ഇപ്പോൾ തമിഴ് സിനിമാലോകം ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്നത് നടൻ രവി മോഹന്റെയും ആർത്തി രവിയും തമ്മിലുള്ള പ്രശ്നങ്ങളെയാണ്.ഭാര്യയുടെ സ്ഥാനത്ത് ആരതിയെ ഇനി കാണില്ലെന്നാണ് രവി മോഹൻ പറയുന്നത്. മക്കളെ കാണാൻ പോലും തന്നെ അനുവദിക്കുന്നില്ലെന്നും വിവാഹ ജീവിതത്തിൽ താൻ ഒരുപാട് അനുഭവിച്ചെന്നും രവി മോഹൻ കഴിഞ്ഞ ദിവസം പുറത്ത് വിട്ട പ്രസ്താവനയിൽ പറയുന്നു. ഇപ്പോഴിതാ വിഷയത്തിൽ തനിക്കറിയാവുന്ന വിവരങ്ങൾ പങ്കുവെക്കുകയാണ് ഫിലിം ജേർണലിസ്റ്റ് അന്തനൻ. രവി മോഹനെ വിമർശിച്ചാണ് അന്തനൻ സംസാരിക്കുന്നത്.
മക്കളെ കാണാൻ പോലും പറ്റുന്നില്ല. ബൗൺസർമാരെ വെച്ച് തടയുന്നു എന്നാണ് ജയം രവി പറയുന്നത്. ഇത് എത്ര വലിയ നുണയാണെന്ന് ഞാൻ പറയേണ്ടതില്ല. സാധാരണ ജനങ്ങൾക്ക് അത് മനസിലാകും. ജയം രവിയുടെ സ്റ്റാറ്റസിലുള്ള ഒരാളെ ബൗൺസേർസിനെ വെച്ച് തടയാൻ പറ്റുമോ. മുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനെ വിളിച്ച് ഇക്കാര്യം പറഞ്ഞാൽ അടുത്ത സെക്കന്റ് എത്ര പൊലീസ് അവിടെ എത്തും. ആർക്കെങ്കിലും തടയാൻ പറ്റുമോ. അതുമല്ലെങ്കിൽ രവി മോഹന് തന്നെ വലിയ സ്വാധീവമില്ലേ. ഒരു ഫോൺ ചെയ്താൽ നൂറ് പേർ പോയി അവിടെ നിൽക്കുമെന്നും അന്തനൻ പറയുന്നു.
ആരതിയുടെ അമ്മ സുജാത വിജയകുമാറും രവി മോഹനെ പണം കായ്ക്കുന്ന മരമായാണ് കണ്ടതെന്ന് ആരോപണമുണ്ട്. ഈ വാദത്തെയും അന്തനൻ എതിർക്കുന്നു. സുജാത വിജയകുമാറിൽ നിന്നും തനിക്കറിയാൻ കഴിഞ്ഞ കാര്യങ്ങളും അന്തനൻ പങ്കുവെക്കുന്നുണ്ട്. രവി മോഹനെ വെച്ച് മൂന്ന് സിനിമ അവർ നിർമ്മിച്ചു. ആദ്യ സിനിമ സാമ്പത്തിക ലാഭം തന്നില്ല. അതിന് ശേഷം രണ്ട് സിനിമകൾ നിർമ്മിച്ചത് രവി മോഹൻ പറഞ്ഞിട്ടാണ്. അതിന് വേണ്ടി നൂറ് കോടി രൂപ കടം വാങ്ങിയെന്ന് സുജാത വിജയകുമാർ പറഞ്ഞിട്ടുണ്ട്. മൂന്ന് സിനിമകൾ രവിയെ വെച്ച് എടുക്കണമെങ്കിൽ അത്രയും തുക വേണം.
അതിൽ 20 ശതമാനം രവി മോഹന് പ്രതിഫലമായി കൊടുത്തു. അത് കള്ളമാകാൻ സാധ്യതയില്ല. മരുമകനാണെങ്കിലും കണക്ക് പ്രകാരമാണ് എല്ലാം നടന്നത്. അവസാനമായി നിർമ്മിച്ച സെെറൺ എന്ന സിനിമ റിലീസ് ചെയ്യാനായപ്പോഴും പ്രശ്നങ്ങൾ വന്നു.
ഒരു സിനിമ ഓടിയില്ലെങ്കിൽ ആ സിനിമയുടെ കട ബാധ്യത കൂടി അടുത്ത സിനിമയിൽ വരും. കടങ്ങൾ നീക്കണമെങ്കിൽ രവി മോഹൻ ഞങ്ങൾക്ക് വേണ്ടി അടുത്ത സിനിമ ചെയ്യുമെന്ന് എഗ്രിമെന്റ് വെക്കെന്ന് കടം നൽകിയവർ പറഞ്ഞു. സിനിമയിൽ ഇത് സാധാരണമാണ്. അവർ വെള്ള പേപ്പറിൽ ഒപ്പ് വെപ്പിച്ചു. ഈ സാമ്പത്തിക പ്രശ്നം രവി മോഹനും സുജാത വിജയകുമാറിനും ഇടയിൽ പ്രശ്നമുണ്ടാക്കിയെന്ന് അന്തനൻ പറയുന്നു.
മരുമകനായല്ല മകനായാണ് രവി മോഹനെ കണ്ടതെന്ന് സുജാത വിജയകുമാർ പറഞ്ഞിട്ടുണ്ട്. രവി മോഹൻ അമ്മായിയമ്മയെ അമ്മ എന്നാണ് വിളിച്ചിരുന്നത്. അങ്ങനെ വിളിച്ചിരുന്നയാളാണ്. ഇപ്പോൾ ഇങ്ങനെയായല്ലോ എന്ന് പറഞ്ഞ് സുജാത വിജയകുമാർ വിഷമിക്കുന്നുണ്ടെന്നും അന്തനൻ പറയുന്നു.
രവി മോഹൻ ചില പദ്ധതികൾ ആസൂത്രണം ചെയ്യുന്നുണ്ടെന്നും അന്തനൻ പറയുന്നുണ്ട്. രവി മോഹനും കെനീഷും മേഡ് ഫോർ ഈച്ച് അദർ ആണെന്ന് പറഞ്ഞ് വരും ദിവസങ്ങളിൽ പലരും അഭിമുഖം നൽകും. അങ്ങനെയൊരു ഇമേജ് അവർക്കുണ്ടാക്കണം. ഇതിന് വേണ്ടി വലിയ തുക ചെലവഴിക്കുന്നുണ്ട്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പലരും അവരെക്കുറിച്ച് യൂട്യൂബിൽ സംസാരിക്കുന്നുണ്ടെന്നും അന്തനൻ വാദിക്കുന്നു.
actor ravimohan arthi divorce controversy ananthan