ആരാ...ത്, ആരാ..! ജയിലര്‍ രണ്ടാം ഭാ​ഗത്തില്‍ മറ്റൊരു മലയാളി താരം കൂടി, നിര്‍ണായക അപ്‍ഡേറ്റ്

ആരാ...ത്, ആരാ..! ജയിലര്‍ രണ്ടാം ഭാ​ഗത്തില്‍ മറ്റൊരു മലയാളി താരം കൂടി, നിര്‍ണായക അപ്‍ഡേറ്റ്
May 15, 2025 12:19 PM | By Athira V

(moviemax.in) രജനികാന്ത് നായകനായി ജയിലര്‍ 2 സിനിമ ചിത്രീകരണം പുരോഗമിക്കുകയാണ്. സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷത്തിലുള്ള ചിത്രം നിലവില്‍ കോഴിക്കോടാണ് ചിത്രീകരണം നടക്കുന്നത്. നഗരത്തിനടുത്ത് ചെറുവണ്ണൂരിനടുത്താണ് ചിത്രീകരണം നടക്കുന്നത്. മലയാളി നടൻ സുനില്‍ സുഖദയും ചിത്രത്തില്‍ നിര്‍ണായക വേഷത്തിലുണ്ട്.

നെൽസൺ ഒരുക്കിയ ബ്ലോക് ബസ്റ്റർ ചിത്രം ജയിലറിന്റെ രണ്ടാം ഭാ​ഗമാണ് ജയിലർ 2. മുത്തുവേൽ പാണ്ഡ്യൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ രജനികാന്ത് അവതരിപ്പിക്കുന്നത്. 2023ൽ ആയിരുന്നു ജയിലർ റിലീസ് ചെയ്തത്. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 600 കോടിയിലേറെ നേടിയ ചിത്രം വിജയിച്ചത് മുതല്‍ ആരാധകര്‍ കാത്തിരിക്കാന്‍ തുടങ്ങിയതാണ് രണ്ടാം ഭാഗത്തിനായി. ഒരു പ്രൊമോ വീഡിയോയ്ക്കൊപ്പം രണ്ടാം ഭാഗത്തിന്‍റെ ഔദ്യോഗിക പ്രഖ്യാപനം എത്തിയത് ജനുവരി 14 ന് ആയിരുന്നു. പിന്നാലെ മാര്‍ച്ചില്‍ ചിത്രീകരണവും ആരംഭിച്ചു.

തമിഴ് സിനിമയില്‍ ഏറ്റവും വലിയ ഓപണിം​ഗ് വരാന്‍ സാധ്യതയുള്ള അപ്കമിം​ഗ് പ്രോജക്റ്റുമാണ് ജയിലര്‍ 2. അനിരുദ്ധ് രവിചന്ദര്‍ തന്നെയാണ് രണ്ടാം ഭാഗത്തിന്‍റെയും സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. ആദ്യ ഭാഗം പോലെതന്നെ ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമായിരിക്കും രണ്ടാം ഭാഗവും.

എന്നാല്‍ രണ്ടാം ഭാഗം വരുമ്പോൾ മലയാളികള്‍ക്ക് അറിയാന്‍ ഏറ്റവും ആഗ്രഹമുള്ളത് ചിത്രത്തില്‍ മോഹന്‍ലാലിന്‍റെ മാത്യു എന്ന ഡോണ്‍ കഥാപാത്രം ഉണ്ടാവുമോ എന്നാണ്. മോഹൻലാലിന്റേതായി ചിത്രീകരിച്ചുകൊണ്ടിരിക്കുന്ന ഹൃദയപൂര്‍വത്തിന്റെ സെറ്റില്‍ സംവിധായകൻ നെല്‍സണ്‍ പോയിരുന്നു. മോഹൻലാലിനെ ജയിലര്‍ രണ്ടിലേക്ക് ക്ഷണിക്കാനാണ് ഇതെന്നാണ് റിപ്പോര്‍ട്ട്.

കൂലിയാണ് രജനികാന്തിന്‍റേതായി ഒരുങ്ങുന്നൊരു ചിത്രം. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ഈ ചിത്രം സൺ പിക്ചർസിന്‍റെ ബാനറില്‍ കലാനിധി മാരനാണ് നിർമ്മിക്കുന്നത്. രജനീകാന്തിനൊപ്പം നാഗാർജുന, ഉപേന്ദ്ര, സൗരഭ് ശുക്ല, സത്യരാജ്, റേബ മോണിക്ക ജോൺ എന്നിവരും ഉണ്ടാകും.

actor rajinikanth jailer2 film update out

Next TV

Related Stories
'അന്ന് മാത്രം അപ്പയെ കാണാനുള്ള അനുവാദമായിരുന്നു കോടതി നൽകിയത്, പക്ഷെ അമ്മയ്ക്ക് എന്നെ മനസിലായി' -വരലക്ഷ്മി

May 13, 2025 04:16 PM

'അന്ന് മാത്രം അപ്പയെ കാണാനുള്ള അനുവാദമായിരുന്നു കോടതി നൽകിയത്, പക്ഷെ അമ്മയ്ക്ക് എന്നെ മനസിലായി' -വരലക്ഷ്മി

മാതാപിതാക്കളുടെ വിവാ​ഹമോചനത്തിനുശേഷമുള്ള തന്റെ കുട്ടിക്കാലത്തെകുറിച്ച് വരലക്ഷ്മി...

Read More >>
വേദിയില്‍ കുഴഞ്ഞുവീണ് നടന്‍ വിശാല്‍; ആരോഗ്യനില തൃപ്തികരം

May 12, 2025 01:10 PM

വേദിയില്‍ കുഴഞ്ഞുവീണ് നടന്‍ വിശാല്‍; ആരോഗ്യനില തൃപ്തികരം

പരിപാടിക്കിടെ വേദിയില്‍ കുഴഞ്ഞുവീണ് നടന്‍...

Read More >>
Top Stories