ജെഎസ്കെ സിനിമ വിവാദം: നിർമാതാക്കൾ ആശങ്കയിൽ, സമ്മർദ്ദത്തിന് വഴങ്ങി പേര് മാറ്റിയാലും അഭുതമില്ല -ഫെഫ്ക

ജെഎസ്കെ സിനിമ വിവാദം: നിർമാതാക്കൾ ആശങ്കയിൽ, സമ്മർദ്ദത്തിന് വഴങ്ങി പേര് മാറ്റിയാലും അഭുതമില്ല -ഫെഫ്ക
Jun 27, 2025 12:12 PM | By Athira V

( moviemax.in ) സുരേഷ് ഗോപി ചിത്രം ജെഎസ്കെയുടെ പ്രദര്‍ശനാനുമതിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിച്ച് ഫെഫ്ക. നല്ല സിനിമയാണെന്നും എന്നാല്‍ പേര് മാറ്റണമെന്നും റിവൈസിങ് കമ്മിറ്റി ആവശ്യപ്പെട്ടുവെന്ന് ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു. സമാനമായി രണ്ട് സിനിമകൾ ഇതിനു മുൻപ് പേര് മാറ്റിയെന്നും ജെഎസ്കെയുടെ പേരും മാറ്റണമെന്നും റിവൈസിങ് കമ്മിറ്റി ആവശ്യപ്പെട്ടു. സിനിമയുടെ നിർമാതാക്കൾ ആശങ്കയിലാണെന്നും സമ്മർദ്ദത്തിന് വഴങ്ങി പേര് മാറ്റിയാലും അഭുതമില്ലെന്നും അദ്ദേഹം പറയുന്നു.

സിനിമയുടെ ട്രെയിലറും ടീസറും സെൻസർ ബോർഡ് ക്ലിയർ ചെയ്തതാണ്. അത് ഒരു മാസത്തോളമായി തിയേറ്ററുകളിൽ കാണിക്കുന്നു. അതിനു ഒരു പ്രശനവും ഇല്ലേയെന്നും ഫെഫ്ക പ്രതിനിധകൾ ചോദിക്കുന്നു. തിങ്കളാഴ്ച സെൻസർ ബോർഡ് ഓഫീസിന് മുന്നിൽ ഒരു ദിവസം നീണ്ടു നിൽക്കുന്ന സമരം നടത്തും. നിർമാതാക്കളുടെ സംഘടനയും അമ്മ പ്രതിനിധികളും പങ്കെടുക്കുമെന്നും ഇവർ അറിയിച്ചു.

സെൻസർ ബോർഡ്(CBFC) പോലുള്ള സ്ഥാപനങ്ങൾ എഴുതപ്പെടാത്ത മാർഗ നിർദേശങ്ങൾ നടപ്പാക്കുന്നുവെന്നാണ് രഞ്ജി പണിക്കർ പറഞ്ഞത്. ഇത് ഈ സിനിമയുടെ മാത്രം പ്രശ്നം അല്ല. സിനിമ ചെയ്യുന്ന പല സംവിധായകരും ആശങ്കയോടെ വിളിക്കുന്നുണ്ട്. സിനിമയുടെ സെൻസർഷിപ്പിൽ തന്നെ ഒരു പുനരാലോചന ആവശ്യമാണ്. ഫെഫ്കയുടെ മാർഗ നിർദേശങ്ങളും പരിശോധിക്കണം. ഇത് സിനിമയിൽ ഒതുങ്ങുന്നതല്ലെന്നും രഞ്ജി പണിക്കർ കൂട്ടിച്ചേർത്തു.

FEFKA responds controversy surrounding JSK screening permit

Next TV

Related Stories
'ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവും മാന്യനായ വ്യക്തി ആ മലയാള സൂപ്പർതാരമാണ്'; വെളിപ്പെടുത്തലുമായി സുഹാസിനി

Sep 12, 2025 05:33 PM

'ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവും മാന്യനായ വ്യക്തി ആ മലയാള സൂപ്പർതാരമാണ്'; വെളിപ്പെടുത്തലുമായി സുഹാസിനി

'ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവും മാന്യനായ വ്യക്തി ആ മലയാള സൂപ്പർതാരമാണ്'; വെളിപ്പെടുത്തലുമായി...

Read More >>
എന്റെ അഡ്വക്കേറ്റ് എന്നെക്കൊണ്ട് അത് ചെയ്യിപ്പിച്ചു, അത്രത്തോളം വൃത്തികേടായിരുന്നു, ഒടുവില്‍ കുറ്റബോധം തോന്നി; തുറന്നുപറഞ്ഞ് ആര്യ

Sep 12, 2025 01:32 PM

എന്റെ അഡ്വക്കേറ്റ് എന്നെക്കൊണ്ട് അത് ചെയ്യിപ്പിച്ചു, അത്രത്തോളം വൃത്തികേടായിരുന്നു, ഒടുവില്‍ കുറ്റബോധം തോന്നി; തുറന്നുപറഞ്ഞ് ആര്യ

എന്റെ അഡ്വക്കേറ്റ് എന്നെക്കൊണ്ട് അത് ചെയ്യിപ്പിച്ചു, അത്രത്തോളം വൃത്തികേടായിരുന്നു, ഒടുവില്‍ കുറ്റബോധം തോന്നി; തുറന്നുപറഞ്ഞ്...

Read More >>
വാസനുമായി പിരിഞ്ഞോ..... എന്നെ ആര് കല്യാണം കഴിക്കാനാണ്? കെട്ടുന്നയാൾ ഒരുപാട് കഷ്ടപ്പെടുമെന്ന് ശാലിൻ

Sep 12, 2025 11:13 AM

വാസനുമായി പിരിഞ്ഞോ..... എന്നെ ആര് കല്യാണം കഴിക്കാനാണ്? കെട്ടുന്നയാൾ ഒരുപാട് കഷ്ടപ്പെടുമെന്ന് ശാലിൻ

വാസനുമായി പിരിഞ്ഞോ..... എന്നെ ആര് കല്യാണം കഴിക്കാനാണ്? കെട്ടുന്നയാൾ ഒരുപാട് കഷ്ടപ്പെടുമെന്ന്...

Read More >>
'മൂന്ന് വയസ്സ് മുതൽ കളരി പഠിക്കുന്നുണ്ട്, റബർ ബാൻഡ് പോലെ നല്ല ഫ്ലെക്സിബിൾ ആണ് ദുർഗ'; കുഞ്ഞുനീലിയെക്കുറിച്ച് വിവേക് അനിരുദ്ധ്

Sep 11, 2025 04:19 PM

'മൂന്ന് വയസ്സ് മുതൽ കളരി പഠിക്കുന്നുണ്ട്, റബർ ബാൻഡ് പോലെ നല്ല ഫ്ലെക്സിബിൾ ആണ് ദുർഗ'; കുഞ്ഞുനീലിയെക്കുറിച്ച് വിവേക് അനിരുദ്ധ്

'ലോക' സിനിമയിൽ കല്യാണി പ്രിയദർശന്റെ ചെറുപ്പം അഭിനയിച്ച ദുർഗയെ കുറിച്ച് കാസ്റ്റിംഗ് ഡയറക്ടർ വിവേക്...

Read More >>
 സാമ്പത്തിക തട്ടിപ്പ് കേസ് : സൗബിൻ ഷാഹിറിന് തിരിച്ചടി; ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടിയുള്ള ഹര്‍ജി തള്ളി ഹൈക്കോടതി

Sep 11, 2025 02:50 PM

സാമ്പത്തിക തട്ടിപ്പ് കേസ് : സൗബിൻ ഷാഹിറിന് തിരിച്ചടി; ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടിയുള്ള ഹര്‍ജി തള്ളി ഹൈക്കോടതി

നടന്‍ സൗബിന്‍ ഷാഹിറിന് തിരിച്ചടി. ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടിയുള്ള ഹര്‍ജി ഹൈക്കോടതി തള്ളി....

Read More >>
Top Stories

News Roundup

https://moviemax.in/- //Truevisionall