(moviemax.in) സീരിയൽനടി നൽകിയ പരാതിയിൽ കന്നഡ നടൻ മദനൂർ മനു ലൈംഗിക പീഡനക്കേസിൽ അറസ്റ്റിൽ. ബലാത്സംഗംചെയ്ത് ഗർഭിണിയാക്കിയെന്നും ബലമായി ഗർഭം അലസിപ്പിച്ചെന്നും കാണിച്ച് കന്നഡ സീരിയൽനടി നൽകിയ പരാതിയിൽ ബെംഗളൂരുവിലെ അന്നപൂർണേശ്വരീനഗർ പോലീസാണ് മനുവിന്റെപേരിൽ കേസെടുത്തത്.മനുവിന്റെ പുതിയ സിനിമ ‘കുലദല്ലി കീള്യാവുദോ’ ബുധനാഴ്ച റിലീസ്ചെയ്യാനിരിക്കെയാണ് അറസ്റ്റ്.
തുടർന്ന് ഒളിവിൽപ്പോകാൻശ്രമിച്ച നടനെ ഹാസനിലെ ശാന്തിഗ്രാമയിൽനിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കന്നഡ സീരിയൽനടനായും ഹാസ്യതാരമായും പേരെടുത്തയാളാണ് മദനൂർ മനു. കോമഡി കിലാഡിഗളു എന്ന ടിവി ഷോയിൽ ജനപ്രീതിനേടി.
Actor arrested complaint filed serial actress sexual assaulted