'നിനക്ക് ചെയ്യാനായില്ലെങ്കിൽ ഈ വീട്ടിൽ താമസിക്കാൻ പറ്റില്ല, മമ്മൂട്ടിക്ക് ഇഷ്ടപ്പെടാത്ത കാര്യം'; വാപ്പച്ചിയുടെ ആഗ്രഹം വെളിപ്പെടുത്തി ദുൽഖർ സൽമാൻ

'നിനക്ക് ചെയ്യാനായില്ലെങ്കിൽ ഈ വീട്ടിൽ താമസിക്കാൻ പറ്റില്ല, മമ്മൂട്ടിക്ക് ഇഷ്ടപ്പെടാത്ത കാര്യം'; വാപ്പച്ചിയുടെ ആഗ്രഹം വെളിപ്പെടുത്തി ദുൽഖർ സൽമാൻ
Jun 28, 2025 12:20 PM | By Athira V

( moviemax.in ) മലയാള സിനിമയിൽ കരിയർ തുടങ്ങി, തമിഴിലും തെലുങ്കിലും ബോളിവുഡിലും വിജയിച്ച നിൽക്കുന്ന താരമാണ് ദുൽഖർ സൽമാൻ. സംവിധായകരുടെ ഒരു നീണ്ട നിരതന്നെ താരത്തിനെ കാത്തു നിൽക്കുന്നുണ്ടെങ്കിലും, വളരെ സെലക്ടിവ് ആയി മാത്രമേ സിനിമ ചെയ്യൂ എന്ന ഉറച്ച തീരുമാനത്തിലാണ് ദുൽഖർ. എന്നാൽ, നടന്റെ വാപ്പച്ചിയും, മലയാളത്തിന്റെ മെഗാസ്റ്റാറുമായ മമ്മൂട്ടിയാവട്ടെ ഒന്നിനൊന്ന് മികച്ച കഥാപാത്രങ്ങളും പ്രൊജെക്ടുകളുമായി ആകെ തിരക്കിലാണ്. എന്നും, കഴിയുന്നത്ര സിനിമകളിൽ അഭിനയിക്കണം എന്നതാണ് തന്റെ ചിന്ത എന്ന് പലപ്പോഴും ലെജൻഡറി നടൻ തന്റെ അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്.


ദുൽഖറിന്റെ കരിയറിൽ മമ്മൂട്ടിക്ക് ഇഷ്ടപ്പെടാത്ത കാര്യം

മുൻപ്, പല ദേശീയ മാധ്യമങ്ങൾക്കും നൽകിയ അഭിമുഖങ്ങളിൽ, തന്റെ കരിയറിൽ ഒട്ടും തന്നെ ഇടപെടാൻ താത്പര്യമില്ലാത്ത വ്യക്തിയാണ് തന്റെ വാപ്പച്ചി എന്ന് ദുൽഖർ സൽമാൻ വെളിപ്പെടുത്തിയിരുന്നു. തന്റെ കരിയർ പൂർണ്ണമായും തന്റെ മാത്രം നിയന്ത്രണത്തിലാണ്. ഏതൊക്കെ സിനിമകൾ ആണ് മകൻ ചെയ്യുന്നതെന്ന് മമ്മൂട്ടി അറിയാറുണ്ട്. പക്ഷെ, അതിനപ്പുറത്തേക്ക്, മറ്റൊരു കാര്യങ്ങളിലും ഇടപെടാനും, മകനൊപ്പം സിനിമയിൽ ഒന്നിക്കാനും അദ്ദേഹം ഒരിക്കലും താത്പര്യം കാണിച്ചിട്ടില്ല.

മുൻപ് റാണ ദഗ്ഗുബതി ഷോയിൽ പ്രത്യക്ഷപ്പെട്ട ദുൽഖർ തന്റെ പിതാവ് മമ്മൂട്ടിക്ക് കരിയറിൽ ഉള്ള വേഗതയെക്കുറിച്ച് സംസാരിച്ചിരുന്നു. "വാപ്പച്ചി സിനിമകൾ പൂർത്തിയാക്കുന്നു, യാത്രകൾ പോകുന്നു, തിരിച്ചുവരുന്നു, മറ്റൊരു സിനിമ പൂർത്തിയാക്കുന്നു, ആവർത്തിക്കുന്നു," ചിരിച്ചു കൊണ്ട് ദുൽഖർ സൽമാൻ പറഞ്ഞു. "ഞങ്ങൾ ലക്കി ഭാസ്കർ എന്ന സിനിമയിൽ ജോലി ചെയ്തുകൊണ്ടിരിക്കുമ്പോൾ, മമ്മൂട്ടി സാറിന് മൂന്നോ നാലോ റിലീസുകൾ ഉണ്ടായിരുന്നു.


ആ സമയത്ത് അദ്ദേഹത്തിന്റെ മൂന്നോ നാലോ സിനിമകൾ പുറത്തിറങ്ങിയിരുന്നു, ഒപ്പം തന്നെ ഒരേ സമയം മൂന്നോ നാലോ സിനിമകളിൽ കൂടി അദ്ദേഹം അഭിനയിക്കുന്നുണ്ടായിരുന്നു," ദുൽഖറിനൊപ്പം ഷോയിൽ എത്തിയ നടി മീനാക്ഷി ചൗധരി പറഞ്ഞു. തുടർന്ന് മമ്മൂട്ടിയുടെ രീതികളെ കുറിച്ച് മനസ്സ് തുറന്ന ദുൽഖർ സൽമാൻ, താൻ അധികം സിനിമകൾ ചെയ്യുന്നില്ല എന്നതാണ് വാപ്പച്ചിക്ക് ഉള്ള ഒരേയൊരു പരാതി എന്ന് വെളിപ്പെടുത്തി.

"ഞാൻ കൂടുതൽ സിനിമകൾ ചെയ്യണമെന്നാണ് വാപ്പച്ചി ആഗ്രഹിക്കുന്നത്. നമ്മുടെ തലമുറ ചർച്ച ചെയ്യാനും, ഒരു സിനിമ നിർമ്മിക്കാനും, അത് നന്നാക്കാനും വളരെയധികം സമയമെടുക്കും. പക്ഷെ വാപ്പച്ചിക്ക് അതൊന്നും മനസ്സിലാകാറില്ല. വാപ്പച്ചി പറയുന്നത്, 'നീ നിന്റെ ജോലി ചെയ്യുക. പിന്നെ ആ സിനിമയോട് ഡിസ്കണക്‌ട് ആയി അടുത്ത പ്രോജക്റ്റ് തുടങ്ങുക. ഇപ്പോഴും അടുത്ത സിനിമ തീരുമാനിച്ചു വച്ചിരിക്കണം' എന്നാണ്," ദുൽഖർ വെളിപ്പെടുത്തി.


ഒപ്പം തന്നെ, ദുൽഖർ സൽമാൻ എന്താണ് മലയാളത്തിൽ അധികം സിനിമകൾ ചെയ്യാത്തത് എന്ന ആശങ്കയും മമ്മൂട്ടിക്കുണ്ട്. "നിനക്ക് മലയാളം സിനിമ ചെയ്യാൻ വയ്യെങ്കിൽ എന്റെ വീട്ടിൽ താമസിക്കാൻ പറ്റില്ല," എന്ന് ഒരിക്കൽ തമാശയായി വാപ്പച്ചി തന്നോട് പറഞ്ഞിരുന്നു എന്ന് ഗലാട്ട പ്ലസ്സിന് നൽകിയ അഭിമുഖത്തിൽ ദുൽഖർ സൽമാൻ വെളിപ്പെടുത്തിയിരുന്നു. മകൻ ധാരാളം സിനിമകളിൽ അഭിനയിക്കണം എന്നും, അതിൽ കൂടുതലും മലയാളത്തിൽ ആവണമെന്നുമാണ് ഭ്രമയുഗം താരത്തിന്റെ മനസ്സിലെ ആഗ്രഹം.

മമ്മൂട്ടിയുടെ കരിയറിലേക്ക് വന്നാൽ, കോവിഡ് ഇടവേളയ്ക്ക് ശേഷം ഒരുപിടി നല്ല ചിത്രങ്ങളും അത്യുഗ്രൻ പ്രകടനങ്ങളുമാണ് മെഗാസ്റ്റാർ മലയാള സിനിമ പ്രേക്ഷകർക്ക് സമ്മാനിച്ചത്. അതിൽ നൻപകൽ നേരത്ത് മയക്കം, റോഷാക്ക്, കണ്ണൂർ സ്‌ക്വാഡ്, കാതൽ ദി കോർ, ബ്രഹ്മയുഗം എന്നിവ ദേശീയ തലത്തിൽ പ്രശംസകൾ നേടിയ ചിത്രങ്ങളാണ്. ഇപ്പോൾ അസുഖ ബാധയെ തുടർന്ന് കരിയറിൽ നിന്നും ഇടവേളയെടുത്തിരിക്കുന്ന ലെജൻഡറി നടൻ, വിശ്രമത്തിന് ശേഷം ഉടൻ തന്നെ മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജോയിൻ ചെയ്യുമെന്നാണ് റിപോർട്ടുകൾ.

Dulquer Salmaan reveals his father mammotty wish

Next TV

Related Stories
'ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവും മാന്യനായ വ്യക്തി ആ മലയാള സൂപ്പർതാരമാണ്'; വെളിപ്പെടുത്തലുമായി സുഹാസിനി

Sep 12, 2025 05:33 PM

'ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവും മാന്യനായ വ്യക്തി ആ മലയാള സൂപ്പർതാരമാണ്'; വെളിപ്പെടുത്തലുമായി സുഹാസിനി

'ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവും മാന്യനായ വ്യക്തി ആ മലയാള സൂപ്പർതാരമാണ്'; വെളിപ്പെടുത്തലുമായി...

Read More >>
എന്റെ അഡ്വക്കേറ്റ് എന്നെക്കൊണ്ട് അത് ചെയ്യിപ്പിച്ചു, അത്രത്തോളം വൃത്തികേടായിരുന്നു, ഒടുവില്‍ കുറ്റബോധം തോന്നി; തുറന്നുപറഞ്ഞ് ആര്യ

Sep 12, 2025 01:32 PM

എന്റെ അഡ്വക്കേറ്റ് എന്നെക്കൊണ്ട് അത് ചെയ്യിപ്പിച്ചു, അത്രത്തോളം വൃത്തികേടായിരുന്നു, ഒടുവില്‍ കുറ്റബോധം തോന്നി; തുറന്നുപറഞ്ഞ് ആര്യ

എന്റെ അഡ്വക്കേറ്റ് എന്നെക്കൊണ്ട് അത് ചെയ്യിപ്പിച്ചു, അത്രത്തോളം വൃത്തികേടായിരുന്നു, ഒടുവില്‍ കുറ്റബോധം തോന്നി; തുറന്നുപറഞ്ഞ്...

Read More >>
വാസനുമായി പിരിഞ്ഞോ..... എന്നെ ആര് കല്യാണം കഴിക്കാനാണ്? കെട്ടുന്നയാൾ ഒരുപാട് കഷ്ടപ്പെടുമെന്ന് ശാലിൻ

Sep 12, 2025 11:13 AM

വാസനുമായി പിരിഞ്ഞോ..... എന്നെ ആര് കല്യാണം കഴിക്കാനാണ്? കെട്ടുന്നയാൾ ഒരുപാട് കഷ്ടപ്പെടുമെന്ന് ശാലിൻ

വാസനുമായി പിരിഞ്ഞോ..... എന്നെ ആര് കല്യാണം കഴിക്കാനാണ്? കെട്ടുന്നയാൾ ഒരുപാട് കഷ്ടപ്പെടുമെന്ന്...

Read More >>
'മൂന്ന് വയസ്സ് മുതൽ കളരി പഠിക്കുന്നുണ്ട്, റബർ ബാൻഡ് പോലെ നല്ല ഫ്ലെക്സിബിൾ ആണ് ദുർഗ'; കുഞ്ഞുനീലിയെക്കുറിച്ച് വിവേക് അനിരുദ്ധ്

Sep 11, 2025 04:19 PM

'മൂന്ന് വയസ്സ് മുതൽ കളരി പഠിക്കുന്നുണ്ട്, റബർ ബാൻഡ് പോലെ നല്ല ഫ്ലെക്സിബിൾ ആണ് ദുർഗ'; കുഞ്ഞുനീലിയെക്കുറിച്ച് വിവേക് അനിരുദ്ധ്

'ലോക' സിനിമയിൽ കല്യാണി പ്രിയദർശന്റെ ചെറുപ്പം അഭിനയിച്ച ദുർഗയെ കുറിച്ച് കാസ്റ്റിംഗ് ഡയറക്ടർ വിവേക്...

Read More >>
 സാമ്പത്തിക തട്ടിപ്പ് കേസ് : സൗബിൻ ഷാഹിറിന് തിരിച്ചടി; ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടിയുള്ള ഹര്‍ജി തള്ളി ഹൈക്കോടതി

Sep 11, 2025 02:50 PM

സാമ്പത്തിക തട്ടിപ്പ് കേസ് : സൗബിൻ ഷാഹിറിന് തിരിച്ചടി; ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടിയുള്ള ഹര്‍ജി തള്ളി ഹൈക്കോടതി

നടന്‍ സൗബിന്‍ ഷാഹിറിന് തിരിച്ചടി. ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടിയുള്ള ഹര്‍ജി ഹൈക്കോടതി തള്ളി....

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall