'നിവിൻ ഈസ് ബാക്ക്'; ലോകേഷ് കനകരാജിന്റെ 'ബെൻസിലൂടെ' വമ്പൻ തിരിച്ചുവരവിനൊരുങ്ങി താരം

'നിവിൻ ഈസ് ബാക്ക്'; ലോകേഷ് കനകരാജിന്റെ 'ബെൻസിലൂടെ' വമ്പൻ തിരിച്ചുവരവിനൊരുങ്ങി താരം
Jun 5, 2025 09:23 AM | By Vishnu K

(moviemx.in) കൈതിയിലൂടെ സംവിധായകന്‍ ലോകേഷ് കനകരാജ് തുടക്കം കുറിച്ച സിനിമാറ്റിക് യൂണിവേഴ്‌സായ എല്‍ സി യുവിലെ അടുത്ത ചിത്രമായ ബെൻസിൽ മലയാളത്തിന്റെ പ്രിയ താരം നിവിൻ പോളിയും. ഒരു പ്രധാന കാസ്റ്റ് റിവീല്‍ ഇന്ന് ഉണ്ടാവുമെന്ന് ഇന്നലെ അറിയിപ്പ് എത്തിയതിന് പിന്നാലെ വരുന്നത് നിവിന്‍ പോളി ആണോ എന്ന ആകാംക്ഷ പ്രേക്ഷകര്‍ക്ക് ഉണ്ടായിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ നിവിൻ പോളിയുടെ കഥാപാത്രത്തെയും ഒരു വീഡിയോയിലൂടെ പരിചയപ്പെടുത്തിയിരിക്കുകയാണ് ബെൻസിന്റെ അണിയറ പ്രവർത്തകർ. വാൾട്ടർ എന്ന് പേരുള്ള ഒരു സ്റ്റൈലിഷ് വില്ലൻ റോളിലാണ് നിവിൻ പോളി ഈ ചിത്രത്തിലഭിനയിക്കുന്നത്. ശരീരം മുഴുവൻ സ്വർണ്ണാഭരണങ്ങൾ അണിഞ്ഞ്, സ്വർണ്ണ പല്ലും വെച്ച ഉഗ്ര രൂപത്തിലാണ് നിവിനെ ചിത്രത്തിൽ അവതരിപ്പിക്കുന്നത് എന്ന് കാരക്ടർ വീഡിയോ കാണിച്ചു തരുന്നു. ഈ വില്ലൻ വേഷം നിവിന്റെ കരിയറിലെ വമ്പൻ വഴിത്തിരിവായി മാറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

രാഘവ ലോറൻസ് നായകനായി എത്തുന്ന 'ബെൻസ്' എന്ന ചിത്രം, റെമോ, സുൽത്താൻ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകൻ ഭാഗ്യരാജ് കണ്ണനാണ് തിരക്കഥ രചിച്ചു സംവിധാനം ചെയ്യുന്നത്. ലോകേഷ് കനകരാജ് നിർമ്മാണ പങ്കാളിയായ ചിത്രത്തിന്റെ കഥ രചിച്ചതും ലോകേഷ് തന്നെയാണ്. പാഷന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ സുധന്‍ സുന്ദരം, ലോകേഷ് കനകരാജിന്റെ ജി സ്‌ക്വാഡ്, ജഗദീഷ് പളനിസ്വാമിയുടെ ദി റൂട്ട് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഗൗതം രാമചന്ദ്രൻ ഒരുക്കിയ റിച്ചി, റാം ഒരുക്കിയ യേഴു കടൽ യേഴു മലൈ എന്നീ ചിത്രങ്ങൾക്ക് ശേഷം നിവിൻ പോളി അഭിനയിക്കുന്ന തമിഴ് ചിത്രമാണ് ബെൻസ്.

ചിത്രത്തിന് സംഗീതമൊരുക്കുന്നത് മ്യൂസിക് സെൻസേഷനായ സായ് അഭ്യങ്കര്‍ ആണ്. വമ്പൻ ബജറ്റിലൊരുങ്ങുന്ന ബെൻസിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് ഗൗതം ജോര്‍ജ്, എഡിറ്റിംഗ് നിർവഹിക്കുന്നത് ഫിലോമിന്‍ രാജ് എന്നിവരാണ്. കൈതി, വിക്രം, ലിയോ എന്നിവയുൾപ്പെടുന്ന ലോകേഷ് സിനിമാറ്റിക് യുണിവേഴ്സിലാണ് ബെൻസ് ഉണ്ടാവുക. കൈതി 2, വിക്രം 2, സ്റ്റാന്‍റ് എലോണ്‍ ചിത്രമായ റോളക്സ് എന്നിവയായിരിക്കും ഇനി എല്‍സിയുവിലുണ്ടാവുക എന്നും ലോകേഷ് വെളിപ്പെടുത്തിയിട്ടുണ്ട്. മാർക്കറ്റിംഗ് ആൻഡ് അഡ്വർടൈസിംഗ് -ബ്രിങ് ഫോർത്ത്.

Nivin is back The actor is all set make grand comeback with Lokesh Kanagaraj Benz

Next TV

Related Stories
കോളനികള്‍...! പൊറോട്ടയും ബീഫും കഴിക്കണമെന്ന് പ്രദീപ് രംഗനാഥൻ; പിന്നാലെ സിനിമ ബഹിഷ്കരിക്കാൻ ഹിന്ദുത്വ ഗ്രൂപ്പ്

Dec 19, 2025 12:03 PM

കോളനികള്‍...! പൊറോട്ടയും ബീഫും കഴിക്കണമെന്ന് പ്രദീപ് രംഗനാഥൻ; പിന്നാലെ സിനിമ ബഹിഷ്കരിക്കാൻ ഹിന്ദുത്വ ഗ്രൂപ്പ്

പ്രദീപ് രംഗനാഥൻ, പൊറോട്ടയും ബീഫും കഴിക്കണം , സിനിമ ബഹിഷ്കരിക്കാൻ ഹിന്ദുത്വ...

Read More >>
Top Stories