'അനുപമയെ ഇഷ്ടമായി, അഭിനയിക്കേണ്ട സമയത്ത് പോലും നോക്കിഇരുന്ന് പോയി; എല്ലാത്തിനും സപ്പോർട്ടായി നിന്നത് ടൊവി ചേട്ടനാണ്' - മാധവ് സുരേഷ്

'അനുപമയെ ഇഷ്ടമായി, അഭിനയിക്കേണ്ട സമയത്ത് പോലും നോക്കിഇരുന്ന് പോയി; എല്ലാത്തിനും സപ്പോർട്ടായി നിന്നത് ടൊവി ചേട്ടനാണ്' - മാധവ് സുരേഷ്
Jun 27, 2025 12:57 PM | By Athira V

( moviemax.in ) ഒരു നീണ്ട ഇടവേളയ്ക്കുശേഷം സുരേഷ് ​ഗോപി വക്കീൽ കുപ്പായമണിയുന്ന സിനിമയാണ് ജെഎസ്കെ. സിനിമയുടെ പേര് മാറ്റുന്നതുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങൾ നടക്കുന്നത് കൊണ്ട് തന്നെ റിലീസ് എന്ന് എന്നതിൽ വ്യക്തത വന്നിട്ടില്ല. സുരേഷ് ​ഗോപിക്കൊപ്പം മകൻ മാധവ് സുരേഷ്, നടി അനുപമ പരമേശ്വരൻ തുടങ്ങിയവരും പ്രധാന വേഷങ്ങൾ ചെയ്യുന്നുണ്ട്. മാധവിന്റേതായി റിലീസിന് എത്താൻ പോകുന്ന രണ്ടാമത്തെ സിനിമയാണ് ജെഎസ്കെ.

കുമ്മാട്ടിക്കളിയായിരുന്നു ആദ്യത്തെ റിലീസ്. സിനിമയുടെ പ്രമോഷന്റെ ഭാ​ഗമായി റെഡ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ മലയാളം സിനിമയുടെ ഭാ​ഗമായശേഷമുള്ള അനുഭവങ്ങളും പുതിയ വിശേഷങ്ങളും മാധവ് പങ്കുവെച്ചു. സിനിമയിൽ നിന്നും മാധവിന് ലഭിച്ച ഏറ്റവും നല്ല സൗഹൃ​ദങ്ങളിൽ ഒന്ന് അനുപമയാണ്. 

അഭിനയത്തിലുള്ള അനുപമയുടെ പ്രാവീണ്യം തന്നെ അതിശയിപ്പിച്ചതായി മാധവ് പറയുന്നു. കുറുപ്പിനുശേഷം അനുപമ ഭാ​​ഗമാകുന്ന മലയാള സിനിമയാണ് ജെഎസ്കെ. പ്രേമം കണ്ടശേഷം അനുപമയായിരുന്നില്ല നിവിൻ പോളിയും സായ് പല്ലവിയും തമ്മിലുള്ള കോമ്പിനേഷനും അവരുടെ ഇമോഷനുമായിരുന്നു എന്നെ പിടിച്ച് ഇരുത്തിയത്. പിന്നീട് ഞാൻ അനുപമയ്ക്കൊപ്പം അഭിനയിച്ച് തുടങ്ങി. ഒരു ദിവസം അഭിനയം കൊണ്ട് അനുപമ എന്നെ ഇംപ്രസ് ചെയ്യിച്ചു.


അഭിനേതാവെന്ന രീതിയിൽ അനുപമ എന്നെ ഇംപ്രസ് ചെയ്യിച്ചു. പെർഫോമൻസ് കണ്ട് ഞാൻ ഫാനായി. അഭിനയിക്കേണ്ട ഞാൻ അത് ചെയ്യാതെ അത് ഒബ്സർവ് ചെയ്ത് ഇരുന്ന് പോയി. അതാണ് അനുപമയോടുള്ള എന്റെ ബഹുമാനത്തിന്റെ അളവ്. ജെഎസ്കെയിൽ അനുപമയ്ക്കൊപ്പം കോമ്പിനേഷൻ സീനുകൾ എനിക്കുണ്ട്. അനുപമയ്ക്കൊപ്പം ജോലി ചെയ്യുന്നത് സന്തോഷകരമായിരുന്നു.

അനുപമയും അഷ്കർ ഇക്കയുമൊക്കയാണ് എന്റെ ജോലി എളുപ്പമാകാൻ എന്നെ സഹായിച്ചത്. അവർക്കൊപ്പമാണ് ഞാൻ ഏറ്റവും കൂടുതൽ സമയം ചിലവഴിച്ചതെന്നും ജെഎസ്കെ സെറ്റിലെ അനുഭവം പങ്കിട്ട് മാധവ് പറഞ്ഞു. സുഹൃത്തുക്കൾ എന്നതിലുപരി സിനിമയിലെ എല്ലാവരും തനിക്ക് ചേട്ടന്മാരെ പോലെയാണെന്നും മാധവ് പറയുന്നു.

ടൊവി ചേട്ടൻ സിനിമ എന്ന ലൈനിൽ മാത്രമല്ല പേഴ്സണൽ ലൈഫിലും ഒരു ചേട്ടനെപ്പോലെയാണ്. എന്റെ ചേട്ടന്റെ അടുത്ത് ഒരു പരിധിയിൽ കൂടുതൽ എനിക്ക് പറ്റാത്ത കാര്യത്തിന് പോലും എനിക്ക് ടൊവി ചേട്ടനെ സമീപിക്കാൻ പറ്റും. കഴിഞ്ഞ വർഷം ഞാൻ വളരെ അധികം സ്ട്ര​ഗിൾ ചെയ്ത സമയമുണ്ടായിരുന്നു. അന്ന് സപ്പോർട്ടായി നിന്നത് ടൊവി ചേട്ടനാണ്. എപ്പോഴും എനിക്ക് വേണ്ടി അദ്ദേഹം ഉണ്ടാകുമെന്ന് എനിക്ക് അറിയാമെന്നും മാധവ് പറയുന്നു. 


സിനിമയിൽ അരങ്ങേറാൻ തീരുമാനിച്ചപ്പോൾ താനും അനു​ഗ്രഹം വാങ്ങിയത് നടൻ മമ്മൂട്ടിയിൽ നിന്ന് മാത്രമാണെന്നും താരപുത്രൻ പറയുന്നു. സുരേഷ് ​ഗോപിയുടെ മനസിൽ എന്നും വല്യേട്ടൻ സ്ഥാനമാണ് മമ്മൂട്ടിക്ക്. ജെഎസ്കെ തുടങ്ങും മുമ്പ് ഞാൻ മമ്മൂട്ടി സാറിനെ പോയി കണ്ട് അനു​ഗ്രഹം വാങ്ങിയിരുന്നു. അനു​ഗ്രഹം വാങ്ങണമെന്ന് ഞാൻ പറഞ്ഞ ഒരേയൊരു വ്യക്തി അദ്ദേഹമാണ്. എന്റെ ഒരു ഒബ്സർവേഷനാണ്.

അദ്ദേഹം അദ്ദേഹത്തെ കെയർ ചെയ്യുന്നതും ചുറ്റുമുള്ള കാര്യങ്ങൾ മാനേജ് ചെയ്യുന്നതുമെല്ലാം എന്നെ ഇൻസ്പെയർ ചെയ്തിട്ടുണ്ട്. സിനിമയിൽ കയറിയാൽ ഞാൻ ആരാകണമെന്നതിൽ ഇൻസ്പിരേഷൻ എടുത്തത് മമ്മൂട്ടി സാറിൽ നിന്നും മാത്രമാണ്. അച്ഛനിൽ നിന്ന് പോലുമല്ല. ഞാൻ ഇക്കാര്യം അദ്ദേഹത്തോട് തന്നെ പറഞ്ഞിട്ടുണ്ട്.

മറ്റൊരാളാകാൻ ശ്രമിക്കരുത് നീ നീയായി പെരുമാറുക എന്നാണ് എന്നോട് അന്ന് അദ്ദേഹം പറഞ്ഞത്. മമ്മൂട്ടി സാറിനേക്കാളും ഡിക്യുവിനേക്കാളും ഞാൻ ക്ലോസ് സുലു ആന്റിയുമായിട്ടാണ്. ഡിക്യുവിന്റെ വണ്ടികളൊക്കെ എനിക്ക് കാണിച്ച് തന്നത് സുലു ആന്റിയാണെന്നും മാധവ് പറയുന്നു.

madhavsuresh openup about anupamaparameswaran

Next TV

Related Stories
'ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവും മാന്യനായ വ്യക്തി ആ മലയാള സൂപ്പർതാരമാണ്'; വെളിപ്പെടുത്തലുമായി സുഹാസിനി

Sep 12, 2025 05:33 PM

'ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവും മാന്യനായ വ്യക്തി ആ മലയാള സൂപ്പർതാരമാണ്'; വെളിപ്പെടുത്തലുമായി സുഹാസിനി

'ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവും മാന്യനായ വ്യക്തി ആ മലയാള സൂപ്പർതാരമാണ്'; വെളിപ്പെടുത്തലുമായി...

Read More >>
എന്റെ അഡ്വക്കേറ്റ് എന്നെക്കൊണ്ട് അത് ചെയ്യിപ്പിച്ചു, അത്രത്തോളം വൃത്തികേടായിരുന്നു, ഒടുവില്‍ കുറ്റബോധം തോന്നി; തുറന്നുപറഞ്ഞ് ആര്യ

Sep 12, 2025 01:32 PM

എന്റെ അഡ്വക്കേറ്റ് എന്നെക്കൊണ്ട് അത് ചെയ്യിപ്പിച്ചു, അത്രത്തോളം വൃത്തികേടായിരുന്നു, ഒടുവില്‍ കുറ്റബോധം തോന്നി; തുറന്നുപറഞ്ഞ് ആര്യ

എന്റെ അഡ്വക്കേറ്റ് എന്നെക്കൊണ്ട് അത് ചെയ്യിപ്പിച്ചു, അത്രത്തോളം വൃത്തികേടായിരുന്നു, ഒടുവില്‍ കുറ്റബോധം തോന്നി; തുറന്നുപറഞ്ഞ്...

Read More >>
വാസനുമായി പിരിഞ്ഞോ..... എന്നെ ആര് കല്യാണം കഴിക്കാനാണ്? കെട്ടുന്നയാൾ ഒരുപാട് കഷ്ടപ്പെടുമെന്ന് ശാലിൻ

Sep 12, 2025 11:13 AM

വാസനുമായി പിരിഞ്ഞോ..... എന്നെ ആര് കല്യാണം കഴിക്കാനാണ്? കെട്ടുന്നയാൾ ഒരുപാട് കഷ്ടപ്പെടുമെന്ന് ശാലിൻ

വാസനുമായി പിരിഞ്ഞോ..... എന്നെ ആര് കല്യാണം കഴിക്കാനാണ്? കെട്ടുന്നയാൾ ഒരുപാട് കഷ്ടപ്പെടുമെന്ന്...

Read More >>
'മൂന്ന് വയസ്സ് മുതൽ കളരി പഠിക്കുന്നുണ്ട്, റബർ ബാൻഡ് പോലെ നല്ല ഫ്ലെക്സിബിൾ ആണ് ദുർഗ'; കുഞ്ഞുനീലിയെക്കുറിച്ച് വിവേക് അനിരുദ്ധ്

Sep 11, 2025 04:19 PM

'മൂന്ന് വയസ്സ് മുതൽ കളരി പഠിക്കുന്നുണ്ട്, റബർ ബാൻഡ് പോലെ നല്ല ഫ്ലെക്സിബിൾ ആണ് ദുർഗ'; കുഞ്ഞുനീലിയെക്കുറിച്ച് വിവേക് അനിരുദ്ധ്

'ലോക' സിനിമയിൽ കല്യാണി പ്രിയദർശന്റെ ചെറുപ്പം അഭിനയിച്ച ദുർഗയെ കുറിച്ച് കാസ്റ്റിംഗ് ഡയറക്ടർ വിവേക്...

Read More >>
 സാമ്പത്തിക തട്ടിപ്പ് കേസ് : സൗബിൻ ഷാഹിറിന് തിരിച്ചടി; ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടിയുള്ള ഹര്‍ജി തള്ളി ഹൈക്കോടതി

Sep 11, 2025 02:50 PM

സാമ്പത്തിക തട്ടിപ്പ് കേസ് : സൗബിൻ ഷാഹിറിന് തിരിച്ചടി; ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടിയുള്ള ഹര്‍ജി തള്ളി ഹൈക്കോടതി

നടന്‍ സൗബിന്‍ ഷാഹിറിന് തിരിച്ചടി. ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടിയുള്ള ഹര്‍ജി ഹൈക്കോടതി തള്ളി....

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall