ന്നോട് ഈ ചെയ്ത്ത് വേണായിരുന്നോ ..? 'സിംഗിളല്ലെന്ന് വെളിപ്പെടുത്തി നസ്‌ലിന്‍! പ്രണയിനി അനാര്‍ക്കലി? ചര്‍ച്ചയാകുന്നു

ന്നോട് ഈ ചെയ്ത്ത് വേണായിരുന്നോ ..? 'സിംഗിളല്ലെന്ന് വെളിപ്പെടുത്തി നസ്‌ലിന്‍! പ്രണയിനി അനാര്‍ക്കലി? ചര്‍ച്ചയാകുന്നു
May 7, 2025 01:43 PM | By Athira V

(moviemax.in ) ഇപ്പോഴത്തെ പെൺകുട്ടികളുടെയും യുവതികളുടെയും ഇഷ്ടപെട്ട നടന്മാരിൽ ഒരാൾ ആണ് നസ്ലിൻ. നടനെ കാണാനും സംസാരിക്കാനും നിതിൻ ഉപരി ഇഷ്ടം പറയനും ഒരു അവസരത്തിനായി കത്ത് നിൽക്കുന്ന ഒരുപാട് സുന്ദരികൾ ഇന്നുണ്ട്. എന്നാൽ ഇവർക്കൊക്കെ ഒരുപക്ഷെ നെഞ്ചിൽ ഇടിത്തീ വീഴുന്ന വാർത്തകളാണ് ഇപ്പോൾ വന്നുകൊണ്ടിരിക്കുന്നത്.

തന്റെ റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് ആരാധികമാർക്ക് മുന്നിലേക്ക് വ്യക്തമാക്കിയിരിക്കുകയാണ് നടന്‍ നസ്‌ലിന്‍. താന്‍ സിംഗിള്‍ അല്ല, കമ്മിറ്റഡ് ആണ് എന്നാണ് നസ്‌ലിന്‍ വെളിപ്പെടുത്തിയിരിക്കുന്നത്. അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തിലാണ് നസ്‌ലിന്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഇതോടെ നടന്റെ പ്രണയിനി ആരാണ് എന്ന അന്വേഷണത്തിലാണ് സോഷ്യല്‍ മീഡിയ.


”നസ്‌ലിന്‍ കമ്മിറ്റഡ് ആണ്, ട്രൂ ഓര്‍ ഫാള്‍സ്” എന്ന ചോദ്യത്തോട്, ‘അത് അറിഞ്ഞിട്ടും വലിയ കാര്യമൊന്നുമില്ല ആള്‍ക്കാര്‍ക്ക്’ എന്ന മറുപടിയാണ് നസ്‌ലിന്‍ നല്‍കുന്നത്. ‘ഉണ്ട് കാര്യമുണ്ട്’ എന്ന അവതാരക പറഞ്ഞതോടെ ‘കമ്മിറ്റഡ് ആണ്’ എന്ന് നസ്‌ലിന്‍ സമ്മതിക്കുകയായിരുന്നു.

ഇതോടെ യുവനടി അനാര്‍ക്കലി നാസര്‍ ആണ് നടന്റെ പ്രണയിനി എന്ന അഭ്യൂഹങ്ങളാണ് ഉയര്‍ന്നു വരുന്നത്. നസ്‌ലിന്‍ അനാര്‍ക്കലിയുമായി പ്രണയത്തിലാണ് എന്ന അഭ്യൂഹങ്ങള്‍ നേരത്തെയും പ്രചരിച്ചിരുന്നു. അനാര്‍ക്കലിക്ക് ഒപ്പമുള്ള നസ്‌ലിന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.


മോഡല്‍ കൂടിയായ അനാര്‍ക്കലി ‘മോഹന്‍കുമാര്‍ ഫാന്‍സ്’ എന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്റെ നായികയായിട്ടാണ് അഭിനയരംഗത്തേക്ക് എത്തിയത്. ‘എന്റെ ഇക്കാക്കൊരു പ്രേമോണ്ടാര്‍ന്ന്’ എന്ന ചിത്രത്തിലും അനാര്‍ക്കലി അഭിനയിച്ചിട്ടുണ്ട്. അത്സേമയം, ആലപ്പുഴ ജിംഖാന ആണ് നസ്‌ലിന്റെതായി ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയത്.




naslen and anarkalinazar relationship reports

Next TV

Related Stories
'ലാലേട്ടനെ വച്ച് ഞാന്‍ തന്നെ ഇതും തൂക്കും..'; '2018'നെ ചാടികടന്ന ഷണ്‍മുഖന് മറുപടിയുമായി ജൂഡ്

May 7, 2025 03:17 PM

'ലാലേട്ടനെ വച്ച് ഞാന്‍ തന്നെ ഇതും തൂക്കും..'; '2018'നെ ചാടികടന്ന ഷണ്‍മുഖന് മറുപടിയുമായി ജൂഡ്

ലാല്‍ കെയേഴ്‌സ് ഖത്തര്‍ എന്ന പേജില്‍ വന്ന പോസ്റ്റിന് മറുപടിയുമായി ജൂഡ്...

Read More >>
തീവ്രവാദത്തിന് അതിജീവിക്കാന്‍ അര്‍ഹതയില്ല, നമ്മുടെ സൈനികര്‍ക്ക് സല്യൂട്ട്' - പൃഥ്വിരാജ് സുകുമാരകന്‍

May 7, 2025 03:06 PM

തീവ്രവാദത്തിന് അതിജീവിക്കാന്‍ അര്‍ഹതയില്ല, നമ്മുടെ സൈനികര്‍ക്ക് സല്യൂട്ട്' - പൃഥ്വിരാജ് സുകുമാരകന്‍

'ഓപ്പറേഷൻ സിന്ദൂറി'ല്‍ പങ്കെടുത്ത സൈനികരെ അഭിനന്ദിച്ച് പൃഥ്വിരാജ് സുകുമാരകന്‍....

Read More >>
Top Stories










News Roundup