'കാട്ടാളനി'ലേക്ക് പാൻ ഇന്ത്യൻ എൻട്രി; പ്രേക്ഷകരെ ഞെട്ടിക്കാൻ സുനിലും കബീർ ദുഹാൻ സിങും

'കാട്ടാളനി'ലേക്ക് പാൻ ഇന്ത്യൻ എൻട്രി; പ്രേക്ഷകരെ ഞെട്ടിക്കാൻ സുനിലും കബീർ ദുഹാൻ സിങും
Jun 8, 2025 12:52 PM | By Vishnu K

കൊച്ചി: (moviemax.in) മാർക്കോയ്ക്ക് ശേഷം ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ ഷരീഫ് മുഹമ്മദ് നിർമിക്കുന്ന, പോള്‍ ജോര്‍ജ്ജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘കാട്ടാളനി’ൽ സൂപ്പർതാരങ്ങളായ സുനിലും കബീർ ദുഹാൻ സിങും. ആന്‍റണി വർഗീസ് പെപ്പെ നായകനായെത്തുന്ന ചിത്രത്തിൽ പാൻ ഇന്ത്യൻ താരങ്ങളടക്കം വലിയൊരു താരനിരയാണ് ഒരുമിക്കുന്നത്. ചിത്രത്തിൽ പെപ്പെ തന്‍റെ യഥാർത്ഥ പേരായ "ആന്‍റണി വർഗ്ഗീസ്" എന്ന പേരിൽ തന്നെയാണ് എത്തുന്നത്.

പുഷ്പ, ജയിലർ, ഗുഡ് ബാഡ് അഗ്ലി, അല വൈകുണ്ഡപുരമുലൂ, മാവീരൻ, മാർക്ക് ആന്‍റണി, മഗധീര തുടങ്ങി ഒട്ടേറെ തമിഴ്, തെലുങ്ക് സിനിമകളിലൂടെ ശ്രദ്ധേയനാണ് സുനിൽ. ആദ്യമായാണ് അദ്ദേഹം മലയാള സിനിമയുടെ ഭാഗമാകുന്നത്. കബീർ ദുഹാൻ സിങ് മാർക്കോയിലൂടെ മലയാളത്തിൽ അരങ്ങേറിയിരുന്നു. കാട്ടാളനിൽ കിടിലൻ മേക്കോവറിൽ ഇരുവരും എത്തുമ്പോൾ പ്രേക്ഷകർ ഏറെ ആകാംക്ഷയിലാണ്.

ചിത്രത്തിൽ ആക്ഷനൊരുക്കുന്നത് ലോക പ്രശസ്ത സ്റ്റണ്ട് കൊറിയോഗ്രഫർ കെച്ച കെംബഡികെ ആണെന്നാണ് സൂചന. ഓങ്-ബാക്ക് 2, ബാഹുബലി-2: കൺക്ലൂഷൻ, ജവാൻ, ബാഗി 2, പൊന്നിയൻ സെൽവൻ പാർട്ട് 1 എന്നിവയാണ് അദ്ദേഹം ആക്ഷൻ ഒരുക്കിയ പ്രധാന സിനിമകൾ. കന്നഡയിലെ ശ്രദ്ധേയ സംഗീത സംവിധായകൻ അജനീഷ് ലോക്നാഥാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ഷമീർ മുഹമ്മദ് ആണ് ചിത്രത്തിന്റെ എഡിറ്റർ.

Pan Indian entry Kaattalani Sunil Kabir Duhan Singh shock audience

Next TV

Related Stories
'എന്നിലെ കലാകാരിക്കും ആ കൊച്ചുകുട്ടിക്കും വേണ്ടി ഞാന്‍ ശരിയായ കാര്യം ചെയ്യുന്നു'; സാമൂഹികമാധ്യമങ്ങൾ ഉപേക്ഷിച്ച് ഐശ്വര്യ ലക്ഷ്മി

Sep 13, 2025 11:33 AM

'എന്നിലെ കലാകാരിക്കും ആ കൊച്ചുകുട്ടിക്കും വേണ്ടി ഞാന്‍ ശരിയായ കാര്യം ചെയ്യുന്നു'; സാമൂഹികമാധ്യമങ്ങൾ ഉപേക്ഷിച്ച് ഐശ്വര്യ ലക്ഷ്മി

സാമൂഹികമാധ്യമങ്ങളില്‍നിന്ന് വിട്ടുനില്‍ക്കുകയാണെന്ന് പ്രഖ്യാപിച്ച് നടി ഐശ്വര്യ ലക്ഷ്മി....

Read More >>
 'ബിലാലോ ടര്‍ബോ ജോസോ' , ഇതാര്? ആരാധകര്‍ക്ക് സര്‍പ്രൈസുമായി മമ്മൂട്ടി കമ്പനി

Sep 12, 2025 11:26 PM

'ബിലാലോ ടര്‍ബോ ജോസോ' , ഇതാര്? ആരാധകര്‍ക്ക് സര്‍പ്രൈസുമായി മമ്മൂട്ടി കമ്പനി

'ബിലാലോ ടര്‍ബോ ജോസോ' , ഇതാര്? ആരാധകര്‍ക്ക് സര്‍പ്രൈസുമായി മമ്മൂട്ടി...

Read More >>
'ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവും മാന്യനായ വ്യക്തി ആ മലയാള സൂപ്പർതാരമാണ്'; വെളിപ്പെടുത്തലുമായി സുഹാസിനി

Sep 12, 2025 05:33 PM

'ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവും മാന്യനായ വ്യക്തി ആ മലയാള സൂപ്പർതാരമാണ്'; വെളിപ്പെടുത്തലുമായി സുഹാസിനി

'ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവും മാന്യനായ വ്യക്തി ആ മലയാള സൂപ്പർതാരമാണ്'; വെളിപ്പെടുത്തലുമായി...

Read More >>
എന്റെ അഡ്വക്കേറ്റ് എന്നെക്കൊണ്ട് അത് ചെയ്യിപ്പിച്ചു, അത്രത്തോളം വൃത്തികേടായിരുന്നു, ഒടുവില്‍ കുറ്റബോധം തോന്നി; തുറന്നുപറഞ്ഞ് ആര്യ

Sep 12, 2025 01:32 PM

എന്റെ അഡ്വക്കേറ്റ് എന്നെക്കൊണ്ട് അത് ചെയ്യിപ്പിച്ചു, അത്രത്തോളം വൃത്തികേടായിരുന്നു, ഒടുവില്‍ കുറ്റബോധം തോന്നി; തുറന്നുപറഞ്ഞ് ആര്യ

എന്റെ അഡ്വക്കേറ്റ് എന്നെക്കൊണ്ട് അത് ചെയ്യിപ്പിച്ചു, അത്രത്തോളം വൃത്തികേടായിരുന്നു, ഒടുവില്‍ കുറ്റബോധം തോന്നി; തുറന്നുപറഞ്ഞ്...

Read More >>
വാസനുമായി പിരിഞ്ഞോ..... എന്നെ ആര് കല്യാണം കഴിക്കാനാണ്? കെട്ടുന്നയാൾ ഒരുപാട് കഷ്ടപ്പെടുമെന്ന് ശാലിൻ

Sep 12, 2025 11:13 AM

വാസനുമായി പിരിഞ്ഞോ..... എന്നെ ആര് കല്യാണം കഴിക്കാനാണ്? കെട്ടുന്നയാൾ ഒരുപാട് കഷ്ടപ്പെടുമെന്ന് ശാലിൻ

വാസനുമായി പിരിഞ്ഞോ..... എന്നെ ആര് കല്യാണം കഴിക്കാനാണ്? കെട്ടുന്നയാൾ ഒരുപാട് കഷ്ടപ്പെടുമെന്ന്...

Read More >>
Top Stories

News Roundup

GCC News

https://moviemax.in/- //Truevisionall