മോഹൻലാലിനെപ്പോലെ അദ്ഭുതമായ ഒരു നടനൊപ്പം ഒരു ഫോട്ടോയിലെങ്കിലും നിൽക്കാൻ പറ്റിയല്ലോ - ചിത്രം പങ്കുവെച്ച് വിജയ് സേതുപതി

മോഹൻലാലിനെപ്പോലെ അദ്ഭുതമായ ഒരു നടനൊപ്പം ഒരു ഫോട്ടോയിലെങ്കിലും നിൽക്കാൻ പറ്റിയല്ലോ - ചിത്രം പങ്കുവെച്ച് വിജയ് സേതുപതി
May 18, 2025 09:18 PM | By Anjali M T

(moviemax.in) മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന ചിത്രത്തിലെ തന്റെ സാന്നിധ്യം വെളിപ്പെടുത്തി വിജയ് സേതുപതി. തുടരും എന്ന ചിത്രത്തിലെ ഒരു ഫോട്ടോ പങ്കുവെച്ചാണ് വിജയ് സേതുപതി മോഹൻലാൽ ചിത്രത്തിൽ അഭിനയിക്കാൻ സാധിച്ചതിലെ സന്തോഷം പങ്കുവെച്ചത്. ഇതേ ചിത്രം മോഹൻലാൽ നേരത്തേ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. തുടരും എന്ന ചിത്രത്തിലെ സർപ്രൈസ് സാന്നിധ്യമായിരുന്നു വിജയ് സേതുപതി. സിനിമയുടെ ടൈറ്റിൽ ​ഗാനത്തിലാണ് വിജയ് സേതുപതിയും മോഹൻലാലും ഒരുമിച്ചുള്ള രം​ഗങ്ങൾ വരുന്നത്.

ഫ്രെയിം ചെയ്തിരിക്കുന്ന ചിത്രരൂപത്തിലാണ് ഇത് കാണിച്ചിരിക്കുന്നത്. സിനിമയിൽ മോഹൻലാൽ അവതരിപ്പിക്കുന്ന ഷൺമുഖം എന്ന കഥാപാത്രത്തിന്റെ ഭൂതകാലം പരിചയപ്പെടുത്തുന്ന ചിത്രങ്ങളിലൊന്നാണ് താരം പുറത്തുവിട്ടത്. വിജയ് സേതുപതി അവതരിപ്പിക്കുന്ന അൻപ് എന്ന കഥാപാത്രത്തിന്റെ അദൃശ്യസാന്നിധ്യം ചിത്രത്തിന്റെ പലഭാ​ഗങ്ങളിലുമുണ്ട്. മോഹൻലാലിനെപ്പോലെ അദ്ഭുതമായ ഒരു നടനൊപ്പം ഒരു ഫോട്ടോയിലെങ്കിലും സിനിമയിൽ പ്രത്യക്ഷപ്പെടാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നാണ് വിജയ് സേതുപതി കുറിച്ചത്.

പോസ്റ്റിൽ മോഹൻലാൽ, സം​ഗീത സംവിധായകൻ ജേക്സ് ബിജോയ്, ആശീർവാദ് സിനിമാസ്, സംവിധായകൻ തരുൺ മൂർത്തി, ചിത്രം നിർമിച്ച രജപുത്ര വിഷ്വൽ മീഡിയ എന്നിവരെ അദ്ദേഹം ടാ​ഗ് ചെയ്തിട്ടുമുണ്ട്. ചിത്രത്തിലെ 'കഥ തുടരും' എന്ന ഗാനത്തിലെ വരികൾക്കൊപ്പമാണ് ഇതേ ചിത്രം മോഹന്‍ലാല്‍ ഷെയർ ചെയ്തത്. ഹാര്‍നസ് ധരിച്ച് സ്റ്റണ്ട് രംഗത്തിന്റെ ചിത്രീകരണത്തിന് തയ്യാറായി നില്‍ക്കുന്ന മോഹന്‍ലാലിന്റെ ഷണ്‍മുഖനാണ് ചിത്രത്തിലുള്ളത്. ഒപ്പം സ്റ്റണ്ട് മാസ്റ്ററായ ഭാരതിരാജയുടെ പഴനിസ്വാമി എന്ന കഥാപാത്രത്തേയും വിജയ് സേതുപതി അവതരിപ്പിച്ച, ഷണ്‍മുഖന്റെ സുഹൃത്ത് അന്‍പിനേയും ചിത്രത്തില്‍ കാണാം. പോസ്റ്റ് ചെയ്ത് കുറച്ചുസമയത്തിനകം ചിത്രം വൈറലായി.

'തുടരും' കളക്ഷന്‍ റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിച്ചുകൊണ്ട് തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. കേരളത്തില്‍ നിന്ന് മാത്രം 100 കോടി നേടിയ ചിത്രം ആഗോളതലത്തില്‍ 200 കോടിയും പിന്നിട്ടാണ് മുന്നേറുന്നത്. ചിത്രം കേരളത്തിൽനിന്നുമാത്രം 100 കോടി രൂപ കളക്ഷൻ സ്വന്തമാക്കിയിരുന്നു.

photo with an amazing actor like Mohanlal - Vijay Sethupathi shares picture

Next TV

Related Stories
വര്‍ഷങ്ങള്‍ക്കിപ്പുറം കെഎസ്ആര്‍ടിസി ബസില്‍ കയറി  കോളേജ് കാലത്തെ ട്രാന്‍സ്പോര്‍ട്ട് ബസ് യാത്രാ ഓര്‍മ്മകള്‍ പങ്കുവച്ച് മോഹൻലാൽ

Aug 21, 2025 05:43 PM

വര്‍ഷങ്ങള്‍ക്കിപ്പുറം കെഎസ്ആര്‍ടിസി ബസില്‍ കയറി കോളേജ് കാലത്തെ ട്രാന്‍സ്പോര്‍ട്ട് ബസ് യാത്രാ ഓര്‍മ്മകള്‍ പങ്കുവച്ച് മോഹൻലാൽ

കെഎസ്ആര്‍ടിസി ബസില്‍ കയറി തന്‍റെ കോളേജ് കാലത്തെ ട്രാന്‍സ്പോര്‍ട്ട് ബസ് യാത്രാ ഓര്‍മ്മകള്‍ പങ്കുവച്ച്...

Read More >>
ആദ്യ ദിവസം തന്നെ സം​ഗീതിനെ ലാൽ മാറ്റിയെടുത്തു, എന്നെയും ശ്രീനിയേയും ചേർത്തുപിടിച്ച് ലാൽ കരഞ്ഞു -സത്യൻ അന്തിക്കാട്

Aug 21, 2025 03:30 PM

ആദ്യ ദിവസം തന്നെ സം​ഗീതിനെ ലാൽ മാറ്റിയെടുത്തു, എന്നെയും ശ്രീനിയേയും ചേർത്തുപിടിച്ച് ലാൽ കരഞ്ഞു -സത്യൻ അന്തിക്കാട്

സ്വഭാവിക അഭിനയത്തിന്റെ ഉസ്താദുക്കളാണ് മോഹൻലാലും സം​ഗീതുമെന്ന് സത്യൻ അന്തിക്കാട്...

Read More >>
ലാലേട്ടന്റെ കുറവ് ഉണ്ടായിരുന്നുവെന്ന് കമന്റ്, ആ കുറവ് ഇന്ന് തീർക്കാമെന്ന് മന്ത്രിയുടെ മറുപടി; മോഹൻലാൽ കെഎസ്ആർടിസിയുടെ ഏറ്റവും പുതിയ ബസിൽ യാത്ര ചെയ്യും

Aug 21, 2025 03:13 PM

ലാലേട്ടന്റെ കുറവ് ഉണ്ടായിരുന്നുവെന്ന് കമന്റ്, ആ കുറവ് ഇന്ന് തീർക്കാമെന്ന് മന്ത്രിയുടെ മറുപടി; മോഹൻലാൽ കെഎസ്ആർടിസിയുടെ ഏറ്റവും പുതിയ ബസിൽ യാത്ര ചെയ്യും

മന്ത്രിയുടെ പോസ്റ്റിന് താഴെ ലാലേട്ടന്റെ ഒരു കുറവ് കൂടി ഉണ്ടായിരുന്നുവെന്ന് കമന്റിന് മറുപടി നൽകിയിരിക്കുകയാണ് കെ ബി ഗണേഷ്...

Read More >>
 ഓഗസ്റ്റ് 22ന് 'തലവര' തിയേറ്ററുകളിലേക്ക്; അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് തുടങ്ങി

Aug 21, 2025 11:33 AM

ഓഗസ്റ്റ് 22ന് 'തലവര' തിയേറ്ററുകളിലേക്ക്; അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് തുടങ്ങി

ഓഗസ്റ്റ് 22ന് തലവര തിയേറ്ററുകളിലേക്ക് അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ്...

Read More >>
'ഞാൻ അർഹനാണോ എന്ന് എനിക്കറിയില്ല, എങ്കിലും ഇത് പത്മനാഭസ്വാമിയുടെ അനുഗ്രഹമായി കരുതുന്നു' -മോഹൻലാൽ

Aug 21, 2025 10:54 AM

'ഞാൻ അർഹനാണോ എന്ന് എനിക്കറിയില്ല, എങ്കിലും ഇത് പത്മനാഭസ്വാമിയുടെ അനുഗ്രഹമായി കരുതുന്നു' -മോഹൻലാൽ

തിരുവന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ വിളംബര പത്രിക ഏറ്റുവാങ്ങി...

Read More >>
Top Stories

News Roundup

GCC News

https://moviemax.in/- //Truevisionall