(moviemax.in) വിവാഹ ജീവിതവും സിനിമാ ജീവിതവും ഒരുപോലെ സന്തോഷകരമായി കൊണ്ടുപോകുന്ന നടിയാണ് അമല പോൾ. മകൻ ഇലെെയും ഭർത്താവ് ജഗത് ദേശായിയും നടിയുടെ കരിയറിലെ നേട്ടങ്ങൾക്ക് ഒപ്പമുണ്ട്. ഒപ്പം കരിയറിലും നേട്ടങ്ങൾ. ജഗത് ദേശായി ജീവിതത്തിലേക്ക് കടന്ന് വന്ന ശേഷമുള്ള മാറ്റത്തെക്കുറിച്ച് അമല പോൾ പല അഭിമുഖങ്ങളിലും സംസാരിച്ചിട്ടുണ്ട്. ആദ്യ വിവാഹ ബന്ധം വേർപിരിഞ്ഞ അമലയ്ക്ക് പിന്നീട് പ്രണയത്തകർച്ചകളും ഉണ്ടായിട്ടുണ്ട്. വിഷമഘട്ടത്തെ അതിജീവിച്ച് മുന്നോട്ട് പോകുമ്പോഴാണ് ജഗത് ദേശായിയുടെ വരവ്.
വളരെ പെട്ടെന്ന് അടുത്ത ഇരുവരും വെെകാതെ വിവാഹവും ചെയ്തു. ജെഎഫ്ഡബ്ല്യു വേദിയിൽ പുരസ്കാരം വാങ്ങവെ ഭർത്താവിനെക്കുറിച്ച് അമല പോൾ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ജഗത്തും ഞാനും ഡേറ്റ് ചെയ്യുമ്പോൾ ഞാൻ നടിയാണെന്ന് അവനോട് പറഞ്ഞിരുന്നില്ല. ഒരു പ്രെെവറ്റ് ഇൻസ്റ്റഗ്രാം അക്കൗണ്ടൊക്കെയാണ് ആൾക്ക് ആദ്യം കൊടുത്തത്.
പിന്നീട് ഗർഭിണിയായി. വെെകാതെ വിവാഹം ചെയ്തു. പ്രെഗ്നെന്റായി വീട്ടിലിരിക്കുമ്പോഴാണ് പുള്ളി എന്റെ സിനിമകൾ ഓരോന്നായി കാണാൻ തുടങ്ങുന്നത്. അവാർഡ് ഷോകൾ ഒത്തിരി കാണും. എനിക്ക് അവാർഡ് ലഭിക്കുന്നതും റെഡ് കാർപറ്റിലും സ്റ്റേജിലും ഞാൻ സംസാരിക്കുന്നത് കണ്ട് ജഗത്തിന് അത്ഭുതമായി.
എട്ട് മാസം ഗർഭിണിയായി വീട്ടിലിരിക്കുമ്പോൾ അവാർഡ് ലഭിക്കുന്നത് ലെെവ് ആയി എപ്പോഴാണ് കാണാൻ പറ്റുകയെന്ന് ഒരു ദിവസം ജഗത് ചോദിച്ചു. എപ്പോഴാണെന്ന് എനിക്കറിയില്ലായിരുന്നു. പക്ഷെ ഉടനെയുണ്ടാകുമെന്ന് ഞാൻ പറഞ്ഞു. ഇപ്പോൾ ആ നിമിഷം സംഭവിച്ചെന്നും അമല പോൾ വേദിയിൽ പറഞ്ഞു.
മികച്ച മലയാള നടിക്കുള്ള ജെഎഫ്ഡബ്ല്യു ക്രിട്ടിക് പുരസ്കാരമാണ് അമല പോളിന് ലഭിച്ചത്. ലെവൽ ക്രോസ് എന്ന സിനിമയിലെ പ്രകടനത്തിനാണ് പുരസ്കാരം. നേരത്തെയും ജഗത്തിനൊപ്പം ജീവിതം തുടങ്ങിയതിനെക്കുറിച്ച് അമല പോൾ സംസാരിച്ചിട്ടുണ്ട്. ജഗത്തിന് കണ്ടുമുട്ടി ഒരു മാസമായപ്പോഴേക്കും ഗർഭിണിയായി. ഞങ്ങളുടെ റിലേഷൻഷിപ്പിന്റെ തുടക്കം മുതൽ കുഞ്ഞും ഭാഗമാണ്. ഞങ്ങൾ മൂന്ന് പേരും ഒരു ടീമാണ്. ബഹളമോ വാശിയോ ഒന്നുമില്ലാതെ അവൻ ഞങ്ങളുടെയടുത്ത് കംഫർട്ടബിളാണ്. അവനെ കുഞ്ഞായല്ല. ഞങ്ങളിൽ ഒരാളായാണ് കാണുന്നതെന്ന് അന്ന് അമല പോൾ വ്യക്തമാക്കി.
ജഗത്താണ് എന്റെ ഏറ്റവും വലിയ സപ്പോർട്ട്. പ്രെഗ്നെന്റ് ആണെന്ന് അറിഞ്ഞപ്പോൾ ഭയങ്കര ടെൻഷനുണ്ടായിരുന്നു. ഇനിയെന്തായിരിക്കും ഭാവി എന്ന് ചിന്തിച്ചിരുന്നു. കരിയറുണ്ട്. ഒരു ഐഡിയയുമില്ലാത്ത കാര്യമാണല്ലോ. എനിക്ക് ഏറ്റവും കൂടുതൽ ധൈര്യം തന്നത് ജഗത്താണ്. എന്തായാലും കുഞ്ഞിനെ വേണം. എന്തുകൊണ്ട് ഇപ്പോൾ ആയിക്കൂട എന്ന് ചോദിച്ചു. ഒപ്പമുണ്ടാകും എന്ന് പറഞ്ഞിരുന്നു. അത് പോലെ തന്നെയുണ്ട്.
ജഗത് ഇല്ലാതെ ഈ ഘട്ടത്തിലൂടെ പോകുന്നത് തനിക്ക് ചിന്തിക്കാൻ പോലും പറ്റില്ലെന്നും ഗർഭിണിയായ സമയത്ത് അമല പോൾ പറയുകയുണ്ടായി. അമ്മയായ ശേഷം അഭിനയിക്കുമോ എന്ന് ഒരുപാട് പേർ ചോദിച്ചിട്ടുണ്ട്. എനിക്കാ ചോദ്യം തന്നെ മനസിലാകുന്നില്ല. പ്രെഗ്നൻസി ഒരു പരിമിതിയല്ലെന്നും അമല പോൾ വ്യക്തമാക്കി. ലെവൽ ക്രോസ് ആണ് അമല പോളിന്റെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. ആസിഫ് അലി, ഷറഫുദീൻ എന്നിവരാണ് ചിത്രത്തിൽ അമലയ്ക്കൊപ്പം പ്രധാന വേഷം ചെയ്തത്.
actress amalapaul about love marriage jagatdesai