---
title: "ശരീരത്തെ കുറിച്ച് മോശമായി സംസാരിച്ചു,കരണം നോക്കി ഒന്ന് കൊടുത്തു: ശരണ്യ ആനന്ദ്"
english_title: "Saranya Anath's interview goes viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/29602/saranya-anaths-interview-goes-viral"
published_at: "2022-03-03T21:02:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6220dfbf52c54_sharanya.jpg"
keywords: []
---

# ശരീരത്തെ കുറിച്ച് മോശമായി സംസാരിച്ചു,കരണം നോക്കി ഒന്ന് കൊടുത്തു: ശരണ്യ ആനന്ദ്

> **Lead Summary:** സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും മിനിസ്‌ക്രീനിലൂടെയാണ് നടി ശരണ്യ ആനന്ദ് ശ്രദ്ധേയാകുന്നത്. തെലുങ്ക് സിനിമയിലാണ് ശരണ്യ ആദ്യം അഭിനയിക്കുന്നത്. തുടര്‍ന്ന് മോഹന്‍ലാലിനൊപ്പം 1971 ബിയോണ്ട് ദ ബോര്‍ഡേഴ്‌സ് എന്ന ചിത്രത്തില്‍ വേഷമിട്ടു.

## Article Content

സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും മിനിസ്‌ക്രീനിലൂടെയാണ് നടി ശരണ്യ ആനന്ദ് ശ്രദ്ധേയാകുന്നത്. തെലുങ്ക് സിനിമയിലാണ് ശരണ്യ ആദ്യം അഭിനയിക്കുന്നത്. തുടര്‍ന്ന് മോഹന്‍ലാലിനൊപ്പം 1971 ബിയോണ്ട് ദ ബോര്‍ഡേഴ്‌സ് എന്ന ചിത്രത്തില്‍ വേഷമിട്ടു.

തെലുങ്ക് സിനിമയില്‍ നിന്നും മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്ന ചോദ്യത്തിന് ഇതുവരെ ഒന്നും ഉണ്ടായിട്ടില്ല എന്നാണ് ശരണ്യയുടെ മറുപടി. എന്നാല്‍ ആരെയെങ്കിലും തല്ലിയിട്ടുണ്ടോ എന്ന ചോദ്യത്തോട് താരം പ്രതികരിച്ചു. പറയാം നേടാം എന്ന പരിപാടിയിലാണ് ശരണ്യ പ്രതികരിച്ചത്.

പ്രശ്നങ്ങള്‍ എല്ലായിടത്തും ഉണ്ട്. ഏതൊരു ഫീല്‍ഡിലും ഉണ്ട്. ആരെങ്കിലും എന്തെങ്കിലുമൊക്കെ പറഞ്ഞാലും തനിക്ക് ഏത് വഴിയിലൂടെ പോവണമെന്നും വേണോ വേണ്ടയോ എന്നൊക്കെ തീരുമാനിക്കുന്നത് സ്വന്തം തീരുമാനം ആയിരിക്കുമെന്ന് ശരണ്യ പറയുന്നു.

എന്നാല്‍ തന്നോട് ഇതുവരെ ആരും അങ്ങനെ പെരുമാറിയിട്ടില്ല. എന്ത് കൊണ്ടാണെന്ന് അറിയില്ല. ജിമ്മിലൊക്കെ താന്‍ പോവാറുണ്ട്. തന്റെ അടുത്ത് വന്നാല്‍ ശരിക്കും പണി കിട്ടും എന്ന് ശരണ്യ പറയുന്നു. സ്‌കൂളില്‍ പഠിക്കുമ്പോള്‍ മോശമായി പെരുമാറിയവരെ അടിച്ചതിനെ കുറിച്ചും ശരണ്യ സംസാരിച്ചു. പത്താം ക്ലാസില്‍ പരീക്ഷ എഴുതി കൂട്ടുകാരികളുടെ കൂടെ നടന്ന് പോവുകയായിരുന്നു.

അന്ന് രണ്ട് പയ്യന്മാര്‍ ബൈക്കില്‍ വന്ന് ശരീരത്തെ കുറിച്ച് മോശമായി പറഞ്ഞിട്ട് പോയി. വീണ്ടും അവര്‍ തിരിച്ച് വന്നപ്പോള്‍ താന്‍ പോവാന്‍ പറഞ്ഞു. എന്നാല്‍ അച്ഛനെയും അമ്മയെയും അവര്‍ തെറി വിളിച്ചു.

### Related Links & Sources
- [Original Story Source](https://moviemax.in/news/29602/saranya-anaths-interview-goes-viral)