'വിനയം അൽപ്പം കൂടിപ്പോയില്ലേ? കാണിക്കാൻ ചെയ്തത് ആണേൽ...കണ്ടു'; സുരേഷ് ​ഗോപിക്കൊപ്പമുള്ള മാധവിന്റെ വീഡിയോയ്ക്ക് വിമർശനം!

'വിനയം അൽപ്പം കൂടിപ്പോയില്ലേ? കാണിക്കാൻ ചെയ്തത് ആണേൽ...കണ്ടു'; സുരേഷ് ​ഗോപിക്കൊപ്പമുള്ള മാധവിന്റെ വീഡിയോയ്ക്ക് വിമർശനം!
Jun 18, 2025 12:11 PM | By Athira V

( moviemax.in ) സുരേഷ് ​ഗോപിയുടെ നാല് മക്കളിൽ രണ്ടുപേർ അച്ഛന്റെ വഴിയെ സിനിമയിൽ എത്തി കഴിഞ്ഞു. ആൺ മക്കൾ രണ്ടുപേരും അഭിനയത്തിൽ തന്നെയാണ് ശ്രദ്ധ കൊടുത്തിരിക്കുന്നത്. രണ്ട് പെൺമക്കൾ അച്ഛന്റെ സിനിമകളുടെ പിന്നണിയിൽ പ്രവർത്തിച്ചിട്ടുമുണ്ട്. ഒരു വർഷം മുമ്പായിരുന്നു നടന്റെ മൂത്തമകൾ ഭാ​ഗ്യ സുരേഷിന്റെ വിവാഹം. ആഢംബരപൂർവം നടന്ന വിവാഹത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി വരെ എത്തിയിരുന്നു.

സുരേഷ് ​ഗോപിയുടെ മക്കളിൽ ഏറ്റവും ഇളയ ആളാണ് മാധവ് സുരേഷ്. കുമ്മാട്ടിക്കളി എന്ന സിനിമയിലൂടെ അഭിനയത്തിലേക്ക് അരങ്ങേറിയ മാധവിന്റെ റിലീസിന് തയ്യാറെടുക്കുന്ന ഏറ്റവും പുതിയ സിനിമ അച്ഛൻ സുരേഷ് ​ഗോപി കേന്ദ്രകഥാപാത്രമാകുന്ന ജെഎസ്കെയാണ്. സിനിമയുടെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം ​ഗ്രാന്റായി നടന്നിരുന്നു.

ചടങ്ങിൽ നിന്നുള്ള ഒരു വീഡിയോയാണിപ്പോൾ വൈറലാകുന്നതും വിമർശനങ്ങൾ ഏറ്റുവാങ്ങുന്നതും. ചടങ്ങിൽ ട്രെയിലർ പ്രദർശിപ്പിക്കുന്നതിനിടെ അച്ഛൻ സുരേഷ് ​ഗോപിയുടെ പിറകിൽ ഇരുന്ന മാധവ് ഉടനെ സോഫയിൽ നിന്നും എഴുന്നേറ്റ് വന്ന് സുരേഷ് ​ഗോപിയുടെ അരികിലായി നിലത്ത് വന്നിരുന്നാണ് ട്രെയിലർ കണ്ടത്. മാധവിന്റെ ഈ പ്രവൃത്തിയാണ് വിമർശനത്തിന് കാരണമായത്. ലാളിത്യവും വിനയവും കാണിക്കാൻ താരപുത്രൻ മനപൂർവം നിലത്ത് വന്നിരുന്നതാണെന്നാണ് ഒരു വിഭാ​ഗം ആളുകൾ വിമർശിച്ച് കുറിച്ചത്. ചടങ്ങിലെ മാധവിന്റെ പ്രസം​ഗവും വിമർശനത്തിന് കാരണമാകുന്നുണ്ട്. ഫാമിലി മുഴുവൻ ഇങ്ങനെ തന്നെയാണെന്ന് തോന്നുന്നു. മൂത്ത മകൻ ​ഗോകുലാണ് തമ്മിൽ ഭേദം, ക്യാമറ ഓണാണെന്ന് അറിഞ്ഞാൽ മാത്രം വിനയം വരുന്ന ഫാമിലി, എന്ത് പ്രഹസനമാണ് സജി എന്ന ഡയലോഗ് ഓർമ വന്നുപോയി, ആൾക്കാരെ കാണിക്കാൻ ആണേലും നല്ല ഓവർ ആകുന്നുണ്ട്.


ക്യാമറ കാണുമ്പോൾ മാത്രം വരുന്ന അനുസരണ മനോഭാവം കിടിലം തന്നെ. കാണിക്കാൻ ചെയ്തത് ആണേൽ... ഞങ്ങൾ കണ്ട് കഴിഞ്ഞു... ശെരി നീ നല്ല ഒരു മകനാണ് അപ്പ്രൂവ്ഡ് എന്നിങ്ങനെയാണ് വിമർശിച്ച് വന്ന കമന്റുകൾ. അതേസമയം ചിലർ അനുകൂലിച്ചുമെത്തി. ഇതിൽ ഇത്ര നെഗറ്റീവ് പറയാൻ മാത്രം എന്താണുള്ളത്?. മുന്നിൽ ഇരിക്കുന്ന ആളുടെ പൊക്കം കാരണം പിറകിൽ ഇരിക്കുന്ന ആൾക്ക് സ്റ്റേജിൽ നടക്കുന്നത് നേരെ കാണാൻ പറ്റുന്നില്ല.

അപ്പോൾ അയാൾ ഇറങ്ങി നിലത്തിരുന്നു. ഇതിൽ എന്താണ് ജാഡ. സുരേഷ് ഗോപിയുടെ രാഷ്ട്രീയമാണ് പലർക്കും വെറുപ്പ്. ആ വെറുപ്പ് കൂടിക്കൂടി ഇപ്പോൾ അദ്ദേഹത്തിന്റെ കുടുംബത്തിലെ മറ്റ് വ്യക്തികളിലേക്കും പടർന്നിട്ടുണ്ട്, വീഡിയോ കാണാൻ പറ്റുന്നില്ലെന്ന് മാധവ് പറയുന്നത് കൃത്യമായി മനസിലാകുന്നുണ്ടല്ലോ. പിന്നെ എന്തിനാണ് വെറുപ്പ് പ്രകടിപ്പിക്കുന്നതെന്നും കമന്റുകളുണ്ട്.

മാധവിന്റെ പ്രസം​ഗവും വിമർശനത്തിനും ട്രോളുകൾക്കും വഴിവെച്ചിട്ടുണ്ട്. പ്രേക്ഷകരാണ് എന്റെ അച്ഛനെ ഒരു സൂപ്പർസ്റ്റാർ ആക്കിയത്. അവർ തീരുമാനിച്ചാൽ എന്നെങ്കിലും ഒരിക്കൽ ഞാനും ഒരു സൂപ്പർ താരം ആയേക്കും എന്നാണ് ചടങ്ങിൽ സംസാരിക്കവെ ​മാധവ് പറഞ്ഞത്. അതും വിമർശനത്തിന് കാരണമായി. അത് ഒരിക്കൽ പ്രേക്ഷകർക്ക് ഒരിക്കൽ ഒരു അബദ്ധം പറ്റിയതാണ്. എന്നും പ്രേക്ഷകർക്ക് അബദ്ധം പറ്റില്ലെന്നെല്ലാമാണ് കമന്റുകൾ വന്നത്. അനുപമ പരമേശ്വരനാണ് ചിത്രത്തിൽ നായിക. മാധവ് ആദ്യമായാണ് സുരേഷ് ​ഗോപിക്കൊപ്പം അഭിനയിക്കുന്നത്. ഒരിടവേളയ്ക്കുശേഷമാണ് അനുപമയുടെ മലയാളം സിനിമ റിലീസിനെത്തുന്നത്. അവസാനം റിലീസ് ചെയ്ത നടിയുടെ സിനിമ കുറുപ്പാണ്. പിന്നീട് തമിഴിലും തെലുങ്കിലുമാണ് അനുപമയ്ക്ക് ഏറെയും അവസരങ്ങൾ ലഭിച്ചത്.

ട്രോളുകൾ നിരന്തരമായി ലഭിക്കുന്നതിനെ കുറിച്ച് അനുപമയും ചടങ്ങിൽ വെച്ച് സംസാരിച്ചിരുന്നു. പ്രവീൺ നാരായണനാണ് ജെഎസ്കെ എഴുതി സംവിധാനം ചെയ്തിരിക്കുന്നത്. ദിവ്യ പിള്ള അടക്കമുള്ളവരും സിനിമയിൽ അഭിനയിക്കുന്നുണ്ട്.

socialmedia criticizing sureshgopi younger son madhavsuresh behaviour jsk movie audio launch

Next TV

Related Stories
'എംഡിഎംഎയുമായി പിടിയിലായ യൂട്യൂബർ റിന്‍സി മാനേജർ അല്ല'; വ്യാജവാർത്തയിൽ പ്രതികരണവുമായി  ഉണ്ണി മുകുന്ദൻ

Jul 10, 2025 12:25 PM

'എംഡിഎംഎയുമായി പിടിയിലായ യൂട്യൂബർ റിന്‍സി മാനേജർ അല്ല'; വ്യാജവാർത്തയിൽ പ്രതികരണവുമായി ഉണ്ണി മുകുന്ദൻ

എംഡിഎംഎയുമായി പിടിയിലായ യൂട്യൂബർ റിന്‍സി മാനേജർ അല്ല, വ്യാജവാർത്തയിൽ പ്രതികരണവുമായി ഉണ്ണി...

Read More >>
മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ്; പ്രതികൾക്ക് ജാമ്യം നൽകിയതിനെതിരെ സുപ്രീംകോടതിയിൽ ഹർജി

Jul 9, 2025 08:36 PM

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ്; പ്രതികൾക്ക് ജാമ്യം നൽകിയതിനെതിരെ സുപ്രീംകോടതിയിൽ ഹർജി

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ്, പ്രതികൾക്ക് ജാമ്യം നൽകിയതിനെതിരെ സുപ്രീംകോടതിയിൽ...

Read More >>
'വി.ജാനകി എന്ന് മാറ്റണം, രണ്ട് മാറ്റങ്ങൾ വരുത്തിയാൽ ജെ എസ് കെ സിനിമക്ക് പ്ര​ദർശനാനുമതി നൽകാം'; സെൻസർ ബോർഡ് ഹൈക്കോടതിയിൽ

Jul 9, 2025 02:11 PM

'വി.ജാനകി എന്ന് മാറ്റണം, രണ്ട് മാറ്റങ്ങൾ വരുത്തിയാൽ ജെ എസ് കെ സിനിമക്ക് പ്ര​ദർശനാനുമതി നൽകാം'; സെൻസർ ബോർഡ് ഹൈക്കോടതിയിൽ

രണ്ട് മാറ്റങ്ങൾ വരുത്തിയാൽ ജെഎസ് കെ സിനിമക്ക് പ്രദർശനാനുമതി നൽകാമെന്ന് സെൻസർ ബോർഡ്...

Read More >>
Top Stories










News Roundup






GCC News






https://moviemax.in/- //Truevisionall