തൃഷയും വിജയ് പ്രണയത്തിൽ? ആരാധകർ കാത്തിരുന്ന ആ ബെർത്ത് ഡെ വിഷ്, ഇനി സോഷ്യൽമീഡിയ നിന്ന് കത്തും!

തൃഷയും വിജയ് പ്രണയത്തിൽ? ആരാധകർ കാത്തിരുന്ന ആ ബെർത്ത് ഡെ വിഷ്, ഇനി സോഷ്യൽമീഡിയ നിന്ന് കത്തും!
Jun 23, 2025 01:27 PM | By Athira V

( moviemax.in ) ലോകമെമ്പാടുമുള്ള തമിഴ് സിനിമാ പ്രേമികൾ അർധരാത്രി മുതൽ സൂപ്പർ സ്റ്റാർ ദളപതി വിജയിയുടെ പിറന്നാൾ ആഘോഷിക്കുന്ന തിരക്കിലാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മാഷപ്പ് വീ‍ഡിയോകൾ അടക്കം സോഷ്യൽമീഡിയയിൽ നിറയുകയായിരുന്നു. ആരാധകർ മാത്രമല്ല മലയാള താരങ്ങൾ മുതൽ തെന്നിന്ത്യയിലെ ഒട്ടുമിക്ക താരങ്ങളും വിജയിക്ക് പിറന്നാൾ ആശംസകൾ നേർന്ന് എത്തിയിരുന്നു. യുവ താരങ്ങൾ മുതൽ തലമൂത്ത താരങ്ങൾ വരെ ദളപതിക്ക് ബെർത്ത് ‍‍ഡെ വിഷുമായി എത്തിയിരുന്നുവെങ്കിലും ആരാധകരും പ്രേക്ഷകരും തൃപ്തരായിരുന്നില്ല.

എല്ലാവരും കാത്തിരുന്നത് നടി തൃഷയുടെ ബെർത്ത് ഡെ വിഷ് പോസ്റ്റ് കാണാനായിരുന്നു. രാവിലെ മുതൽ ആരാധകർ കാത്തിരിക്കുകയായിരുന്നു. അക്ഷമരായവർ ഒരു വർഷം മുമ്പ് ഇതേ ദിവസം തൃഷ പോസ്റ്റ് ചെയ്ത വിജയിയുടെ ചിത്രത്തിന് താഴെ എത്തി പിറന്നാളാണെന്ന് ഓർമിപ്പിക്കുകയും ചെയ്തിരുന്നു.

കാരണം തൃഷ വിജയിയെ ഇൻസ്റ്റ​ഗ്രാമിൽ അൺഫോളോ ചെയ്തിരുന്നു. അതുകൊണ്ട് തന്നെ ഇരുവരും തമ്മിലുള്ള സൗഹൃദം അവസാനിച്ചുവോ അതുകൊണ്ടാണോ പിറന്നാൾ പോസ്റ്റൊന്നും പങ്കുവെക്കാത്തത് എന്നുളള തരത്തിലെല്ലാമായിരുന്നു ആരാധകരുടെ ആശങ്ക. തൃഷയുടെ ബെർത്ത് വിഷ് കാണാതെ വിഷമിച്ചിരിക്കുന്ന ആരാധകർക്ക് ആഹ്ലാദിക്കാനുള്ള വകുപ്പുമായി ഒമ്പത് മണിയോടെ നടി പോസ്റ്റുമായി എത്തി. വിജയിക്കൊപ്പമുള്ള മനോഹരമായി ഒരു കാൻഡിഡ് ഫോട്ടോയാണ് താരം പങ്കുവെച്ചത്. സോഫയിൽ ഇരുന്ന് തൃഷയുടെ പെറ്റ് ഡോ​ഗായ ഇസിയെ കളിപ്പിക്കുന്ന വിജയിയാണ് ഫോട്ടോയിലുള്ളത്. രണ്ടുപേരുടേയും കളി ചിരികൾ ആസ്വദിച്ച് വിജയ്ക്ക് അരികിൽ തന്നെ തൃഷയും ഇരിക്കുന്നുണ്ട്. ബ്ലാക്ക് ജീൻസും ബ്ലു ലിനൻ ഷർട്ടുമാണ് വിജയിയുടെ വേഷം.

മഞ്ഞ നിറത്തിലുള്ള സ്ലീവ് ലെസ് കോട്ടൺ ​ഡ്രസ്സായിരുന്നു തൃഷയുടെ വേഷം. വിജയ് നടിയുടെ വീട് സന്ദർശിച്ചപ്പോൾ പകർത്തിയതാകും ഫോട്ടോയെന്നാണ് ചിത്രത്തിൽ നിന്നും വ്യക്തമാകുന്നത്. പെറ്റ് ഡോ​ഗുമായി പൊതു സ്ഥലങ്ങളിൽ അധികം സഞ്ചരിക്കുന്നയാളല്ല തൃഷ. ഹാപ്പി ബെർത്ത് ഡെ ബെസ്റ്റസ്റ്റ് എന്നാണ് ഫോട്ടയോക്ക് തൃഷ നൽകിയ ക്യാപ്ഷൻ. ഒപ്പം പുഞ്ചിരിക്കുന്ന സ്മൈലിയും ഈവിൾ ഐയുടെ ഒരു സ്മൈലിയും ചേർത്തിട്ടുണ്ട്. പോസ്റ്റ് പ്രത്യക്ഷപ്പെട്ടതോടെ ലൈക്കുകളുടേയും കമന്റുകളുടേയും ഒഴുക്കായി. ചുരുക്കി പറഞ്ഞാൽ തൃഷ സോഷ്യൽമീഡിയയ്ക്ക് തീ ഇട്ടു. സെലിബ്രിറ്റികളും ആരാധകരും എല്ലാം തൃഷയുടെ പോസ്റ്റിന് കമന്റുകളുമായി എത്തി. കഴിഞ്ഞ വർഷം മുതലാണ് തൃഷ വിജയിയുടെ പിറന്നാൾ ദിനത്തിൽ സോഷ്യൽമീഡിയയിൽ പോസ്റ്റുകൾ പങ്കുവെച്ച് തുടങ്ങിയത്.


വിജയിയുമായി തൃഷ പ്രണയത്തിലാണെന്ന ​ഗോസിപ്പുകൾ ഏറെ നാളുകളായി പ്രചരിക്കുന്നുണ്ട്. ആ ​ഗോസിപ്പുകൾക്ക് കൂടുതൽ ഫ്യൂവൽ പകരുന്ന തരത്തിലാണ് തൃഷ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് പോസ്റ്റുകൾ പങ്കുവെക്കാറുള്ളത്. ഒരു സഹപ്രവർത്തകന് അല്ലെങ്കിൽ തന്റെ ഹീറോയായി അഭിനയിച്ചിട്ടുള്ള സൂപ്പർ താരത്തിന് പിറന്നാൾ ആശംസിക്കുന്നത് പോലെയല്ല നടി പങ്കുവെക്കുന്ന ചിത്രങ്ങളും വാക്കുകളും എന്നാണ് പ്രേക്ഷകരുടെ പക്ഷം.

മറ്റൊരു സൂപ്പർ താരത്തിനും താരം ബെർത്ത് ഡെ വിഷ് ചെയ്യാറുമില്ല. പ്രണയത്തിലാണെന്ന് സൂചനകൾ നൽകുകയാണ് തൃഷയെന്നും ആരാധകർ കുറിക്കുന്നു. ഒരു നായിക നടിയുമായി ഇത്രയേറെ സൗഹൃദം വിജയ് പുലർത്തുന്നുണ്ടെങ്കിൽ അത് തൃഷയുമായി മാത്രമാണെന്നതും ആരാധകരിൽ കൂടുതൽ സംശയങ്ങൾ ജനിപ്പിക്കുന്നുണ്ട്. ഭാര്യ സം​ഗീതയുമായി വിജയ് അകൽച്ചയിലാണെന്നും റിപ്പോർട്ടുകളുണ്ട്. മക്കൾക്കും മാതാപിതാക്കൾക്കും ഒപ്പം ലണ്ടനിലാണ് ഏറെ നാളുകളായി സം​ഗീത.

മാതാപിതാക്കൾ മാത്രമാണ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയശേഷം വിജയിക്കൊപ്പം പൊതുപരിപാടികളിൽ പങ്കെടുക്കാറുള്ളത്. മക്കളും ഇത്തവണ അച്ഛന് പിറന്നാൾ ആശംസകൾ നേർന്നിട്ടില്ലെന്നതും സംശയങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്.

trishakrishnan posted adorable couple picture superstar vijay birthday goes viral

Next TV

Related Stories
പ്രായപൂർത്തിയാവാത്ത എന്നെ അന്ന് അച്ഛൻ...! പ്രശസ്തയായ ശേഷം എന്നെ തേടി വന്നു, മുന്നിൽ കണ്ടാൽ ഭദ്രകാളിയാകുമെന്ന് ഞാൻ -ഖുശ്ബു

Sep 14, 2025 03:05 PM

പ്രായപൂർത്തിയാവാത്ത എന്നെ അന്ന് അച്ഛൻ...! പ്രശസ്തയായ ശേഷം എന്നെ തേടി വന്നു, മുന്നിൽ കണ്ടാൽ ഭദ്രകാളിയാകുമെന്ന് ഞാൻ -ഖുശ്ബു

പ്രായപൂർത്തിയാവാത്ത എന്നെ അന്ന് അച്ഛൻ...! പ്രശസ്തയായ ശേഷം എന്നെ തേടി വന്നു, മുന്നിൽ കണ്ടാൽ ഭദ്രകാളിയാകുമെന്ന് ഞാൻ...

Read More >>
'നായികമാരെ ചുംബിക്കുന്ന രംഗങ്ങൾ, അതുകൊണ്ട് കമൽ ഹാസൻ സിനിമകൾ ഇഷ്ടമല്ല'; തുറന്നു പറഞ്ഞ് മോഹിനി

Sep 11, 2025 02:52 PM

'നായികമാരെ ചുംബിക്കുന്ന രംഗങ്ങൾ, അതുകൊണ്ട് കമൽ ഹാസൻ സിനിമകൾ ഇഷ്ടമല്ല'; തുറന്നു പറഞ്ഞ് മോഹിനി

കമൽ ഹാസൻ സിനിമകൾ കാണാൻ തനിക്ക് ഇഷ്ടമല്ലെന്ന് നടി മോഹിനി...

Read More >>
സംവിധായകൻ എസ്. നാരായണിനെതിരെ സ്ത്രീധന പീഡനത്തിന് കേസ്; എഫ്ഐആർ മരുമകളുടെ പരാതിയിൽ

Sep 11, 2025 11:03 AM

സംവിധായകൻ എസ്. നാരായണിനെതിരെ സ്ത്രീധന പീഡനത്തിന് കേസ്; എഫ്ഐആർ മരുമകളുടെ പരാതിയിൽ

പ്രശസ്ത കന്നട സംവിധായകനെതിരെ സ്ത്രീധന പീഡനത്തിന് കേസ്....

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall