളിച്ച് കനിയെക്കുറിച്ച് പറഞ്ഞ വാക്കുകൾ മെെത്രേയൻ പങ്കുവെച്ചു. സില്ലി മോങ്ക്സ് മോളിവുഡുമായുള്ള അഭിമുഖത്തിലാണ് മെെത്രേയൻ ഇക്കാര്യം പരാമർശിച്ചത്.

മകളെ അഭിനയിപ്പിക്കുമോ എന്ന് സംവിധായകർ വന്ന് ചോദിക്കുമായിരുന്നു. എനിക്കറിയില്ല, നിങ്ങളെ പരിചയപ്പെടുത്തി തരാം എന്ന് ഞാൻ മറുപടി നൽകും. രണ്ട് മൂന്ന് പേരെ ഞാൻ പരിചയപ്പെടുത്തിയിട്ടുണ്ട്. അവരുടെ സിനിമകളിലൊന്നും കനി അഭിനയിച്ചിട്ടില്ല. അവരുമായിട്ട് സംസാരിക്കുമ്പോൾ ശരിയായില്ലെന്ന് തോന്നി വിട്ടിട്ടുണ്ടാകും. ആ സിനിമ അവളുടെ കൂട്ടുകാർ അഭിനയിച്ചിട്ട് അവർക്ക് അവാർഡൊക്കെ കിട്ടിയിട്ടുണ്ട്.


കണ്ടോണ്ട് നിൽക്കാനേ പറ്റൂ. കാരണം അവൾ സഹകരിച്ചില്ല. ആ അവകാശമുണ്ടെന്ന അറിവുണ്ട്. ഒരിക്കൽ വലിയ തമാശയുള്ള സംഭവമുണ്ടായി. ലോഹിതദാസ് എന്നെ വിളിച്ചു. എന്തൊരു മകളെയാടോ നിങ്ങളുണ്ടാക്കിയതെന്ന് ചോദിച്ചു. ഞാൻ അത്ഭുതപ്പെട്ടു. എന്താണ് പറ്റിയതെന്ന് ചോദിച്ചു. ഒന്നുമില്ല, മകൾ എന്റെ സിനിമയിൽ അഭിനയിക്കത്തില്ലെന്ന് പറഞ്ഞെന്ന് ലോഹിത​ദാസ്.

പ്രൊഡക്ഷൻ കൺട്രോളറിൽ ഒരാൾ വിളിച്ച് നിങ്ങൾ രക്ഷപ്പെടും, നല്ല ക്യാരക്ടറാണെന്നൊക്കെ പറഞ്ഞു. എന്നെ താനൊന്നും രക്ഷപ്പെടുത്തേണ്ടെന്ന് അവൾ പറഞ്ഞു. രക്ഷപ്പെടുത്തുമെന്ന യുക്തി പറഞ്ഞത് കൊണ്ട് മാത്രം നഷ്ടപ്പെട്ട് പോയ ഏരിയ ആണത്. അവൾക്ക് ചെയ്യാൻ പറ്റുന്നതാണോ അല്ലയോ എന്നതല്ല ഇയാൾ പറയുന്നത്. മീര ജാസ്മിൻ മെയിൻ കഥാപാത്രമായി വന്ന സിനിമയിൽ രണ്ടാമത്തെ ക്യാരക്ടറായാണ് കനിയെ വിളിച്ചതെന്നും മെെത്രേയൻ പറയുന്നു. ഇത് പോലുള്ള സമീപനം കൊണ്ട് നഷ്ടപ്പെട്ട് പോയ കുറേ സിനിമകളുണ്ടെന്നും മെെത്രേയൻ വ്യക്തമാക്കി.

അച്ഛൻ, അമ്മ എന്ന് മാതാപിതാക്കളെ കനി കുസൃതി വിളിക്കാറില്ല. മെെത്രേയൻ എന്നും ജയശ്രീ ചേച്ചി എന്നുമാണ് വിളിക്കാറ്. മെെത്രേയൻ തന്നിലുണ്ടാക്കിയ സ്വാധീനത്തെക്കുറിച്ച് കനി കുസൃതി അഭിമുഖങ്ങളിൽ സംസാരിച്ചിട്ടുണ്ട്. മെെത്രേയനെ ഒരിക്കലും കാണാതിരിക്കാൻ പറ്റാത്ത അടുപ്പമായിരുന്നു മുമ്പ്. അതിപ്പോഴില്ല. അടുപ്പമുണ്ട്. പണ്ട് എനിക്ക് ജയശ്രീ ചേച്ചിയെ കാണാതിരുന്നാൽ അത്ര കുഴപ്പമില്ല.

കാരണം ജയശ്രീ ചേച്ചിയാണ് ശരിക്കും ജോലിയെടുക്കുന്ന ആൾ. മെെത്രേയനാണ് എന്നെ നോക്കുന്നത്. അപ്പോൾ സ്വാഭാവികമായും മെെത്രേയനോടാണ് അടുപ്പമുണ്ടായിരുന്നത്. പിന്നെ ജയശ്രീ ചേച്ചിയു‌ടെ അമ്മയോടും. വലുതായപ്പോഴാണ് ജയശ്രീ ചേച്ചിയോട് എനിക്ക് കൂടുതൽ അടുപ്പം വരുന്നതെന്നും അന്ന് കനി കുസൃതി പറഞ്ഞു.

നാടക രം​ഗത്ത് നിന്നുമാണ് കനി കുസൃതി സിനിമാ രം​ഗത്തേക്ക് വരുന്നത്. നിരവധി ഷോർട്ട് ഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട്. ബിരിയാണി എന്ന സിനിമയാണ് മലയാളത്തിൽ കനിയുടെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട സിനിമ. മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം ഈ സിനിമയിലൂടെ കനിക്ക് ലഭിച്ചു.

maitreyan recalls lohithadass words kanikusruti rejected movie

Next TV

Related Stories
'ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവും മാന്യനായ വ്യക്തി ആ മലയാള സൂപ്പർതാരമാണ്'; വെളിപ്പെടുത്തലുമായി സുഹാസിനി

Sep 12, 2025 05:33 PM

'ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവും മാന്യനായ വ്യക്തി ആ മലയാള സൂപ്പർതാരമാണ്'; വെളിപ്പെടുത്തലുമായി സുഹാസിനി

'ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവും മാന്യനായ വ്യക്തി ആ മലയാള സൂപ്പർതാരമാണ്'; വെളിപ്പെടുത്തലുമായി...

Read More >>
എന്റെ അഡ്വക്കേറ്റ് എന്നെക്കൊണ്ട് അത് ചെയ്യിപ്പിച്ചു, അത്രത്തോളം വൃത്തികേടായിരുന്നു, ഒടുവില്‍ കുറ്റബോധം തോന്നി; തുറന്നുപറഞ്ഞ് ആര്യ

Sep 12, 2025 01:32 PM

എന്റെ അഡ്വക്കേറ്റ് എന്നെക്കൊണ്ട് അത് ചെയ്യിപ്പിച്ചു, അത്രത്തോളം വൃത്തികേടായിരുന്നു, ഒടുവില്‍ കുറ്റബോധം തോന്നി; തുറന്നുപറഞ്ഞ് ആര്യ

എന്റെ അഡ്വക്കേറ്റ് എന്നെക്കൊണ്ട് അത് ചെയ്യിപ്പിച്ചു, അത്രത്തോളം വൃത്തികേടായിരുന്നു, ഒടുവില്‍ കുറ്റബോധം തോന്നി; തുറന്നുപറഞ്ഞ്...

Read More >>
വാസനുമായി പിരിഞ്ഞോ..... എന്നെ ആര് കല്യാണം കഴിക്കാനാണ്? കെട്ടുന്നയാൾ ഒരുപാട് കഷ്ടപ്പെടുമെന്ന് ശാലിൻ

Sep 12, 2025 11:13 AM

വാസനുമായി പിരിഞ്ഞോ..... എന്നെ ആര് കല്യാണം കഴിക്കാനാണ്? കെട്ടുന്നയാൾ ഒരുപാട് കഷ്ടപ്പെടുമെന്ന് ശാലിൻ

വാസനുമായി പിരിഞ്ഞോ..... എന്നെ ആര് കല്യാണം കഴിക്കാനാണ്? കെട്ടുന്നയാൾ ഒരുപാട് കഷ്ടപ്പെടുമെന്ന്...

Read More >>
'മൂന്ന് വയസ്സ് മുതൽ കളരി പഠിക്കുന്നുണ്ട്, റബർ ബാൻഡ് പോലെ നല്ല ഫ്ലെക്സിബിൾ ആണ് ദുർഗ'; കുഞ്ഞുനീലിയെക്കുറിച്ച് വിവേക് അനിരുദ്ധ്

Sep 11, 2025 04:19 PM

'മൂന്ന് വയസ്സ് മുതൽ കളരി പഠിക്കുന്നുണ്ട്, റബർ ബാൻഡ് പോലെ നല്ല ഫ്ലെക്സിബിൾ ആണ് ദുർഗ'; കുഞ്ഞുനീലിയെക്കുറിച്ച് വിവേക് അനിരുദ്ധ്

'ലോക' സിനിമയിൽ കല്യാണി പ്രിയദർശന്റെ ചെറുപ്പം അഭിനയിച്ച ദുർഗയെ കുറിച്ച് കാസ്റ്റിംഗ് ഡയറക്ടർ വിവേക്...

Read More >>
 സാമ്പത്തിക തട്ടിപ്പ് കേസ് : സൗബിൻ ഷാഹിറിന് തിരിച്ചടി; ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടിയുള്ള ഹര്‍ജി തള്ളി ഹൈക്കോടതി

Sep 11, 2025 02:50 PM

സാമ്പത്തിക തട്ടിപ്പ് കേസ് : സൗബിൻ ഷാഹിറിന് തിരിച്ചടി; ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടിയുള്ള ഹര്‍ജി തള്ളി ഹൈക്കോടതി

നടന്‍ സൗബിന്‍ ഷാഹിറിന് തിരിച്ചടി. ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടിയുള്ള ഹര്‍ജി ഹൈക്കോടതി തള്ളി....

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall