പച്ചയ്ക്ക് പറയേണ്ടി വരും, തന്റെ വീട്ടിൽ വന്ന് കഞ്ഞി വെച്ച് കുടിക്കുന്ന ആളല്ല; ആ പെൺകുട്ടിയോട് ചൂടായതിന് കാരണം - ധർമ്മജൻ

പച്ചയ്ക്ക് പറയേണ്ടി വരും, തന്റെ വീട്ടിൽ വന്ന് കഞ്ഞി വെച്ച് കുടിക്കുന്ന ആളല്ല; ആ പെൺകുട്ടിയോട് ചൂടായതിന് കാരണം - ധർമ്മജൻ
Jun 27, 2025 02:43 PM | By Athira V

സിനിമാ രം​ഗത്ത് തന്റേതായ അഭിപ്രായങ്ങളുള്ള നടനാണ് ധർമ്മജൻ. പലപ്പോഴും ധർമ്മജന്റെ പ്രസ്താവനകൾ വിവാദമായിട്ടുണ്ട്. ദിലീപിനെതിരെയുള്ള കേസിലെ നിലപാട്, അമ്മ സംഘടനയെക്കുറിച്ച് നടത്തിയ പ്രസ്താവനകൾ തു‌ടങ്ങിയ കാരണങ്ങളാലെല്ലാം ധർമ്മജൻ വാർത്തകളിൽ നിറഞ്ഞിട്ടുണ്ട്. സിനിമയ്ക്ക് പുറമെ ഇടയ്ക്ക് രാഷ്ട്രീയത്തിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. 

ഒരിക്കൽ അമ്മ സംഘടനയെക്കുറിച്ച് മോശമായി സംസാരിച്ചെന്ന് പറഞ്ഞ് വാർത്താ അവതാരകയോട് ധർമ്മജൻ ദേഷ്യപ്പെട്ടിരുന്നു. നിങ്ങളാദ്യം മനസിലാക്കേണ്ടത് ഞങ്ങൾക്കും കുടുംബമുണ്ടെന്നാണ്. ഞങ്ങൾക്കും ഭാര്യയും മക്കളുമുണ്ട്. അവിടെ നിന്ന് പ്രസം​ഗിക്കുന്നത് പോലെയല്ല. അങ്ങനെയുണ്ടാക്കേണ്ട. ഞാൻ പണിയെടുത്ത് ജീവിക്കുന്ന ആളാണ്. തന്റെ വീട്ടിൽ വന്ന് കഞ്ഞി വെച്ച് കുടിക്കുന്ന ആളല്ല. വല്ല ചീത്തയും തന്നോട് പറഞ്ഞ് പോകും എന്നാണ് ധർമ്മജൻ അന്ന് പറഞ്ഞത്. ധർമ്മജൻ മദ്യപിച്ചാണ് സംസാരിച്ചതെന്ന് അന്ന് വിമർശനങ്ങളും പരിഹാസങ്ങളും വന്നു.

ഇതേക്കുറിച്ച് പ്രതികരിക്കുകയാണിപ്പോൾ ധർമ്മജൻ. താൻ മദ്യപിക്കുന്നയാളാണെങ്കിലും അന്ന് മദ്യപിച്ചിരുന്നില്ലെന്ന് ധർമ്മജൻ പറയുന്നു. മദ്യപിക്കാറുണ്ട്. മദ്യപിച്ച് പറഞ്ഞ സംഭവങ്ങളുണ്ട്. പക്ഷെ ആ പെൺകൊച്ചിനോട് പറഞ്ഞപ്പോൾ മദ്യപിച്ചിരുന്നില്ല. അത് ഞാൻ വളരെ സിൻസിയറായി പറഞ്ഞതാണ്. ആ പെണ്ണ് കത്തിക്കയറുകയായിരുന്നെന്നും ധർമ്മജൻ പറയുന്നു. 

അമ്മ എന്ന സംഘടനയ്ക്ക് കുറേ പേർ എതിരുണ്ടാവും. എല്ലാത്തിനും എതിരുണ്ടാവുമല്ലോ. കുറേ പേർ ഡബ്ല്യുസിസി എന്നൊക്കെ പറഞ്ഞ് പോയില്ലേ. പക്ഷെ ഇപ്പോഴും എന്ത് രസമായിട്ടാണ് അമ്മ പ്രവർത്തിക്കുന്നതെന്ന് അറിയാമോ. എല്ലാർക്കും സഹായമുണ്ട്. അമ്മയുടെ നിലപാടുകൾ തെറ്റല്ലെന്നും ധർമ്മജൻ പറയുന്നു.


ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ടാണ് അമ്മ സംഘടന വിവാദത്തിലായത്. ലെെം​ഗികാരോപണം നേരിട്ടവരിൽ സംഘടനയിലെ നേതൃനിരയിലുള്ളവരും ഉണ്ടായിരുന്നു. എന്നാൽ വിഷയത്തിൽ വ്യക്തമായ മറുപടി നൽകാൻ സംഘടന തയ്യാറായില്ല. സിനിമകളും ഷോകളുമായി തിരക്കുകളിലാണ് നടൻ ധർമ്മജൻ. സ്റ്റേജ് ഷോകളിൽ നിന്നുമാണ് ധർമ്മജൻ താരമായി വളരുന്നത്. പിന്നീട് ടെലിവിഷൻ ഷോകളിലും ശ്രദ്ധിക്കപ്പെട്ടു. രമേശ് പിഷാരടി-ധർമ്മജൻ കോംബോ വൻ ഹിറ്റായി. അടുത്ത സുഹൃത്തുക്കളാണ് ഇരുവരും.


നേരത്തെ അമ്മ സംഘടനയുമായി ബന്ധപ്പെട്ട് നേരത്തെ നടൻ പൃഥ്വിരാജിനെതിരെ ധർമ്മജൻ സംസാരിച്ചിരുന്നു. അമ്മയുടെ നേതൃസ്ഥാനത്തേക്ക് പൃഥ്വിരാജ് വരണമെന്ന അഭിപ്രായം വന്നിരുന്നു. ഇതിനെതിരെയാണ് ധർമ്മജൻ മാധ്യമങ്ങളോട് പ്രതികരിച്ചത്. അമ്മയുടെ മീറ്റിം​ഗിൽ പോലും വരാത്ത ആളാണ് പൃഥ്വിരാജെന്ന് പരോക്ഷമായി ധർമ്മജൻ തുറന്ന‌ടിച്ചു. ഞാൻ വല്ലതും പറഞ്ഞാൽ പച്ചയ്ക്ക് പറയേണ്ടി വരും. വർഷത്തിൽ ഒരിക്കലാണ് അമ്മ മീറ്റിം​ഗ് വെക്കുന്നത്.

ആ മീറ്റിം​ഗിൽ വരുന്നതാണ് ഒരു അം​ഗത്തിന്റെ ഉത്തരവാദിത്വം. ലാലേട്ടൻ മാറിയാൽ കുഞ്ചാക്കോ ബോബൻ അമ്മയുടെ പ്രസിഡന്റായി വരണം. അദ്ദേഹം വളരെ നല്ല വ്യക്തിയാണെന്ന് ധർമ്മജൻ അന്ന് പറഞ്ഞു. ഇതിനെതിരെ പൃഥ്വിരാജിന്റെ അമ്മ നടി മല്ലിക സുകുമാരൻ പ്രതികരിച്ചു. ധർമ്മജൻ അങ്ങനെ പറയാൻ പാടില്ലായിരുന്നു. ധർമ്മജന് പ്രോ​ഗ്രാമുണ്ടെങ്കിൽ അത് വേണ്ടെന്ന് വെച്ച് ധർമ്മജൻ അമ്മയുടെ മീറ്റിം​ഗിന് വരുമോ. പരിപാടിയില്ലാതെ വെറുതെ ഇരിക്കുന്നത് കൊണ്ടല്ലേ വരുന്നതെന്ന് മല്ലിക സുകുമാരൻ ചോദിച്ചു.

dharmajan shares angry news anchor

Next TV

Related Stories
'ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവും മാന്യനായ വ്യക്തി ആ മലയാള സൂപ്പർതാരമാണ്'; വെളിപ്പെടുത്തലുമായി സുഹാസിനി

Sep 12, 2025 05:33 PM

'ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവും മാന്യനായ വ്യക്തി ആ മലയാള സൂപ്പർതാരമാണ്'; വെളിപ്പെടുത്തലുമായി സുഹാസിനി

'ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവും മാന്യനായ വ്യക്തി ആ മലയാള സൂപ്പർതാരമാണ്'; വെളിപ്പെടുത്തലുമായി...

Read More >>
എന്റെ അഡ്വക്കേറ്റ് എന്നെക്കൊണ്ട് അത് ചെയ്യിപ്പിച്ചു, അത്രത്തോളം വൃത്തികേടായിരുന്നു, ഒടുവില്‍ കുറ്റബോധം തോന്നി; തുറന്നുപറഞ്ഞ് ആര്യ

Sep 12, 2025 01:32 PM

എന്റെ അഡ്വക്കേറ്റ് എന്നെക്കൊണ്ട് അത് ചെയ്യിപ്പിച്ചു, അത്രത്തോളം വൃത്തികേടായിരുന്നു, ഒടുവില്‍ കുറ്റബോധം തോന്നി; തുറന്നുപറഞ്ഞ് ആര്യ

എന്റെ അഡ്വക്കേറ്റ് എന്നെക്കൊണ്ട് അത് ചെയ്യിപ്പിച്ചു, അത്രത്തോളം വൃത്തികേടായിരുന്നു, ഒടുവില്‍ കുറ്റബോധം തോന്നി; തുറന്നുപറഞ്ഞ്...

Read More >>
വാസനുമായി പിരിഞ്ഞോ..... എന്നെ ആര് കല്യാണം കഴിക്കാനാണ്? കെട്ടുന്നയാൾ ഒരുപാട് കഷ്ടപ്പെടുമെന്ന് ശാലിൻ

Sep 12, 2025 11:13 AM

വാസനുമായി പിരിഞ്ഞോ..... എന്നെ ആര് കല്യാണം കഴിക്കാനാണ്? കെട്ടുന്നയാൾ ഒരുപാട് കഷ്ടപ്പെടുമെന്ന് ശാലിൻ

വാസനുമായി പിരിഞ്ഞോ..... എന്നെ ആര് കല്യാണം കഴിക്കാനാണ്? കെട്ടുന്നയാൾ ഒരുപാട് കഷ്ടപ്പെടുമെന്ന്...

Read More >>
'മൂന്ന് വയസ്സ് മുതൽ കളരി പഠിക്കുന്നുണ്ട്, റബർ ബാൻഡ് പോലെ നല്ല ഫ്ലെക്സിബിൾ ആണ് ദുർഗ'; കുഞ്ഞുനീലിയെക്കുറിച്ച് വിവേക് അനിരുദ്ധ്

Sep 11, 2025 04:19 PM

'മൂന്ന് വയസ്സ് മുതൽ കളരി പഠിക്കുന്നുണ്ട്, റബർ ബാൻഡ് പോലെ നല്ല ഫ്ലെക്സിബിൾ ആണ് ദുർഗ'; കുഞ്ഞുനീലിയെക്കുറിച്ച് വിവേക് അനിരുദ്ധ്

'ലോക' സിനിമയിൽ കല്യാണി പ്രിയദർശന്റെ ചെറുപ്പം അഭിനയിച്ച ദുർഗയെ കുറിച്ച് കാസ്റ്റിംഗ് ഡയറക്ടർ വിവേക്...

Read More >>
 സാമ്പത്തിക തട്ടിപ്പ് കേസ് : സൗബിൻ ഷാഹിറിന് തിരിച്ചടി; ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടിയുള്ള ഹര്‍ജി തള്ളി ഹൈക്കോടതി

Sep 11, 2025 02:50 PM

സാമ്പത്തിക തട്ടിപ്പ് കേസ് : സൗബിൻ ഷാഹിറിന് തിരിച്ചടി; ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടിയുള്ള ഹര്‍ജി തള്ളി ഹൈക്കോടതി

നടന്‍ സൗബിന്‍ ഷാഹിറിന് തിരിച്ചടി. ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടിയുള്ള ഹര്‍ജി ഹൈക്കോടതി തള്ളി....

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall