ഡെലിവറി പത്ത് ദിവസത്തിനുള്ളിൽ, അവരെ എന്നെങ്കിലും നേരിട്ട് കാണണം, ഇങ്ങനെയാക്കെ കള്ളം പറയാൻ പറ്റുന്നല്ലോ; സിന്ധു

ഡെലിവറി പത്ത് ദിവസത്തിനുള്ളിൽ, അവരെ എന്നെങ്കിലും നേരിട്ട് കാണണം, ഇങ്ങനെയാക്കെ കള്ളം പറയാൻ പറ്റുന്നല്ലോ; സിന്ധു
Jun 28, 2025 10:17 AM | By Athira V

( moviemax.in ) കഴിഞ്ഞ ഒരു മാസക്കാലം എല്ലാം കൊണ്ടും കോലാഹലം നിറ‍ഞ്ഞതായിരുന്നു കൃഷ്ണകുമാറിനും കുടുംബത്തിനും. കാരണം അത്ര വലിയൊരു സാമ്പത്തിക തട്ടിപ്പാണ് താരത്തിന്റെ മകൾ ദിയയുടെ സ്ഥാപനത്തിൽ നടന്നത്. എഴുപത് ലക്ഷത്തിന് മുകളിൽ പണവും സ്റ്റോക്കും ദിയയ്ക്ക് നഷ്ടപ്പെട്ടു. സ്ഥാപനത്തിലെ ജീവനക്കാരായിരുന്ന മൂന്ന് പെൺകുട്ടികളായിരുന്നു തട്ടിപ്പിന് പിന്നിൽ. കേസിൽ നിന്നും രക്ഷപ്പെടാൻ വേണ്ടി കുറ്റക്കാരായ പെൺകുട്ടികൾ കൃഷ്ണകുമാറിനും കുടുംബത്തിനും എതിരെ കേസ് കൊടുത്തിരുന്നു.

തട്ടികൊണ്ടുപോയി ഭീഷണിപ്പെടുത്തി എന്നായിരുന്നു കേസ്. എന്നാൽ അത് കെട്ടിച്ചമച്ചതാണെന്ന് മനസിലായതോടെ കഴിഞ്ഞ ദിവസം കൃഷ്ണകുമാറിനും ദിയയ്ക്കും കോടതി ജാമ്യം അനുവദിച്ചു. മാത്രമല്ല മുൻകൂർ ജാമ്യം തേടിയ പ്രതികൾക്ക് ജാമ്യം നിഷേധിക്കപ്പെടുകയും ചെയ്തു. നമുക്ക് ഒക്കെ തട്ടികൊണ്ട് പോയിയെന്ന കേസിൽ ജാമ്യം കിട്ടി.

ആ പിള്ളേരുടെ ജാമ്യാപേക്ഷ തള്ളി. അവർ കുറേ ദിവസങ്ങളായി ഒളിവിലാണ്.‍ കേസ് എന്തായിയെന്ന് പലരും ചോദിക്കാറുണ്ട്. അവർ ഇനി ​ഹൈക്കോടതിയിൽ ജാമ്യത്തിന് അപേക്ഷിക്കുമായിരിക്കും. ആ കുട്ടികൾ കൊടുത്ത പ്രസ്മീറ്റിലെ ചില വീഡിയോകൾ അടുത്തിടെ കണ്ടിരുന്നു. ചിലത് മിസ്സായിരുന്നു. കൂട്ടത്തിലെ കണ്ണാടിവെച്ച വിനീത എന്ന പെൺകുട്ടി ഏതോ ഒരു കാറിലാണ് തന്നെ തട്ടികൊണ്ട് പോയതെന്ന് പറയുന്നുണ്ട്.


എന്നാൽ സത്യത്തിൽ എന്റെ പാവപ്പെട്ട ഇന്നോവ കാറിൽ അവരായിട്ട് കേറി ഇരുന്ന് വന്നതാണ്.‍ ഈ സംഭവങ്ങൾക്കെല്ലാം മുമ്പ പലതവണ ആ കുട്ടികൾ ഈ കാറിൽ കയറിയിട്ടുണ്ട്. ഞാൻ ഓസിക്ക് വന്ന പാഴ്സലുകൾ അവരുടെ ഓഫീസിൽ കൊണ്ടുപോയി കൊടുക്കുമ്പോൾ ആ പെൺകുട്ടികളാണ് അത് വന്ന് എടുക്കുന്നത്.

അന്നൊക്കെ കാണുമ്പോൾ ചിരിക്കും സംസാരിക്കും. ആ അവരാണ് ഞങ്ങളെ കുറിച്ച് പിന്നീട് എന്തൊക്കയോ പറഞ്ഞത്. ഞങ്ങളുടെ ഈ കേസ് പൊതുജനം ഭൂരിഭാ​ഗവും അറിഞ്ഞതാണ്. ഇതൊരു കേസ് സ്റ്റഡി പോലെയായി. ബിസിനസുള്ളവർ അവരുടെ സ്റ്റാഫിനെ കൂടുതൽ മോണിറ്റർ ചെയ്യാൻ തുടങ്ങിയിട്ടുണ്ടാകും. അതുകൊണ്ട് തന്നെ ഫ്രോഡ് പരിപാടികൾ നടത്തുന്നത് കുറഞ്ഞ് കാണും. ഞങ്ങളുടെ അതേ അനുഭവം പലർക്കും ഉണ്ടായിട്ടുണ്ട്.


അവർ മൂന്ന് പേരിൽ രണ്ട് പേർ ഇഷാനിയേക്കാൾ ഇളയതാണ്. അതുകൊണ്ട് തന്നെ അവരുടെ ആ ക്രിമിനൽ മെന്റാലിറ്റിയെ കുറിച്ചാണ് ഞാൻ ചിന്തിച്ചത്. മാത്രമല്ല നിനക്കൊക്കെ എന്തിനാണ് ഡ്രസ്സ്, ഐ ഫോൺ എന്നൊക്കെ ഞാൻ അവരോട് ചോദിച്ചത്രെ എന്നൊക്കെ പ്രസ് മീറ്റിൽ പറയുന്നത് കേട്ടു. ആ കുട്ടികളുടെ കയ്യിലുള്ളത് എന്ത് ഫോണാണെന്ന് പോലും എനിക്ക് അറിയില്ല.

ഇങ്ങനെയാക്കെ കള്ളം പറയാൻ പറ്റുന്നല്ലോ. ഇതുവരെയും അവരുടെ അറസ്റ്റ് നടന്നിട്ടില്ല. പക്ഷെ ജാമ്യം കിട്ടിയിട്ടില്ല. ഈ കോലാഹലങ്ങൾ തീർന്നശേഷം നേരിട്ട് പോയി ഒന്ന് കണ്ട് സംസാരിക്കണം എന്നുണ്ടെന്നും സിന്ധു പറഞ്ഞു. ദിയ ഇപ്പോൾ ഒമ്പത് മാസം ​ഗർഭിണിയാണ്. പുതിയ ഹോം വ്ലോ​ഗ് വീഡിയോയിൽ മകളുടെ പുതിയ വിശേഷങ്ങളും സിന്ധു പങ്കുവെച്ചു.

സിന്ധുവിന്റെ വ്ലോ​ഗുകൾക്ക് ഏറ്റവും കൂടുതൽ വരുന്ന കമന്റ് ദിയയുടെ ഹെൽത്ത് അപ്ഡേറ്റ്സ് ചോദിച്ചാണ്. ഒരു പത്ത് ദിവസത്തിനുള്ളിൽ ഓസിയുടെ ഡെലിവറി നടക്കുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ ദിവസം പോയപ്പോൾ ഡോക്ടർ അങ്ങനെയാണ് പറഞ്ഞത്. ഇനി ഒരു ചെക്കപ്പ് കൂടിയുണ്ട്. അന്ന് പോകുമ്പോൾ അവർ പറയും എന്ന് വീണ്ടും വരണമെന്നെന്നും സിന്ധു പറഞ്ഞു.‌

കൃഷ്ണകുമാർ കുടുംബത്തിലേക്ക് എത്താൻ പോകുന്ന ആദ്യത്തെ പേരക്കുട്ടിയാണ്. അതുകൊണ്ട് തന്നെ എല്ലാവരും ത്രില്ലിലാണ്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ തിരുവനന്തപുരത്ത് വെച്ചായിരുന്നു ദിയയുടെ വിവാഹം.










sindhukrishna latest video about diyakrishna delivery date anticipatory bail

Next TV

Related Stories
ഷാനവാസിന് ദേഹാസ്വാസ്ഥ്യം, കണ്‍ഫെഷന്‍ റൂമില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റി, നെവിന് അവസാന മുന്നറിയിപ്പുമായി ബിഗ് ബോസ്

Oct 23, 2025 12:02 PM

ഷാനവാസിന് ദേഹാസ്വാസ്ഥ്യം, കണ്‍ഫെഷന്‍ റൂമില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റി, നെവിന് അവസാന മുന്നറിയിപ്പുമായി ബിഗ് ബോസ്

ഷാനവാസിന് ദേഹാസ്വാസ്ഥ്യം, കണ്‍ഫെഷന്‍ റൂമില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റി, നെവിന് അവസാന മുന്നറിയിപ്പുമായി ബിഗ് ബോസ്...

Read More >>
ഉള്ളിലേക്ക് കയറ്റുന്നതിനെക്കുറിച്ച് ഒരു ധാരണയും ഇല്ല, രണ്ട് ദിവസം കഴിഞ്ഞ് അനുഭവിച്ചോളും; ചീത്ത വിളിച്ചു എന്നാണ് പറയേണ്ടത്-  വീണ മുകുന്ദൻ

Oct 23, 2025 11:39 AM

ഉള്ളിലേക്ക് കയറ്റുന്നതിനെക്കുറിച്ച് ഒരു ധാരണയും ഇല്ല, രണ്ട് ദിവസം കഴിഞ്ഞ് അനുഭവിച്ചോളും; ചീത്ത വിളിച്ചു എന്നാണ് പറയേണ്ടത്- വീണ മുകുന്ദൻ

ഉള്ളിലേക്ക് കയറ്റുന്നതിനെക്കുറിച്ച് ഒരു ധാരണയും ഇല്ല, രണ്ട് ദിവസം കഴിഞ്ഞ് അനുഭവിച്ചോളും; ചീത്ത വിളിച്ചു എന്നാണ് പറയേണ്ടത്- വീണ...

Read More >>
പല്ല് അല്ലേ പ്രശ്നം, അതും കൂടെ കഴിഞ്ഞ് ഒരു വരവ് വരും ....ട്രീറ്റ്മെന്റിന് പോകാൻ എനിക്ക് സമയമില്ലെന്ന് രേണു സുധി

Oct 22, 2025 11:15 AM

പല്ല് അല്ലേ പ്രശ്നം, അതും കൂടെ കഴിഞ്ഞ് ഒരു വരവ് വരും ....ട്രീറ്റ്മെന്റിന് പോകാൻ എനിക്ക് സമയമില്ലെന്ന് രേണു സുധി

പല്ല് അല്ലേ പ്രശ്നം, അതും കൂടെ കഴിഞ്ഞ് ഒരു വരവ് വരും ....ട്രീറ്റ്മെന്റിന് പോകാൻ എനിക്ക് സമയമില്ലെന്ന് രേണു സുധി...

Read More >>
ഹറാംപിറപ്പ് ആയത് ഞാൻ മാത്രം, സോറി പറയണമെന്ന് തോന്നിയിട്ടുള്ളത് ഒരാളോട് മാത്രം; അങ്ങനെ ചെയ്തില്ലെങ്കിൽ ആത്മഹത്യ ചെയ്തേനെ... നിഹാദ് തൊപ്പി

Oct 22, 2025 10:54 AM

ഹറാംപിറപ്പ് ആയത് ഞാൻ മാത്രം, സോറി പറയണമെന്ന് തോന്നിയിട്ടുള്ളത് ഒരാളോട് മാത്രം; അങ്ങനെ ചെയ്തില്ലെങ്കിൽ ആത്മഹത്യ ചെയ്തേനെ... നിഹാദ് തൊപ്പി

ഹറാംപിറപ്പ് ആയത് ഞാൻ മാത്രം, സോറി പറയണമെന്ന് തോന്നിയിട്ടുള്ളത് ഒരാളോട് മാത്രം; അങ്ങനെ ചെയ്തില്ലെങ്കിൽ ആത്മഹത്യ ചെയ്തേനെ... നിഹാദ് തൊപ്പി...

Read More >>
കാർന്നോര് കളിച്ച് നടക്കുന്നയാളാണ് ഞാൻ, പി ആർ കിട്ടി? ഭർത്താവിന്റെ ഭാ​ഗത്ത് നിന്ന് അങ്ങനൊരു വീഡിയോ എനിക്ക് വേണ്ട -ലക്ഷ്മി

Oct 20, 2025 10:34 AM

കാർന്നോര് കളിച്ച് നടക്കുന്നയാളാണ് ഞാൻ, പി ആർ കിട്ടി? ഭർത്താവിന്റെ ഭാ​ഗത്ത് നിന്ന് അങ്ങനൊരു വീഡിയോ എനിക്ക് വേണ്ട -ലക്ഷ്മി

കാർന്നോര് കളിച്ച് നടക്കുന്നയാളാണ് ഞാൻ, പി ആർ കിട്ടി? ഭർത്താവിന്റെ ഭാ​ഗത്ത് നിന്ന് അങ്ങനൊരു വീഡിയോ എനിക്ക് വേണ്ട -ലക്ഷ്മി...

Read More >>
Top Stories










https://moviemax.in/- //Truevisionall