പ്രണയത്തിലായിരുന്നപ്പോഴെ ​ഗർഭിണി? രണ്ടാം വിവാഹത്തിന് പിന്നിൽ! വാ പൊത്തി പിടിച്ച് പ്രിയങ്ക; മറുപടി ഇങ്ങനെയോ...

പ്രണയത്തിലായിരുന്നപ്പോഴെ ​ഗർഭിണി? രണ്ടാം വിവാഹത്തിന് പിന്നിൽ! വാ പൊത്തി പിടിച്ച് പ്രിയങ്ക; മറുപടി ഇങ്ങനെയോ...
May 28, 2025 12:23 PM | By Athira V

തമിഴ് ടെലിവിഷൻ മേഖലയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ളതും ജനപ്രിയയുമായ അവതാരകയാണ് പ്രിയങ്ക ദേശ്പാണ്ഡെ. വിജയ് ടിവി അടക്കമുള്ള ചാനലുകളിലും നിരവധി റിയാലിറ്റി ഷോകളിലും അവാർഡ് നിശകളിലും അവതാരകയുടെ റോളിൽ പ്രിയങ്ക തിളങ്ങിയിട്ടുണ്ട്. കൂടാതെ ബി​ഗ് ബോസ് തമിഴ്, കുക്ക് വിത്ത് കോമളി തുടങ്ങിയ റിയാലിറ്റി ഷോകളിൽ മത്സരാർത്ഥിയായും പ്രിയങ്ക പങ്കെടുത്തിട്ടുണ്ട്.

കുക്ക് വിത്ത് കോമാളി അ‍ഞ്ചാം സീസണിലെ വിജയിയായിരുന്നു പ്രിയങ്ക. വളരെ വർഷങ്ങളായി ടെലിവിഷൻ മേഖലയിൽ പ്രവർത്തിക്കുന്ന പ്രിയങ്കയുടെ വിവാ​ഹം 2016ൽ ആയിരുന്നു. പ്രിയങ്കയെപ്പോലെ തന്നെ വിജയ് ടിവിയിലെ തന്നെ സ്റ്റാഫായിരുന്ന പ്രവീണായിരുന്നു താരത്തെ വിവാ​ഹം ചെയ്തത്. ആറ് വർഷത്തോളം ഇരുവരും ഒരുമിച്ച് ദാമ്പത്യ ജീവിതം നയിച്ചു.

പിന്നീട് അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് വേർപിരിഞ്ഞു. ദാമ്പത്യ ജീവിതം തകർന്നശേഷം പ്രിയങ്ക ഏറെക്കാലം വിഷാദവും ഒറ്റപ്പെടലുമെല്ലാം അനുഭവിച്ചു. അക്കാലയളവിൽ പ്രിയങ്ക ജീവിതം തള്ളി നീക്കിയത് അവതാരകയായി സ്റ്റേജിൽ പെർഫോം ചെയ്യുമ്പോൾ കിട്ടുന്ന കയ്യടികളിൽ നിന്നുള്ള ഊർജം കൊണ്ടായിരുന്നു. എത്ര വലിയ ജനസാ​ഗരവും വാക്ചാതുര്യവും സന്ദർഭോചിതമായ തമാശകളും കൊണ്ട് പ്രിയങ്ക നിയന്ത്രിക്കുമായിരുന്നു.

ഏറെ കാലത്തെ ഒറ്റയ്ക്കുള്ള ജീവിതം അവസാനിപ്പിച്ച് അടുത്തിടെയാണ് പ്രിയങ്ക വിവാഹിതയായത്. ബിസിനസ് മാനും ഡിജെയുമായ വസിയാണ് പ്രിയങ്കയെ താലി ചാർത്തി സ്വന്തമാക്കിയത്. ഇരുവരും വളരെ നാളുകളായി അടുത്ത സുഹൃത്തുക്കളായിരുന്നു. അത് പിന്നീട് പ്രണയമായി മാറുകയും ഒരുമിച്ച് ജീവിക്കാമെന്ന് തീരുമാനിക്കുകയുമായിരുന്നു.


പ്രിയങ്കയുടെ മാത്രമല്ല വസിയുടേയും രണ്ടാം വിവാ​ഹമാണെന്ന് ഇരുവരുടേയും വിവാ​ഹ ചിത്രങ്ങൾ പുറത്ത് വന്ന സമയത്ത് പ്രചരിച്ചിരുന്നു. മാത്രമല്ല വസിയുടെ ലുക്കും വിവാഹ ചിത്രങ്ങൾ പുറത്ത് വന്ന സമയത്ത് ചർച്ചയായിരുന്നു. കാരണം നര മറയ്ക്കാതെ സോൾട്ട് ആന്റ് പെപ്പർ ലുക്കിലാണ് കതിർ മണ്ഡപത്തിലേക്ക് വസി എത്തിയത്. അതുകൊണ്ട് തന്നെ പ്രിയങ്ക കിളവനെയാണോ വിവാഹം കഴിച്ചത് എന്ന സംശയമായിരുന്നു ആരാധകർക്ക്.

എന്നാൽ ഇരുവരും തമ്മിൽ വലിയ പ്രായ വ്യത്യാസം ഇല്ലെന്നാണ് പുറത്ത് വന്ന റിപ്പോർട്ടുകൾ. വലിയ ആളും ആരവും ഇല്ലാതെ അടുത്ത ബന്ധുക്കളേയും സുഹൃത്തുക്കളേയും മാത്രം വിളിച്ച് ചേർത്ത് സ്വകാര്യ ചടങ്ങായാണ് പ്രിയങ്കയും വസിയും ഇരുവരുടേയും വിവാ​ഹം നടത്തിയത്. പ്രിയങ്ക വിവാഹ ചിത്രങ്ങൾ പുറത്തുവിട്ടപ്പോൾ അതുകൊണ്ട് തന്നെ ആരാധകരും ആശ്ചര്യപ്പെട്ടു. മിനിസ്ക്രീനിൽ തനിക്കൊപ്പം പ്രവർത്തിക്കുന്ന പ്രിയപ്പെട്ടവരെയാണ് പ്രിയങ്ക വിവാഹത്തിന് ഏറെയും ക്ഷണിച്ചത്.

ഇരുവരുടേയും ഹണി മൂൺ ലണ്ടനിലായിരുന്നു. ഈ വർഷത്തെ പിറന്നാളും ഭർത്താവിനൊപ്പം ലണ്ടനിലാണ് പ്രിയങ്ക ആഘോഷിച്ചത്. വിവാഹശേഷം പ്രിയങ്കയുമായും വസിയുമായും ബന്ധപ്പെട്ട നിരവധി റൂമറുകൾ സോഷ്യൽമീഡിയിയൽ പ്രചരിക്കുന്നുണ്ട്. പ്രായം, വിവാഹമോചനം, മക്കൾ എന്നിവയുമായി ബന്ധപ്പെട്ടതാണ് അതിൽ ഏറെയും. ഇപ്പോഴിതാ പുതിയൊരു ​ഗോസിപ്പ് കൂടി പ്രിങ്കയുടെ പേരിൽ പ്രചരിക്കുകയാണ്.

വിവാഹത്തിന് മുമ്പ് തന്നെ പ്രിയങ്ക ​ഗർഭിണിയായിരുന്നുവെന്നും അതിനാലാണ് വലിയ ആളും ആരവവും ഇല്ലാതെ വസിയും പ്രിയങ്കയും വളരെ പെട്ടന്ന് വിവാഹം നടത്തിയതെന്നാണ് പ്രചരിക്കുന്നത്. സിനിമാ-സീരിയൽ മേഖലയിൽ തിളങ്ങി നിൽക്കുന്ന സെലിബ്രിറ്റികളെ കുറിച്ച് ​ഗോസിപ്പുകൾ പ്രചരിക്കുന്നത് സർവ സാധാരണമാണ്. ചിലർ അത്തരം റൂമറുകൾക്ക് ചെവി കൊടുക്കാൻ നിൽക്കാതെ പോകും.

എന്നാൽ പ്രിയങ്ക ​ഗോസിപ്പ് പ്രചരിപ്പിക്കുന്നവരെ വെറുതെ വിടാൻ ഉദ്ദേശിച്ചിട്ടില്ല. പുതിയ ഇൻസ്റ്റ​ഗ്രാം പോസ്റ്റിലൂടെയാണ് പ്രിയങ്ക ​ഗോസിപ്പുകൾക്ക് കൃത്യമായി മറുപടി നൽകിയത്. നിങ്ങളുടെ വായ നിങ്ങൾക്ക് ഇഷ്ടമുള്ളത് പറയൂ എന്ന തരത്തിൽ അർത്ഥം വരുന്ന വാചകം എഴുതി ടീ ഷർട്ട് ധരിച്ച് വാ പൊത്തി പിടിച്ച് നിൽക്കുന്ന പ്രിയങ്കയാണ് പോസ്റ്റിലുള്ളത്. സംസാരിക്കാതിരുന്നാൽ സമാധാനം... സംസാരിച്ചാൽ പീസാകും എന്നാണ് പോസ്റ്റിന് പ്രിയങ്ക നൽകിയ ക്യാപ്ഷൻ. താരത്തിന്റെ സർക്കാസം കലർന്ന പ്രതികരണത്തെ ഫോളോവേഴ്സും അഭിനന്ദിച്ചു.

priyankadeshpande pregnancy rumours before second marriage

Next TV

Related Stories
പ്രായപൂർത്തിയാവാത്ത എന്നെ അന്ന് അച്ഛൻ...! പ്രശസ്തയായ ശേഷം എന്നെ തേടി വന്നു, മുന്നിൽ കണ്ടാൽ ഭദ്രകാളിയാകുമെന്ന് ഞാൻ -ഖുശ്ബു

Sep 14, 2025 03:05 PM

പ്രായപൂർത്തിയാവാത്ത എന്നെ അന്ന് അച്ഛൻ...! പ്രശസ്തയായ ശേഷം എന്നെ തേടി വന്നു, മുന്നിൽ കണ്ടാൽ ഭദ്രകാളിയാകുമെന്ന് ഞാൻ -ഖുശ്ബു

പ്രായപൂർത്തിയാവാത്ത എന്നെ അന്ന് അച്ഛൻ...! പ്രശസ്തയായ ശേഷം എന്നെ തേടി വന്നു, മുന്നിൽ കണ്ടാൽ ഭദ്രകാളിയാകുമെന്ന് ഞാൻ...

Read More >>
'നായികമാരെ ചുംബിക്കുന്ന രംഗങ്ങൾ, അതുകൊണ്ട് കമൽ ഹാസൻ സിനിമകൾ ഇഷ്ടമല്ല'; തുറന്നു പറഞ്ഞ് മോഹിനി

Sep 11, 2025 02:52 PM

'നായികമാരെ ചുംബിക്കുന്ന രംഗങ്ങൾ, അതുകൊണ്ട് കമൽ ഹാസൻ സിനിമകൾ ഇഷ്ടമല്ല'; തുറന്നു പറഞ്ഞ് മോഹിനി

കമൽ ഹാസൻ സിനിമകൾ കാണാൻ തനിക്ക് ഇഷ്ടമല്ലെന്ന് നടി മോഹിനി...

Read More >>
സംവിധായകൻ എസ്. നാരായണിനെതിരെ സ്ത്രീധന പീഡനത്തിന് കേസ്; എഫ്ഐആർ മരുമകളുടെ പരാതിയിൽ

Sep 11, 2025 11:03 AM

സംവിധായകൻ എസ്. നാരായണിനെതിരെ സ്ത്രീധന പീഡനത്തിന് കേസ്; എഫ്ഐആർ മരുമകളുടെ പരാതിയിൽ

പ്രശസ്ത കന്നട സംവിധായകനെതിരെ സ്ത്രീധന പീഡനത്തിന് കേസ്....

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall