ദിലീപിന്റെ മുന്നിലേക്ക് കാവ്യയെ കൊണ്ടുവന്നത് മഞ്ജു, അവസാന നിമിഷം സംഭവിച്ചത്; ലാൽ ജോസിന്റെ വെളിപ്പെടുത്തൽ വൈറൽ

ദിലീപിന്റെ മുന്നിലേക്ക് കാവ്യയെ കൊണ്ടുവന്നത് മഞ്ജു, അവസാന നിമിഷം സംഭവിച്ചത്; ലാൽ ജോസിന്റെ വെളിപ്പെടുത്തൽ വൈറൽ
2025-06-27T18:32:00 | By Athira V

( moviemax.in )മലയാള സിനിമയിലെ ഏറ്റവും വിജയിച്ച നായക-സംവിധായക കൂട്ടുകെട്ടുകളിൽ ഒന്നാണ് ദിലീപും ലാൽ ജോസും. തന്റെ രണ്ടാമത്തെ ചിത്രമായ ചന്ദ്രനുദിക്കുന്ന ദിക്കിൽ തുടങ്ങി, ഏഴ് ചിത്രങ്ങൾക്കായി ഹിറ്റ്മേക്കർ തന്റെ അടുത്ത സുഹൃത്ത് കൂടിയായ ജനപ്രിയ നായകനുമായി കൈ കോർത്തു. എന്നാൽ ഇരുവരുടെയും സിനിമയിലെ യാത്ര തുടക്കത്തിൽ അത്ര എളുപ്പമായിരുന്നില്ല. ദിലീപും ലാൽ ജോസും ആദ്യം ഒന്നിച്ച ചിത്രമായ ചന്ദ്രനുദിക്കുന്ന ദിക്കിലിന്റെ ഷൂട്ടിങ്, നായികയില്ലാതെ പ്രതിസന്ധിയിൽ ആയിരുന്നു. അന്ന്, കാവ്യ മാധവനെ ചിത്രത്തിലേക്ക് നിർദ്ദേശിച്ചതാവട്ടെ, നടന്റെ ആദ്യ ഭാര്യ മഞ്ജു വാര്യരും.

ദിലീപിന്റെ നായികയായി കാവ്യയെ കണ്ടെത്തിയ മഞ്ജു

1999ൽ പുറത്തിറങ്ങിയ ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ഹിറ്റ് ചിത്രത്തിലൂടെയാണ് കരിയറിന്റെ തുടക്കം മുതൽക്ക് തന്നെ ഉറ്റ സുഹൃത്തുക്കളായിരുന്നു ദിലീപും ലാൽ ജോസും കരിയറിൽ ആദ്യമായി ഒന്നിച്ചത്. റൊമാന്റിക് ഡ്രാമ വിഭാഗത്തിൽ പെടുന്ന ചിത്രത്തിൽ കാവ്യ മാധവൻ നായികയായെത്തിയതിന്റെ പിന്നാമ്പുറ കഥ സംവിധായകൻ ലാൽ ജോസ് മുൻപ് ഒരു അഭിമുഖത്തിൽ തുറന്നു പറഞ്ഞിരുന്നു. ഒപ്പം, അതിൽ അന്ന് ദിലീപിന്റെ ഭാര്യയായിരുന്ന മഞ്ജു വാര്യർക്കുള്ള പങ്കും.

ദിലീപ് നായകനായി എത്തിയ ചന്ദ്രനുദിക്കുന്ന ദിക്കിലേക്ക് ആദ്യം നായികയായി കാസ്റ്റ് ചെയ്തിരുന്നത് അന്നത്തെ തിരക്കുള്ള നായികയായ ശാലിനിയെ ആയിരുന്നു. സുന്ദര കില്ലാഡി എന്ന ചിത്രത്തിന് ശേഷം താര ജോഡി ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ലാൽ ജോസിന്റെ രണ്ടാമത്തെ സംവിധാന സംരംഭത്തിന് ഉണ്ടായിരുന്നു. എന്നാൽ, ശാലിനിയെയും കുഞ്ചാക്കോ ബോബനെയും പ്രധാന വേഷത്തിൽ അണിനിരത്തി കമൽ സംവിധാനം ചെയ്ത നിറം എന്ന ചിത്രത്തിന്റെ ഷൂട്ടിങ് തീരാതിരുന്നതിനെ തുടർന്ന്, ചന്ദ്രനുദിക്കുന്ന ദിക്കിൽ നിന്ന് നടിക്ക് അവസാന നിമിഷം പിന്മാറേണ്ടി വന്നു. നായികയില്ലാതെ ചിത്രം പ്രതിസന്ധിയിൽ ആയതോടെ, ലാൽ ജോസ് നായകനും അടുത്ത സുഹൃത്തുമായ ദിലീപിന്റെ വീട്ടിൽ പോയി ഈ വിഷയം ചർച്ച ചെയ്തു.


അപ്പോൾ നടന്റെ ഭാര്യയായിരുന്ന മഞ്ജു വാര്യരും അവിടെയുണ്ടായിരുന്നു. "പുതിയ ആരെയെങ്കിലും കൊണ്ടുവരൂ," എന്ന് മഞ്ജു നിർദ്ദേശിച്ചു. അതിനുപിന്നാലെ, കാവ്യ മാധവൻ എന്ന പേരാണ് നടി മുന്നോട്ട് വെച്ചത്. ലാൽ ജോസിനും ദിലീപിനും മഞ്ജുവിനും, കാവ്യയെ നേരത്തെ തന്നെ അറിയാമായിരുന്നു. എന്നാൽ, അന്ന് വെറും 14 വയസ്സ് പ്രായമുണ്ടായിരുന്ന കാവ്യയുടെ സ്ക്രീനിൽ വളരെ ചെറുപ്പമായി തോന്നുമോ എന്ന ആശങ്ക ലാൽ ജോസിനുണ്ടായിരുന്നു. എന്നാൽ, "ചുരിദാർ ധരിച്ചാൽ കാവ്യയ്ക്ക് പ്രായപൂർത്തിയായതുപോലെ തോന്നും, ആ കുട്ടി വളരെ നല്ല ഓപ്ഷനാണ്," എന്ന് മഞ്ജു ഉറപ്പു നൽകി. അങ്ങനെയാണ് കാവ്യ മാധവൻ ചന്ദ്രനുദിക്കുന്ന ദിക്കിലെ നായികയായി എത്തിയത്.

കാവ്യ മാധവൻ എന്ന നടിയെ മലയാള സിനിമയിലെ ഏറ്റവും തിരക്കുള്ള നായികമാരിൽ ഒരാളാക്കിയ സിനിമയാണ് ചന്ദ്രനുദിക്കുന്ന ദിക്കിൽ. ദിലീപിനും കാവ്യയ്ക്കുമൊപ്പം, ബിജു മേനോനും, അന്നത്തെ പ്രശസ്ത നടിയും, ബിജുവിന്റെ ഭാര്യയും, മഞ്ജു വാര്യരുടെ ഉറ്റ സുഹൃത്തുമായ സംയുക്ത വർമ്മയും, നടനും സംവിധായകനുമായ ലാലും ആയിരുന്നു ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയത്. യാതൊരു ഹൈപ്പുമില്ലാതെ തീയറ്ററിൽ എത്തിയ ചിത്രം, അക്കാലത്തെ അപ്രതീക്ഷിത ഹിറ്റുകളിൽ ഒന്നായി മാറി. വിദ്യ സാഗർ ചിട്ടപ്പെടുത്തി, എസ് രമേശൻ നായർ വരികളെഴുതിയ ചന്ദ്രനുദിക്കുന്ന ദിക്കിലെ ഗാനങ്ങൾ ഇന്നും മലയാള സിനിമ പ്രേക്ഷകർക്കിടയിലും, സംഗീത പ്രേമികൾക്കിടയിലും, വളരെ പ്രസിദ്ധമാണ്.



Content Highlight: manjuwarrier recommended kavyamadhavan dileep pair film reveals laljose

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup