'ലാലേട്ടനെ കൊണ്ട് വരെ മാപ്പ് പറയിപ്പിച്ചില്ലേ...? നിരാശ കൊണ്ട് പുറത്തിറങ്ങിയില്ല, കാരണം എമ്പുരാൻ'; പൃഥ്വിരാജിനെക്കുറിച്ച് ചർച്ച

'ലാലേട്ടനെ കൊണ്ട് വരെ മാപ്പ് പറയിപ്പിച്ചില്ലേ...? നിരാശ കൊണ്ട് പുറത്തിറങ്ങിയില്ല, കാരണം എമ്പുരാൻ'; പൃഥ്വിരാജിനെക്കുറിച്ച് ചർച്ച
Jun 27, 2025 04:02 PM | By Athira V

രണ്ട് മാസത്തോളം ലെെം ലെെറ്റിൽ നിന്ന് മാറി നിന്ന ശേഷം തിരിച്ചെത്തിയിരിക്കുകയാണ് നടൻ പൃഥ്വിരാജ്. എറണാകുളത്ത് ഹെെബി ഈ‍‍ഡൻ എംപി വിദ്യാർത്ഥികൾക്ക് വേണ്ടി നടപ്പാക്കുന്ന ലഹരി വിരുദ്ധ പരിപാടിയായ നോ എൻട്രിയിൽ പൃഥ്വിരാജ് സംസാരിച്ചു. ലഹരി ഉപയോ​ഗത്തിലൂടെ ഒരു മഹത് കൃതിയും ഇവിടെ രചിച്ചിട്ടില്ല. അത്തരമൊരു പ്രതീതീ സിനിമാ ലോകത്ത് ദൗർഭാ​ഗ്യകരമായി ഉണ്ടാക്കിയിട്ടുണ്ട്. പക്ഷെ അതൊന്നും സത്യമല്ലെന്നും പൃഥ്വിരാജ് വേദിയിൽ പറഞ്ഞു. എമ്പുരാന്റെ റിലീസിന് മുമ്പ് വരെ ലെെം ലെെറ്റിൽ സജീവ സാന്നിധ്യമായിരുന്നു പൃഥ്വിരാജ്. എന്നാൽ റിലീസിന് ശേഷമുണ്ടായ വിവാദങ്ങൾക്ക് ശേഷം നടൻ പൂർണമായും മാറി നിന്നു. വിവാദങ്ങളിലൊന്നും നേരിട്ട് പ്രതികരിച്ചില്ല.

എമ്പുരാൻ വിവാദങ്ങളിലെ നിരാശ പൃഥ്വിരാജിൽ ഇപ്പോഴും ബാക്കി നിൽക്കുന്നുണ്ടെന്നാണ് സോഷ്യൽ മീഡിയയിൽ വരുന്ന അഭിപ്രായം. നന്നായി സംസാരിക്കുമായിരുന്ന പൃഥ്വിരാജിലിപ്പോൾ പഴയ ആവേശം കാണുന്നില്ലെന്ന് അഭിപ്രായങ്ങൾ വരുന്നുണ്ട്. എമ്പുരാൻ ശേഷം കാണാതെ ആയി പോയിരുന്ന പൃഥ്വിരാജ്‌ തിരിച്ചു വന്നിട്ടുണ്ട്. 

ന്യൂസ്‌ ഫുൾ കണ്ടിട്ടും പുള്ളിയുടെ മുഖം ഫുൾ എന്തോ ഡിപ്രെഷൻ അടിച്ച പോലെ ഉണ്ട്. പുള്ളിയുടെ ഫേസ്ൽ ഒരു ഹാപ്പിനെസ്സ് പോലും എവിടെയും കാണൻ പറ്റിയില്ല, എന്നാണ് സോഷ്യൽ മീഡിയയിൽ വന്ന ഒരു അഭിപ്രായം. എമ്പുരാനിലുണ്ടായിരുന്ന പ്രതീക്ഷകൾ നഷ്ടപ്പെ‌ട്ടത് കൊണ്ടാകാം ഈ നിരാശയെന്നും അഭിപ്രായമുണ്ട്. ഇത്തരത്തിൽ നിരവധി കമന്റുകളാണ് സോഷ്യൽ മീഡിയയിൽ വരുന്നത്.


നട‌നെ പരിഹസിച്ചുള്ള കമന്റുകളും ഏറെയാണ്. സന്തോഷവും നിരാശയും പൃഥ്വിരാജിനും ആരാധകർക്കും ഒരുപോലെ സമ്മാനിച്ച സിനിമയാണ് എമ്പുരാൻ. വലിയ കലക്ഷൻ നേടിയെങ്കിലും വിവാദങ്ങൾ എമ്പുരാന്റെ വിജയത്തിളക്കത്തെ ബാധിച്ചു. സിനിമയുടെ ഉള്ളട‌ക്കത്തിൽ മോഹൻലാൽ മാപ്പ് പറഞ്ഞ സാഹചര്യം പോലുമുണ്ടായി. മോഹൻലാലിനെ വിവാദത്തിലാക്കിയെന്ന് പറഞ്ഞ് ആരാധകരുടെ കുറ്റപ്പെടുത്തൽ പൃഥ്വിക്ക് കേൾക്കേണ്ടി വന്നു.

എല്ലാത്തിലുമുപരി പൃഥ്വിരാജ് ആ​ഗ്രഹിച്ച അത്രയും ഹെെപ്പ് എമ്പുരാനുണ്ടാക്കിയില്ല. മറ്റ് ഭാഷകളിലെ വൻ ഹിറ്റ് സിനിമകളെ പോലെ മലയാളത്തിന് പാൻ ഇന്ത്യൻ തലത്തിൽ അം​ഗീകാരവും പ്രശംസയും ലഭിക്കുന്ന സൂപ്പർഹിറ്റ് സിനിമയാണ് പൃഥ്വിരാജ് ആ​ഗ്രഹിച്ചത്. എന്നാൽ ഇതിൽ പൂർണമായും വിജയിക്കാൻ പൃഥ്വിരാജിന് കഴിഞ്ഞില്ല. നിരൂപകരിൽ നിന്നും പ്രേക്ഷകരിൽ നിന്നും സമ്മിശ്ര പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചത്. അതേസമയം എമ്പുരാൻ സൂപ്പർഹിറ്റായിരുന്നു.


വിവാദങ്ങളിൽ പൃഥ്വിരാജ് മൗനം പാലിച്ചപ്പോൾ അമ്മ മല്ലിക സുകുമാരൻ ശക്തമായി പ്രതികരിച്ചു. കഴിഞ്ഞ ദിവസം നൽകിയ അഭിമുഖത്തിൽ ഇതേക്കുറിച്ച് മല്ലിക സുകുമാരൻ സംസാരിക്കുകയുണ്ടായി. താൻ പ്രതികരിച്ചതിനെക്കുറിച്ച് പൃഥ്വി പറഞ്ഞ കാര്യമാണ് മല്ലിക സുകുമാരൻ സംഭവിച്ചത്. അവനുള്ള സന്തോഷമെന്തെന്നാൽ ഞാൻ സംസാരിച്ചപ്പോൾ ചാനൽ ചർച്ചയിൽ ഒരാളും ഒരക്ഷരം മിണ്ടിയില്ല എന്നതാണ്. എല്ലാ പാർട്ടിക്കാരുമുണ്ടായിരുന്നു. എന്തുകൊണ്ടാണ് അമ്മ സംസാരിച്ചപ്പോൾ ആരും മിണ്ടാതിരുന്നത്.

അപ്പോൾ ആ സ്ത്രീ ഇങ്ങനെയൊന്നുമല്ലെന്ന സ്നേഹം ഉള്ളിൽ അവർക്കുണ്ട്. അതുകാെണ്ടാണ് ഒരക്ഷരം മിണ്ടാതെ എല്ലാവരും കേട്ട് കൊണ്ടിരുന്നതെന്ന് പൃഥ്വിരാജ് തന്നോട് പറഞ്ഞെന്നും മല്ലിക സുകുമാരൻ വ്യക്തമാക്കി. തന്റെ മക്കളെ എന്തെങ്കിലും പറഞ്ഞാൽ താൻ പ്രതികരിക്കാതിരിക്കില്ലെന്നും മല്ലിക സുകുമാരൻ പറഞ്ഞു. അതേസമയം സിനിമകളുടെ വിജയ പരാജയം താൻ മനസിലേക്ക് എടുക്കാറില്ലെന്ന് പൃഥ്വിരാജ് നേരത്തെ പറഞ്ഞിട്ടുണ്ട്. താരത്തിന്റെ ഒന്നിലേറെ സിനിമകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. തെലുങ്കിൽ മഹേഷ് ബാബു നായകനായെത്തുന്ന രാജമൗലി ചിത്രത്തിൽ പൃഥ്വിരാജും ഒരു വേഷം ചെയ്യുന്നുണ്ട്. പ്രിയങ്ക ചോപ്രയാണ് ചിത്രത്തിലെ നായിക. നോ ബഡി ആണ് മലയാളത്തിൽ പൃഥ്വിരാജിന്റെ പുതിയ പ്രൊജക്ടുകളിൽ ഒന്ന്.

prithviraj news staying away limelight few months netizens share opinion

Next TV

Related Stories
'ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവും മാന്യനായ വ്യക്തി ആ മലയാള സൂപ്പർതാരമാണ്'; വെളിപ്പെടുത്തലുമായി സുഹാസിനി

Sep 12, 2025 05:33 PM

'ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവും മാന്യനായ വ്യക്തി ആ മലയാള സൂപ്പർതാരമാണ്'; വെളിപ്പെടുത്തലുമായി സുഹാസിനി

'ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവും മാന്യനായ വ്യക്തി ആ മലയാള സൂപ്പർതാരമാണ്'; വെളിപ്പെടുത്തലുമായി...

Read More >>
എന്റെ അഡ്വക്കേറ്റ് എന്നെക്കൊണ്ട് അത് ചെയ്യിപ്പിച്ചു, അത്രത്തോളം വൃത്തികേടായിരുന്നു, ഒടുവില്‍ കുറ്റബോധം തോന്നി; തുറന്നുപറഞ്ഞ് ആര്യ

Sep 12, 2025 01:32 PM

എന്റെ അഡ്വക്കേറ്റ് എന്നെക്കൊണ്ട് അത് ചെയ്യിപ്പിച്ചു, അത്രത്തോളം വൃത്തികേടായിരുന്നു, ഒടുവില്‍ കുറ്റബോധം തോന്നി; തുറന്നുപറഞ്ഞ് ആര്യ

എന്റെ അഡ്വക്കേറ്റ് എന്നെക്കൊണ്ട് അത് ചെയ്യിപ്പിച്ചു, അത്രത്തോളം വൃത്തികേടായിരുന്നു, ഒടുവില്‍ കുറ്റബോധം തോന്നി; തുറന്നുപറഞ്ഞ്...

Read More >>
വാസനുമായി പിരിഞ്ഞോ..... എന്നെ ആര് കല്യാണം കഴിക്കാനാണ്? കെട്ടുന്നയാൾ ഒരുപാട് കഷ്ടപ്പെടുമെന്ന് ശാലിൻ

Sep 12, 2025 11:13 AM

വാസനുമായി പിരിഞ്ഞോ..... എന്നെ ആര് കല്യാണം കഴിക്കാനാണ്? കെട്ടുന്നയാൾ ഒരുപാട് കഷ്ടപ്പെടുമെന്ന് ശാലിൻ

വാസനുമായി പിരിഞ്ഞോ..... എന്നെ ആര് കല്യാണം കഴിക്കാനാണ്? കെട്ടുന്നയാൾ ഒരുപാട് കഷ്ടപ്പെടുമെന്ന്...

Read More >>
'മൂന്ന് വയസ്സ് മുതൽ കളരി പഠിക്കുന്നുണ്ട്, റബർ ബാൻഡ് പോലെ നല്ല ഫ്ലെക്സിബിൾ ആണ് ദുർഗ'; കുഞ്ഞുനീലിയെക്കുറിച്ച് വിവേക് അനിരുദ്ധ്

Sep 11, 2025 04:19 PM

'മൂന്ന് വയസ്സ് മുതൽ കളരി പഠിക്കുന്നുണ്ട്, റബർ ബാൻഡ് പോലെ നല്ല ഫ്ലെക്സിബിൾ ആണ് ദുർഗ'; കുഞ്ഞുനീലിയെക്കുറിച്ച് വിവേക് അനിരുദ്ധ്

'ലോക' സിനിമയിൽ കല്യാണി പ്രിയദർശന്റെ ചെറുപ്പം അഭിനയിച്ച ദുർഗയെ കുറിച്ച് കാസ്റ്റിംഗ് ഡയറക്ടർ വിവേക്...

Read More >>
 സാമ്പത്തിക തട്ടിപ്പ് കേസ് : സൗബിൻ ഷാഹിറിന് തിരിച്ചടി; ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടിയുള്ള ഹര്‍ജി തള്ളി ഹൈക്കോടതി

Sep 11, 2025 02:50 PM

സാമ്പത്തിക തട്ടിപ്പ് കേസ് : സൗബിൻ ഷാഹിറിന് തിരിച്ചടി; ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടിയുള്ള ഹര്‍ജി തള്ളി ഹൈക്കോടതി

നടന്‍ സൗബിന്‍ ഷാഹിറിന് തിരിച്ചടി. ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടിയുള്ള ഹര്‍ജി ഹൈക്കോടതി തള്ളി....

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall