( moviemax.in ) അഭിനയ രംഗത്ത് വർഷങ്ങളായി തുടരുന്ന പ്രിയങ്ക അനൂപ് ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. അഭിപ്രായങ്ങൾ തുറന്ന് പറയുന്ന നടിയാണ് പ്രിയങ്ക അനൂപ്. സിനിമാ രംഗത്തെ കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ചും മോശം സമീപനങ്ങളെക്കുറിച്ചും സംസാരിക്കുകയാണിപ്പോൾ പ്രിയങ്ക. മാസ്റ്റർ ബിൻ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പരാമർശം.
മോശം സമീപനുമുണ്ടായാൽ ഡയരക്ടറോടോ പ്രാെഡ്യൂസറോടോ പറയുക. ഇങ്ങനെ ഒരു ചെറിയ പ്രശ്നമുണ്ട്, ഒന്ന് നോട്ട് ചെയ്യണം എന്ന് പറഞ്ഞ് അവരിലേക്ക് എത്തിക്കണം. അല്ലെങ്കിൽ പതുക്കെ അവരോട് തന്നെ പറയണം. പടം പോകുകയൊന്നുമില്ല. ഒന്ന് രണ്ട് പടങ്ങളിൽ അങ്ങനെയൊരു സാഹചര്യം എനിക്ക് വന്നിട്ടുണ്ട്. ആ പടത്തിൽ നിന്ന് ഞാൻ ഇറങ്ങിപ്പോന്നിട്ടുണ്ട്. ഇന്ന് ഒരുപാട് സാധ്യതകളുണ്ട്. യൂട്യൂബ് ചാനലിലെ വരുമാനം മാത്രം മതി ജീവിക്കാൻ. പിന്നെ ഇഷ്ടമുണ്ടെങ്കിൽ ആരുടെ കൂടെ വേണമെങ്കിലും പോകാം. പോയിക്കഴിഞ്ഞിട്ട് അവരെ കുറ്റം പറയുന്നതാണ് ഏറ്റവും വലിയ തെറ്റ്. എന്നെ റൂമിൽ വിളിച്ചു എന്നൊക്കെ പറയുന്നു.

എന്തിനാണ് റൂമിലേക്ക് വിളിക്കുന്നതെന്ന് ചോദിച്ച് കൂടെ. കുറച്ച് നാൾ മുമ്പ് എന്നെ ഒരാൾ വിളിച്ചു. നല്ല ക്യാരക്ടറാണ്, ചേച്ചിയോട് എനിക്ക് സ്റ്റോറി പറയണമെന്ന് പറഞ്ഞ് എന്നെയൊരാൾ കുറച്ച് നാൾ മുമ്പ് വിളിച്ചു. ഞാനാണോ നായിക, അങ്ങനെയാണെങ്കിൽ ആ പടം എനിക്ക് വേണ്ട, പടം പൊളിയും, കഥാപാത്രം എന്താണെന്ന് പറഞ്ഞാൽ മതിയെന്ന് ഞാൻ പറഞ്ഞു.
അല്ല ചേച്ചി, എനിക്ക് നേരിട്ടിരുന്ന് സംസാരിക്കണം എന്ന് അവൻ പറഞ്ഞു. നേരിട്ട് സംസാരിക്കാൻ വരൂ, നമുക്ക് ഏതെങ്കിലും ടീ ഷോപ്പിലിരുന്ന് സംസാരിക്കാമെന്ന് ഞാൻ. റൂമിന്റെ കാര്യം പറഞ്ഞപ്പോൾ സോറി മോനേ റൂമിലിരുന്ന് കഥ കേൾക്കേണ്ട പ്രായമല്ല എനിക്ക്, കഥ കേൾക്കാൻ താൽപര്യമില്ല, റൂമിൽ കഥ കേൾക്കാൻ താൽപര്യമുള്ളവരെ വിളിച്ചോ എന്ന് താൻ മറുപടി നൽകിയെന്നും പ്രിയങ്ക അനൂപ് വ്യക്തമാക്കി.
കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് നടിമാർ തുറന്ന് പറയുന്നതിനെ പ്രിയങ്ക അനൂപ് എതിർക്കാറുണ്ട്. വിട്ടുവീഴ്ച ചെയ്തിട്ട് പിന്നെ തുറന്ന് പറയുന്നത് അംഗീകരിത്താൻ പറ്റില്ലെന്നാണ് പ്രിയങ്ക അനൂപ് പറയാറുള്ളത്. സഹനടി വേഷങ്ങളാണ് സിനിമകളിൽ കൂടുതലും പ്രിയങ്ക അനൂപ് ചെയ്തത്. കോമഡി ഷോകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
Priyanka Anoop opens up about casting couch































.jpeg)

