(moviemax.in ) യുവനിരയിൽ വലിയ ജനശ്രദ്ധ ലഭിക്കുന്ന നടിയാണ് പ്രിയ വാര്യർ. മലയാളത്തിൽ വലിയ ഹിറ്റ് ലഭിച്ചിട്ടില്ലെങ്കിലും മറ്റ് ഭാഷകളിൽ നിന്ന് വലിയ അവസരങ്ങൾ പ്രിയ വാര്യർക്ക് ലഭിക്കുന്നുണ്ട്. അജിത്ത് ചിത്രം ഗുഡ് ബാഡ് അഗ്ലിയിലെ പ്രിയയുടെ റോൾ ഏറെ ജനപ്രീതി നേടി. സോഷ്യൽ മീഡിയ ഒന്നടങ്കം സിനിമയിലെ പ്രിയയുടെ ദൃശ്യങ്ങളായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ. ഗുഡ് ബാഡ് അഗ്ലിയിലെ തൊട്ട് തൊട്ട് പേസും സുൽത്താന എന്ന പ്രിയയുടെ ഡാൻസ് നമ്പറായിരുന്നു ഇതിന് കാരണം.
തന്റെ വ്യക്തി ജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണ് പ്രിയ വാര്യർ ഇപ്പോൾ. താൻ സിംഗിളാണെന്ന് നടി പറയുന്നു. ധന്യ വർമയുമായുള്ള അഭിമുഖത്തിലാണ് പ്രിയ മനസ് തുറന്നത്. എന്റെ ചോയ്സ് കൊണ്ട് സിംഗിൾ ആയതാണെന്ന് കരുതുന്നില്ല. ബ്രേക്കപ്പിൽ വിഷമം വരുമ്പോൾ കരഞ്ഞ് തീർക്കും. സുഹൃത്തുക്കളോട് തുറന്ന് സംസാരിക്കുക. പരമാവധി ഇത് ചെയ്ത് കുറച്ച് കാലം കഴിയുമ്പോൾ റെഡിയാകും. എന്നെ ആരും പ്രൊപ്പോസ് ചെയ്തിട്ടില്ല. ചിലപ്പോൾ പേടിയായിരിക്കും.
ആരോടെങ്കിലും താൽപര്യമുണ്ടെങ്കിൽ എപ്പോഴും ഞാനാണ് തുടക്കമിടുക. എനിക്ക് താൽപര്യമുണ്ടെന്ന് ഞാനായിരിക്കും പറയുക. ഇങ്ങോട്ട് ആരും പറയാറില്ല. ചിലപ്പോൾ റിജക്ഷൻ ഹാൻഡിൽ ചെയ്യാൻ ആർക്കും താൽപര്യമില്ലാത്തത് കൊണ്ടായിരിക്കും. ആരെങ്കിലും ക്യൂട്ട് ആണെന്ന് തോന്നിയാൽ ഞാൻ പറയും. നീയും ക്യൂട്ടാണെന്ന് അപ്പോൾ അവരും പറയും. നമ്മൾ ഒരു സ്റ്റെപ്പ് എടുത്താലേയുള്ളൂ.
ഞാൻ വളരെ റൊമാന്റിക്കാണ്. പക്ഷെ എനിക്ക് വേണ്ടി ആരും റൊമാന്റിക്കായി ഒന്നും ചെയ്തിട്ടില്ല. ഇതാണ് ഗതികേടെന്ന് നാട്ടുകാർ പറഞ്ഞാൽ വിശ്വസിക്കുമോ. എന്തൊരു ലെെഫാണെന്നായിരിക്കും അവർ ചിന്തിക്കുന്നത്. പക്ഷെ അങ്ങനെയല്ല. പ്രണയ ബന്ധത്തിലായിരിക്കുമ്പോൾ താൻ പരമാവധി ഈ ബന്ധം നിലനിർത്താൻ ശ്രമിച്ചിട്ടുണ്ടെന്നും പ്രിയ വാര്യർ. ഷൂട്ടിലാണെങ്കിലും എവിടെയാണെങ്കിലും ഞാൻ ഫ്ലവേഴ്സ് അയക്കും. നമുക്ക് എന്തെങ്കിലും കിട്ടണമങ്കിൽ കാത്തിരിക്കണം. ഡേറ്റ് ചെയ്ത ആളെ കാണാൻ വേണ്ടി ഞാൻ ലണ്ടനിലേക്ക് പോയിട്ടുണ്ട്. ക്രിസ്തുമസ്, ന്യൂ ഇയേർ സമയമായിരുന്നു. എന്റെ ലെെഫിലെ ഏറ്റവും റൊമാന്റിക്കായ സമയമായിരുന്നു അത്.
ആദ്യത്തെ ടാറ്റൂ തന്നെ ആദ്യത്തെ ബോയ്ഫ്രണ്ടിന് വേണ്ടിയായിരുന്നു. സ്കൂളിൽ പഠിക്കുകയാണ്. ഐ ലവ് യു ഇൻഫിനിറ്റി എന്ന് ഞങ്ങൾ അന്ന് പറയുമായിരുന്നു. ഇൻഫിനിറ്റി എന്ന് ടാറ്റൂ ചെയ്തു. ബ്രേക്കപ്പ് കഴിഞ്ഞ് രണ്ട് വർഷത്തിന് ശേഷമാണ് ഈ ടാറ്റൂ ചെയ്തത്. സ്മാരകം പണിയുന്നത് പോലെ. മിനിമൽ ടാറ്റൂകളാണ് എനിക്കുള്ളത്. അല്ലെങ്കിൽ ഷൂട്ടിന്റെ സമയത്ത് അത് കവർ ചെയ്യേണ്ടി വരുമെന്നും പ്രിയ വാര്യർ പറയുന്നു.
ഞാനങ്ങനെ ഔട്ട് ഗോയിംഗ് അല്ല. ഞാൻ റിസേർവ്ഡ് ആണ്. പെട്ടെന്ന് എല്ലാവരുമായും മിംഗിൾ ചെയ്യാനറിയില്ല. അതുകൊണ്ട് തന്നെ പാർട്ടികൾ ഒഴിവാക്കാറാണ് പതിവ്. പോയാലും ലഹരി ഉപയോഗിക്കാറില്ലെന്ന് പ്രിയ പറയുന്നു. ഒരിക്കൽ സുഹൃത്തുക്കൾക്കൊപ്പം പ്രെെവറ്റ് പാർട്ടിയിൽ ആഘോഷിക്കവെ പ്രിയയുടെ ദൃശ്യങ്ങൾ സുഹൃത്തുക്കൾ യൂട്യൂബ് ചാനലിൽ ഇട്ടിരുന്നു.
മദ്യപിച്ച പ്രിയയുടെ ദൃശ്യങ്ങൾ വലിയ ചർച്ചയായി. ഇതേക്കുറിച്ചും പ്രിയ സംസാരിക്കുന്നുണ്ട്. അതിന് ശേഷം ഞാൻ വളരെ കോൺഷ്യസ് ആയിരുന്നു. പുറത്ത് പോകുന്നതും പാർട്ടികൾക്ക് പോകുന്നതും നിർത്തി. ഇപ്പോൾ എനിക്ക് താൽപര്യമില്ല. എനിക്ക് ചിൽ ചെയ്യണമെന്നുണ്ടെങ്കിൽ സുഹൃത്തുക്കളുടെയടുത്ത് പോകും. അല്ലെങ്കിൽ അവരെ ഇങ്ങോട്ട് വിളിക്കും. ആ സ്വകാര്യത തനിക്ക് പ്രധാനമാണെന്നും പ്രിയ വാര്യർ വ്യക്തമാക്കി.
priyapvarrier opensup about her personal life