ആരാധകരേ അറിഞ്ഞോ..? ലാലേട്ടന്റെ വീട്ടിൽ താമസിക്കാൻ അവസരം; ഒരു രാത്രിക്ക് 37,000 രൂപ !

ആരാധകരേ അറിഞ്ഞോ..? ലാലേട്ടന്റെ വീട്ടിൽ താമസിക്കാൻ അവസരം; ഒരു രാത്രിക്ക് 37,000 രൂപ !
Jun 20, 2025 12:41 PM | By Athira V

( moviemax.in ) നടൻ മോഹൻലാലിന്റെ വീട്ടിൽ താമസിക്കാൻ അവസരം. വിനോദസഞ്ചാരികൾക്കും ആരാധകർക്കും വേണ്ടി അദ്ദേഹം തൻറെ ഊട്ടിയിലുള്ള വീട് തുറന്നുകൊടുത്തിരിക്കുകയാണ്. ലക്സൻലോക്കിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന 3 കിടപ്പുമുറികളുള്ള ഈ വില്ലയിൽ ഒരു സ്വകാര്യ ഷെഫ് ഉൾപ്പെടെ നിരവധി സൗകര്യങ്ങളുണ്ട്. ‘ഹൈഡ്‌എവേ’ എന്ന് പേരിട്ടിരിക്കുന്ന ഈ വില്ല ഒരു ദശാബ്ദത്തിലേറെയായി മോഹൻലാലിന്റെ അവധിക്കാല വിശ്രമ കേന്ദ്രമായിരുന്നു.

“ഒരു ദശാബ്ദത്തിലേറെ മുമ്പ് നിർമ്മിച്ച ഹൈഡ്‌എവേ, കുട്ടികൾ ഊട്ടിയിൽ പഠിക്കുമ്പോൾ ഒരു അവധിക്കാല വിശ്രമ കേന്ദ്രമായിരുന്നു. പ്രകൃതിഭം​ഗിയാൽ ചുറ്റപ്പെട്ട ഈ സ്ഥലത്തായിരുന്നു വാരാന്ത്യങ്ങളിൽ കുടുംബം വീണ്ടും ഒന്നിച്ചിരുന്നത്. കാലക്രമേണ, അവരുടെ ആ​ഗ്രഹങ്ങൾ പ്രതിഫലിപ്പിക്കുന്ന ഒരു വീടായി ഇത് വളർന്നു. പേര് പോലെ തന്നെ ഹൈഡ്‌എവേ ഇപ്പോൾ ഒരു സെലിബ്രിറ്റി കേന്ദ്രമാണ്. ഇവിടെ അദ്ദേഹത്തിന് അദ്ദേഹത്തിന്റെ സ്വകാര്യത നിലനിർത്താനും സുഹൃത്തുക്കളുമായും കുടുംബവുമായും സമയം ആസ്വദിക്കാനും കഴിയും.” മോഹൻലാലിന്റെ വെക്കേഷൻ വില്ലയെ കുറിച്ച് വെബ്‌സൈറ്റ് വിശദീകരിച്ചു.

Lal's Bedroom (Image Credit : Luxunlock)

ഊട്ടിയിലെ ലവ്‌ഡെയ്‌ലിൽ സ്ഥിതി ചെയ്യുന്ന ഹൈഡ്‌എവേ, 3 കിടപ്പുമുറികളുള്ള ഒരു വില്ലയാണ്. മോഹൻലാലും ഭാര്യ സുചിത്രയും മക്കളായ പ്രണവും വിസ്മയയും താമസിക്കുന്ന ഒരു സ്വകാര്യ വിശ്രമ കേന്ദ്രമായിരുന്നു ഇത്. വെബ്‌സൈറ്റിൽ ഒരു രാത്രിക്ക് 37,000 രൂപ നിരക്കിലാണ് ഇത് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ആരാധകർക്ക് വില്ലയിലെ 'ലാലിന്റെ കിടപ്പുമുറി'യിലോ പ്രണവിന്റെയോ വിസ്മയയുടെയോ മുറികളിലോ താമസിക്കാം. 25 വർഷത്തിലേറെയായി മോഹൻലാലിന്റെ കുടുംബത്തോടൊപ്പമുള്ള ഒരു ഷെഫാണ് ഇവിടെ ഭക്ഷണം പാചകം ചെയ്യുന്നത്. കേരളീയ ഭക്ഷണം ഇവിടെ ലഭിക്കും.

സീസണൽ പൂക്കളുള്ള ഒരു പൂന്തോട്ടം ഹൈഡ്‌എവേയിലുണ്ട്. അവിടെ അതിഥികൾക്ക് ബാർബിക്യൂ ആസ്വദിക്കാം. 300 മോഹൻലാൽ കാരിക്കേച്ചറുകൾ ഉള്ള ഒരു ഫാമിലി റൂം, മരക്കാർ: ലയൺ ഓഫ് ദി അറേബ്യൻ സീ, ബറോസ് 3ഡി എന്നിവയിൽ അദ്ദേഹം ഉപയോഗിച്ച റെപ്ലിക്ക തോക്കുകൾ ഉള്ള ഒരു ഗൺ ഹൗസ് തുടങ്ങിയവയും വില്ലയിൽ സജ്ജീകരിച്ചിട്ടുണ്ട്. നേരത്തെ, നടൻ മമ്മൂട്ടിയുടെ പനമ്പള്ളി നഗറിലുള്ള ആഡംബര വസതിയും സഞ്ചാരികൾക്കും ആരാധകര്‍ക്കുമായി തുറന്നുകൊടുത്തിരുന്നു.

മോഹൻലാലിന്റെ ബെഡ്റൂമിലെ സൗകര്യങ്ങൾ

  • കിംഗ് സൈസ് ബെഡ്
  • ഹീറ്റിംഗ്
  • ഹൈ-സ്പീഡ് ഇന്റർനെറ്റ് ആക്‌സസ്, വൈ-ഫൈ കണക്റ്റിവിറ്റി
  • ചൂടുവെള്ളം
  • സൗജന്യ സോപ്പ്/ഷാംപൂ/കണ്ടീഷണർ
  • മേശ, കസേര

mohanlal opened up villa lovedale ooty tourists fans

Next TV

Related Stories
 'ബിലാലോ ടര്‍ബോ ജോസോ' , ഇതാര്? ആരാധകര്‍ക്ക് സര്‍പ്രൈസുമായി മമ്മൂട്ടി കമ്പനി

Sep 12, 2025 11:26 PM

'ബിലാലോ ടര്‍ബോ ജോസോ' , ഇതാര്? ആരാധകര്‍ക്ക് സര്‍പ്രൈസുമായി മമ്മൂട്ടി കമ്പനി

'ബിലാലോ ടര്‍ബോ ജോസോ' , ഇതാര്? ആരാധകര്‍ക്ക് സര്‍പ്രൈസുമായി മമ്മൂട്ടി...

Read More >>
'ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവും മാന്യനായ വ്യക്തി ആ മലയാള സൂപ്പർതാരമാണ്'; വെളിപ്പെടുത്തലുമായി സുഹാസിനി

Sep 12, 2025 05:33 PM

'ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവും മാന്യനായ വ്യക്തി ആ മലയാള സൂപ്പർതാരമാണ്'; വെളിപ്പെടുത്തലുമായി സുഹാസിനി

'ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവും മാന്യനായ വ്യക്തി ആ മലയാള സൂപ്പർതാരമാണ്'; വെളിപ്പെടുത്തലുമായി...

Read More >>
എന്റെ അഡ്വക്കേറ്റ് എന്നെക്കൊണ്ട് അത് ചെയ്യിപ്പിച്ചു, അത്രത്തോളം വൃത്തികേടായിരുന്നു, ഒടുവില്‍ കുറ്റബോധം തോന്നി; തുറന്നുപറഞ്ഞ് ആര്യ

Sep 12, 2025 01:32 PM

എന്റെ അഡ്വക്കേറ്റ് എന്നെക്കൊണ്ട് അത് ചെയ്യിപ്പിച്ചു, അത്രത്തോളം വൃത്തികേടായിരുന്നു, ഒടുവില്‍ കുറ്റബോധം തോന്നി; തുറന്നുപറഞ്ഞ് ആര്യ

എന്റെ അഡ്വക്കേറ്റ് എന്നെക്കൊണ്ട് അത് ചെയ്യിപ്പിച്ചു, അത്രത്തോളം വൃത്തികേടായിരുന്നു, ഒടുവില്‍ കുറ്റബോധം തോന്നി; തുറന്നുപറഞ്ഞ്...

Read More >>
വാസനുമായി പിരിഞ്ഞോ..... എന്നെ ആര് കല്യാണം കഴിക്കാനാണ്? കെട്ടുന്നയാൾ ഒരുപാട് കഷ്ടപ്പെടുമെന്ന് ശാലിൻ

Sep 12, 2025 11:13 AM

വാസനുമായി പിരിഞ്ഞോ..... എന്നെ ആര് കല്യാണം കഴിക്കാനാണ്? കെട്ടുന്നയാൾ ഒരുപാട് കഷ്ടപ്പെടുമെന്ന് ശാലിൻ

വാസനുമായി പിരിഞ്ഞോ..... എന്നെ ആര് കല്യാണം കഴിക്കാനാണ്? കെട്ടുന്നയാൾ ഒരുപാട് കഷ്ടപ്പെടുമെന്ന്...

Read More >>
'മൂന്ന് വയസ്സ് മുതൽ കളരി പഠിക്കുന്നുണ്ട്, റബർ ബാൻഡ് പോലെ നല്ല ഫ്ലെക്സിബിൾ ആണ് ദുർഗ'; കുഞ്ഞുനീലിയെക്കുറിച്ച് വിവേക് അനിരുദ്ധ്

Sep 11, 2025 04:19 PM

'മൂന്ന് വയസ്സ് മുതൽ കളരി പഠിക്കുന്നുണ്ട്, റബർ ബാൻഡ് പോലെ നല്ല ഫ്ലെക്സിബിൾ ആണ് ദുർഗ'; കുഞ്ഞുനീലിയെക്കുറിച്ച് വിവേക് അനിരുദ്ധ്

'ലോക' സിനിമയിൽ കല്യാണി പ്രിയദർശന്റെ ചെറുപ്പം അഭിനയിച്ച ദുർഗയെ കുറിച്ച് കാസ്റ്റിംഗ് ഡയറക്ടർ വിവേക്...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall