സൂരിക്കൊപ്പം സ്വാസികയും ഐശ്വര്യയും; ഉള്ള് തൊട്ട് ഹിഷാമിന്റെ 'മാമൻ' ​പുതിയ ​ഗാനം പുറത്ത്

സൂരിക്കൊപ്പം സ്വാസികയും ഐശ്വര്യയും; ഉള്ള് തൊട്ട് ഹിഷാമിന്റെ 'മാമൻ' ​പുതിയ ​ഗാനം പുറത്ത്
May 15, 2025 11:02 PM | By Athira V

(moviemax.in) സൂരി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം മാമനിലെ പുതിയ ​ഗാനം റിലീസ് ചെയ്തു. ഹിഷാം അബ്ദുൽ വഹാബ് സം​ഗീതം നൽകിയ ​ഗാനം ആലപിച്ചിരിക്കുന്നത് ഷോൺ റോൾഡനും സഞ്ജന കൽമഞ്ചെയും ചേർന്നാണ്. ചിത്രത്തിൽ സഹോദരനും സഹോദരിയുമായാണ് സൂരിയും സ്വാസികയും എത്തുന്നത്. ഐശ്വര്യ ലക്ഷ്മിയാണ് നായിക. ചിത്രം മെയ് 16ന് ആഗോള റിലീസ് ആയി തിയറ്ററുകളില്‍ എത്തും.

പ്രശാന്ത് പാണ്ഡ്യരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മാമൻ. രാജ്കിരണ്‍ ആണ് മാമനിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഹൃദയം അടക്കമുള്ള ചിത്രങ്ങളിലെ ഗാനങ്ങള്‍ കൊണ്ട് ശ്രദ്ധേയനായ ഹിഷാം അബ്ദുള്‍ വഹാബ് ആണ് സംഗീത സംവിധാനം. നേരത്തെ റിലീസ് ചെയ്ത ​ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ശ്രീ പ്രിയ കമ്പെയിന്‍സ് ആണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത്.

ദിനേശ് പുരുഷോത്തമന്‍ ആണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം. കലാസംവിധാനം ജി ദുരൈരാജ്, എഡിറ്റിംഗ് ഗണേഷ് ശിവ, സ്റ്റണ്ട് ഡയറക്റ്റര്‍ മഹേഷ് മാത്യു, നൃത്തസംവിധാനം ബാബ ബാസ്കര്‍, കോസ്റ്റ്യൂമര്‍ എം സെല്‍വരാജ്, വരികള്‍ വിവേക്, കോസ്റ്റ്യൂം ഡിസൈനര്‍ ഭാരതി ഷണ്‍മുഖം, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ഗോപി ധനരാജ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ആര്‍ ബാല കുമാര്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് ഹരി വെങ്കട് സി, പ്രൊഡക്ഷന്‍ മാനേജര്‍ ഇ വിഗ്നേശ്വരന്‍, ക്രിയേറ്റീവ് പ്രൊഡ്യൂസര്‍ മനോജ്, സ്റ്റില്‍സ് ആകാശ് ബി, പിആര്‍ഒ യുവരാജ്, പബ്ലിസിറ്റി ഡിസൈനര്‍ ദിനേഷ് അശോക്. ലാര്‍ക് സ്റ്റുഡിയോസിന്‍റെ ബാനറില്‍ കെ കുമാര്‍ ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. സീ 5 ലെ വെബ് സിരീസ് വിലങ്ങിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് പ്രശാന്ത് പാണ്ഡ്യരാജ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.





soori movie maaman song

Next TV

Related Stories
പ്രായപൂർത്തിയാവാത്ത എന്നെ അന്ന് അച്ഛൻ...! പ്രശസ്തയായ ശേഷം എന്നെ തേടി വന്നു, മുന്നിൽ കണ്ടാൽ ഭദ്രകാളിയാകുമെന്ന് ഞാൻ -ഖുശ്ബു

Sep 14, 2025 03:05 PM

പ്രായപൂർത്തിയാവാത്ത എന്നെ അന്ന് അച്ഛൻ...! പ്രശസ്തയായ ശേഷം എന്നെ തേടി വന്നു, മുന്നിൽ കണ്ടാൽ ഭദ്രകാളിയാകുമെന്ന് ഞാൻ -ഖുശ്ബു

പ്രായപൂർത്തിയാവാത്ത എന്നെ അന്ന് അച്ഛൻ...! പ്രശസ്തയായ ശേഷം എന്നെ തേടി വന്നു, മുന്നിൽ കണ്ടാൽ ഭദ്രകാളിയാകുമെന്ന് ഞാൻ...

Read More >>
'നായികമാരെ ചുംബിക്കുന്ന രംഗങ്ങൾ, അതുകൊണ്ട് കമൽ ഹാസൻ സിനിമകൾ ഇഷ്ടമല്ല'; തുറന്നു പറഞ്ഞ് മോഹിനി

Sep 11, 2025 02:52 PM

'നായികമാരെ ചുംബിക്കുന്ന രംഗങ്ങൾ, അതുകൊണ്ട് കമൽ ഹാസൻ സിനിമകൾ ഇഷ്ടമല്ല'; തുറന്നു പറഞ്ഞ് മോഹിനി

കമൽ ഹാസൻ സിനിമകൾ കാണാൻ തനിക്ക് ഇഷ്ടമല്ലെന്ന് നടി മോഹിനി...

Read More >>
സംവിധായകൻ എസ്. നാരായണിനെതിരെ സ്ത്രീധന പീഡനത്തിന് കേസ്; എഫ്ഐആർ മരുമകളുടെ പരാതിയിൽ

Sep 11, 2025 11:03 AM

സംവിധായകൻ എസ്. നാരായണിനെതിരെ സ്ത്രീധന പീഡനത്തിന് കേസ്; എഫ്ഐആർ മരുമകളുടെ പരാതിയിൽ

പ്രശസ്ത കന്നട സംവിധായകനെതിരെ സ്ത്രീധന പീഡനത്തിന് കേസ്....

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall