സ്ത്രീധനം കൊടുക്കണ്ടേ? 'നാല് പെൺ കുട്ടികൾ ആണല്ലേ?' അഹാന കൃഷ്ണ നടത്തിയ വെളിപ്പെടുത്തൽ വൈറൽ

 സ്ത്രീധനം കൊടുക്കണ്ടേ? 'നാല് പെൺ കുട്ടികൾ ആണല്ലേ?' അഹാന കൃഷ്ണ നടത്തിയ വെളിപ്പെടുത്തൽ വൈറൽ
Jun 10, 2025 09:20 AM | By Athira V

മലയാളം സോഷ്യൽ മീഡിയ രംഗത്തെ ഏറ്റവും പ്രശസ്തിയുള്ള ഇൻഫ്ലുവൻസർമാരെ എടുത്തത്, ഏറ്റവും മുകളിലുള്ള പേരുകളാണ് നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറും കുടുംബവും. നടന്റെ മക്കളായ അഹാന, ദിയ, ഇഷാനി, ഹൻസിക എന്നിവർക്ക് ഇൻസ്റ്റാഗ്രാമിലും യൂട്യുബിലും വലിയ പ്രേക്ഷക പിന്തുണയാണ് ഉള്ളത്. എന്നാൽ, എല്ലാ അച്ഛനമ്മമാരെയും പോലെ ഓൺലൈനിൽ കൃഷ്ണകുമാറും ഭാര്യ സിന്ധുവും ഏറ്റവും നേരിടുന്നത് മക്കളുടെ വിവാഹത്തെക്കുറിച്ചുള്ള ചോദ്യങ്ങളാണ്.

മുൻപൊരിക്കൽ, റെഡ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ, തന്റെ മാതാപിതാക്കൾ ഈ ചോദ്യങ്ങളെ നേരിടുന്നത് എങ്ങിനെയാണെന്ന് കൃഷ്ണകുമാറിന്റെ മൂത്ത മകൾ അഹാന കൃഷ്ണ തുറന്നു പറഞ്ഞിരുന്നു. ഇപ്പോൾ, രണ്ടാമത്തെ മകൾ ദിയയുടെ ബിസിനസ് സ്ഥാപനത്തിൽ നടന്ന തട്ടിപ്പുമായി പണം ബന്ധപ്പെട്ട വിവാദങ്ങൾ കൊഴുക്കുമ്പോൾ, ഈ വീഡിയോ വീണ്ടും വൈറൽ ആവുകയാണ്.


മുൻപ്, റെഡ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ, മക്കളുടെ വിവാഹക്കാര്യം ആരെങ്കിലും ചോദിക്കുമ്പോൾ കൃഷ്ണകുമാറും സിന്ധുവും എങ്ങനെയാണ് പ്രതികരിക്കാറുള്ളത് എന്ന് അഹാന വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴല്ല, നേരെ മറിച്ച് ഇളയ സഹോദരി ഹൻസിക ജനിച്ച്, ഇവർക്ക് നാല് പെണ്മക്കളാണ് എന്ന് ആളുകൾ മനസ്സിലാക്കി തുടങ്ങിയ കാലത്താണ് ഈ ചോദ്യം തന്റെ മാതാപിതാക്കൾ ഏറ്റവും നേരിട്ടതെന്നാണ് നടി പറയുന്നത്.

"ഈ ചോദ്യം എന്റെ അച്ഛനും അമ്മയും കൂടുതൽ കേട്ടിട്ടുള്ളത് പണ്ട്, ഹാൻസു കൂടി ജനിച്ച്, നാല് പെണ്മക്കളാണെന്ന് എസ്റ്റാബ്ലിഷ് ആയ സമയത്താണ്. എവിടെയെങ്കിലും പോകുമ്പോൾ ആളുകൾ ചോദിക്കും: 'നാല് പെൺ കുട്ടികൾ ആണല്ലേ?' അപ്പോൾ അച്ഛൻ അതെയെന്ന് പറയും. അപ്പോൾ അടുത്ത ചോദ്യം: 'ഇപ്പോൾ ജോലിയൊക്കെ ഇത്തിരി കുറവാണല്ലേ?' അപ്പോൾ അച്ഛൻ വീണ്ടും അതെയെന്ന് പറയും. പിന്നെ എന്ത് ചോദിക്കണം എന്ന് അവർക്കും അറിഞ്ഞുകൂടാ," അഹാന ഓർത്തെടുത്തു.

"സത്യത്തിൽ ഇവർ ചോദിച്ചു വരുന്നത് എന്താണെന്ന് വച്ചാൽ, പെൺകുട്ടികൾ ആവുമ്പോൾ നിങ്ങൾക്ക് ടെൻഷൻ അല്ലെ? ഇവരെ എന്നെങ്കിലും കെട്ടിക്കണ്ടേ? 100 പവൻ വച്ച് 400 പവൻ സ്വർണ്ണം വാങ്ങേണ്ടേ? സ്ത്രീധനം കൊടുക്കണ്ടേ? ഇതൊക്കെ ഉണ്ടാക്കാൻ പറ്റുന്നുണ്ടോ? എന്നൊക്കെയാണ് ഇവർ ചോദിയ്ക്കാൻ ഉദ്ദേശിക്കുന്നത്. പക്ഷെ അന്നും എന്റെ അച്ഛനും അമ്മയ്ക്കും ഇതൊക്കെ ഒരു കോമഡി ആയിട്ടാണ് തോന്നാറ്," അഹാന പറഞ്ഞു.

ഇപ്പോൾ തന്റെ അച്ഛൻ കൃഷ്ണകുമാറിനോട് ആര് അധികം മക്കളുടെ കല്യാണക്കാര്യങ്ങൾ ചോദിക്കാറില്ലെന്ന് അഹാന കൃഷ്ണ തന്റെ റെഡ് എഫ്.എം അഭിമുഖത്തിൽ പറഞ്ഞു. എന്നാൽ 'അമ്മ സിന്ധുവിനോട് ഇടയ്ക്ക് ചിലരൊക്കെ അന്വേഷിക്കാറുണ്ട്. പക്ഷെ പെട്ടെന്ന് ഇത്തരം ചോദ്യങ്ങൾ വന്നാൽ അമ്മയ്ക്ക് ഉത്തരം പറയാൻ പറ്റാറില്ല. കാരണം, അത്ര പോലും മക്കളുടെ കല്യാണക്കാര്യം ഓർത്തു ടെൻഷൻ അടിക്കുന്ന സ്വഭാവക്കാരിയല്ല സിന്ധു. അതുകൊണ്ട് തന്നെ ഈ ചോദ്യത്തിനുള്ള ടെമ്പ്ലേറ്റ് മറുപടികൾ ഒന്നും കൈയിൽ ഉണ്ടാവാറില്ല.

എങ്കിലും, "മക്കൾ ഇപ്പോൾ അടിച്ചു പൊളിച്ചു സന്തോഷമായി ജീവിക്കുകയാണ്, അങ്ങനെ തന്നെ ഇരുന്നോട്ടെ, അവർക്കു വേണ്ടപ്പോൾ കല്യാണം കഴിക്കട്ടെ," എന്ന മറുപടിയാണ് ചോദ്യവുമായി വരുന്നവർക്ക് സിന്ധു കൊടുക്കാറ്. അഹാനയ്ക്കും അനിയത്തിമാരായ ദിയ, ഇഷാനി, ഹൻസിക എന്നിവർക്കും എല്ലാ പ്രതിസന്ധിഘട്ടങ്ങളിലും തുണയായി നിൽക്കുന്നത്, ഇത്രയും സപ്പോർട്ട് നൽകുന്ന അച്ഛനമ്മമാരുടെയും, കുടുംബത്തിന്റെയും തണൽ തന്നെയാണ്.















ahaana krishna revealed parents handles questions daughters marriages

Next TV

Related Stories
'എന്നിലെ കലാകാരിക്കും ആ കൊച്ചുകുട്ടിക്കും വേണ്ടി ഞാന്‍ ശരിയായ കാര്യം ചെയ്യുന്നു'; സാമൂഹികമാധ്യമങ്ങൾ ഉപേക്ഷിച്ച് ഐശ്വര്യ ലക്ഷ്മി

Sep 13, 2025 11:33 AM

'എന്നിലെ കലാകാരിക്കും ആ കൊച്ചുകുട്ടിക്കും വേണ്ടി ഞാന്‍ ശരിയായ കാര്യം ചെയ്യുന്നു'; സാമൂഹികമാധ്യമങ്ങൾ ഉപേക്ഷിച്ച് ഐശ്വര്യ ലക്ഷ്മി

സാമൂഹികമാധ്യമങ്ങളില്‍നിന്ന് വിട്ടുനില്‍ക്കുകയാണെന്ന് പ്രഖ്യാപിച്ച് നടി ഐശ്വര്യ ലക്ഷ്മി....

Read More >>
 'ബിലാലോ ടര്‍ബോ ജോസോ' , ഇതാര്? ആരാധകര്‍ക്ക് സര്‍പ്രൈസുമായി മമ്മൂട്ടി കമ്പനി

Sep 12, 2025 11:26 PM

'ബിലാലോ ടര്‍ബോ ജോസോ' , ഇതാര്? ആരാധകര്‍ക്ക് സര്‍പ്രൈസുമായി മമ്മൂട്ടി കമ്പനി

'ബിലാലോ ടര്‍ബോ ജോസോ' , ഇതാര്? ആരാധകര്‍ക്ക് സര്‍പ്രൈസുമായി മമ്മൂട്ടി...

Read More >>
'ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവും മാന്യനായ വ്യക്തി ആ മലയാള സൂപ്പർതാരമാണ്'; വെളിപ്പെടുത്തലുമായി സുഹാസിനി

Sep 12, 2025 05:33 PM

'ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവും മാന്യനായ വ്യക്തി ആ മലയാള സൂപ്പർതാരമാണ്'; വെളിപ്പെടുത്തലുമായി സുഹാസിനി

'ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവും മാന്യനായ വ്യക്തി ആ മലയാള സൂപ്പർതാരമാണ്'; വെളിപ്പെടുത്തലുമായി...

Read More >>
എന്റെ അഡ്വക്കേറ്റ് എന്നെക്കൊണ്ട് അത് ചെയ്യിപ്പിച്ചു, അത്രത്തോളം വൃത്തികേടായിരുന്നു, ഒടുവില്‍ കുറ്റബോധം തോന്നി; തുറന്നുപറഞ്ഞ് ആര്യ

Sep 12, 2025 01:32 PM

എന്റെ അഡ്വക്കേറ്റ് എന്നെക്കൊണ്ട് അത് ചെയ്യിപ്പിച്ചു, അത്രത്തോളം വൃത്തികേടായിരുന്നു, ഒടുവില്‍ കുറ്റബോധം തോന്നി; തുറന്നുപറഞ്ഞ് ആര്യ

എന്റെ അഡ്വക്കേറ്റ് എന്നെക്കൊണ്ട് അത് ചെയ്യിപ്പിച്ചു, അത്രത്തോളം വൃത്തികേടായിരുന്നു, ഒടുവില്‍ കുറ്റബോധം തോന്നി; തുറന്നുപറഞ്ഞ്...

Read More >>
വാസനുമായി പിരിഞ്ഞോ..... എന്നെ ആര് കല്യാണം കഴിക്കാനാണ്? കെട്ടുന്നയാൾ ഒരുപാട് കഷ്ടപ്പെടുമെന്ന് ശാലിൻ

Sep 12, 2025 11:13 AM

വാസനുമായി പിരിഞ്ഞോ..... എന്നെ ആര് കല്യാണം കഴിക്കാനാണ്? കെട്ടുന്നയാൾ ഒരുപാട് കഷ്ടപ്പെടുമെന്ന് ശാലിൻ

വാസനുമായി പിരിഞ്ഞോ..... എന്നെ ആര് കല്യാണം കഴിക്കാനാണ്? കെട്ടുന്നയാൾ ഒരുപാട് കഷ്ടപ്പെടുമെന്ന്...

Read More >>
Top Stories










News Roundup






GCC News






https://moviemax.in/- //Truevisionall