(moviemax.in ) ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ഇന്ത്യൻ ആർമിയെ അഭിനന്ദിച്ച് നടൻ മമ്മൂട്ടി. രാജ്യത്തിന് അഭിമാനമാണെന്നും ജീവൻ രക്ഷിക്കുന്നതിനും പ്രത്യാശ പുനഃസ്ഥാപിച്ചതിനും നന്ദിയെന്നും മമ്മൂട്ടി കുറിച്ചു. സോഷ്യൽ മീഡിയയിലൂടെ ആയിരുന്നു മമ്മൂട്ടിയുടെ പ്രശംസ.
'നമ്മുടെ യഥാർത്ഥ നായകന്മാർക്ക് സല്യൂട്ട്! രാഷ്ട്രം വിളിക്കുമ്പോൾ ഇന്ത്യൻ ആർമി ഉത്തരം നൽകുമെന്ന് ഓപ്പറേഷൻ സിന്ദൂറിലൂടെ വീണ്ടും തെളിയിച്ചു. ജീവൻ രക്ഷിച്ചതിനും പ്രത്യാശ പുനഃസ്ഥാപിച്ചതിനും നന്ദി. രാജ്യത്തിന് അഭിമാനം. ജയ് ഹിന്ദ്', എന്നാണ് മമ്മൂട്ടി കുറിച്ചത്. അതേസമയം, പിന്തുണയുമായി മോഹന്‍ലാലും രംഗത്ത് എത്തിയിട്ടുണ്ട്. ഓപ്പറേഷൻ സിന്ദൂര്‍ എന്ന് കുറിച്ചിരിക്കുന്ന കാര്‍ഡ് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കവര്‍ ഫോട്ടോ ആക്കിയിട്ടുണ്ട്.
നിരവധി സിനിമാ പ്രവര്‍ത്തകര്‍ ഒപ്പറേഷന്‍ സിന്ദൂറില്‍ പ്രതികരിച്ചും ഇന്ത്യന്‍ ആര്‍മിയെ പ്രശംസിച്ചും രംഗത്ത് എത്തുന്നുണ്ട്. 'അവർ മായ്ച്ചു കളയാൻ ശ്രമിച്ചത് നമ്മുടെ അമ്മയുടെയും, സഹോദരിമാരുടെയും സിന്ദൂരം. പകരം നമ്മൾ തുടച്ചുനീക്കുന്നത് തിന്മയുടെ രക്തക്കറ ചാർത്തുന്ന ഭീകരതയുടെ സിരാകേന്ദ്രങ്ങൾ.
ഇത് ഇന്ത്യൻ സ്ത്രീത്വത്തിനു നേരെ കയ്യോങ്ങിയവർക്ക് നൽകിയ നെഞ്ച് വിരിച്ചുള്ള മറുപടി. ഭീകരത തുലയട്ട. ജയ് ഹിന്ദ്', എന്നാണ് ഗോകുലം ഗോപാലന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. 'എന്റെ രാജ്യം..എന്റെ അഭിമാനം. Salute to our real heroes', എന്നാണ് ഗിന്നസ് പക്രുവിന്റെ വാക്കുകൾ.
mammootty about operation sindoor