May 21, 2025 09:27 PM

(moviemax.in) സ്വർണാഭരണങ്ങൾ നൽകാത്തതിന്റെ പേരിൽ സഹോദരിയെ മർദ്ദിച്ചെന്ന പരാതിയിൽ യൂട്യൂബ് വ്ലോഗർക്കെതിരെ ആലപ്പുഴ വനിത പൊലീസ് കേസെടുത്തു. മണ്ണഞ്ചേരി തിരുവാതിര വീട്ടിൽ താമസിക്കുന്ന കുതിരപ്പന്തി പുത്തൻവീട്ടിൽ ഗ്രീൻഹൗസ് രോഹിത്തിനെതിരെയാണ് (27) കേസെടുത്തത്.

സഹോദരിയായ റോഷ്നിക്ക് അച്ഛൻ നൽകിയ സ്വ‌ർണാഭരണങ്ങൾ പ്രതി വിൽക്കാൻ ശ്രമിച്ചത് തടഞ്ഞതിലുള്ള വൈരാഗ്യമാണ് മർദ്ദനത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ മൂന്നിനാണ് കേസിനാസ്പദമായ സംഭവം.

പ്രതിയും കുടുംബവും താമസിക്കുന്ന മണ്ണഞ്ചേരിയിലെ വീട്ടിൽ വച്ച് ആഭരണം വിൽക്കുന്നതിനെ പറ്റി തർക്കമുണ്ടാവുകയും പ്രതി സഹോദരിയുടെ മുഖത്തടിക്കുകയും കഴുത്തിൽ ഞെക്കിപിടിക്കുകയും തലമുടി കുത്തിന് പിടിച്ച് വലിച്ച് ദേഹോപദ്രവം ഏല്പിക്കുകയുമായിരുന്നു. തുടർന്ന് പ്രതി അമ്മയേയും പരാതിക്കാരിയേയും അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള വിഡിയോ തന്‍റെ യുട്യൂബ് ചാനൽ വഴിയും മറ്റ് സാമൂഹിക മാധ്യമങ്ങൾ വഴിയും പ്രചരിപ്പിച്ച് അപകീ‌ർത്തിപ്പെടുത്തിയതായും പൊലീസ് പറഞ്ഞു.




Case filed against YouTube vlogger Greenhouse Rohith

Next TV

Top Stories