2019ൽ സച്ചി കഥയെഴുതി പൃഥ്വിരാജ് നായകനായ ചിത്രമാണ് ഡ്രൈവിങ് ലൈസൻസ്. ലാൽ ജൂനിയർ സംവിധാനം ചെയ്ത ചിത്രം പൃഥ്വിരാജ് പ്രൊഡക്ഷൻസും മാജിക് ഫ്രെയിംസും ചേർന്നാണ് നിർമിച്ചത്. ഇപ്പോഴിതാ മമ്മൂട്ടിയെ വെച്ച് എടുക്കാൻ തീരുമാനിച്ചിരുന്ന ചിത്രമാണ് ഇതെന്ന് പറയുകയാണ് നിർമാതാവ് രഞ്ജിത്.
ഈ കഥ തന്റെ ജീവിതത്തിൽ നടന്ന സംഭവമാണെന്നും മമ്മൂക്കയെ വെച്ച് എടുക്കാൻ തീരുമാനിച്ചിരുന്ന ചിത്രമാണ് ഡ്രൈവിങ് ലൈസൻസെന്നും രഞ്ജിത് പറഞ്ഞു. സിനിമയുടെ കഥ മമ്മൂട്ടിക്ക് ഇഷ്ടമായിരുന്നു. എന്നാൽ കൈമാക്സ് ഓക്കേ ആകാത്തതിനാലാണ് സിനിമ നടക്കാതെ പോയതെന്നും രഞ്ജിത് പറഞ്ഞു.
'ഡ്രൈവിങ് ലൈസൻസിൽ ശരിക്കും അഭിനയിക്കേണ്ടിയിരുന്നത് മമ്മൂട്ടിയാണ്. യഥാർത്ഥത്തിൽ ആ സിനിമയുടെ കഥ എന്റേതാണ്. ഞാൻ ലൈസെൻസ് എടുത്ത കഥയാണ്. ഒരു സൗഹൃദ സംഭാഷണത്തിൽ ഞാൻ സച്ചിയോട് ഈ കഥ പറഞ്ഞിട്ടുണ്ട്. ഇതിൽ സിനിമക്കുള്ള കഥയുണ്ടെന്ന് അവനാണ് പറഞ്ഞത്.
ഇവിടെ വണ്ടി ഭ്രാന്തുള്ള മമ്മൂക്കയുടെ ലൈസൻസ് കളഞ്ഞു പോയി വണ്ടി ഓടിക്കാൻ കഴിയാതാവുന്ന അവസ്ഥ ആലോചിച്ച് നോക്കൂ എന്ന് സച്ചി പറഞ്ഞു. കഥ എഴുതി, അതിന്റെ ക്ലൈമാക്സ് മാത്രമായില്ല. മമ്മൂക്ക കഥ കേട്ട് ഓക്കേ പറഞ്ഞിരുന്നു. പക്ഷെ കൈമാക്സ് ഓക്കേ ആകാത്തതിനാലാണ് സിനിമ നടക്കാതെ പോയതെന്നും രഞ്ജിത് പറഞ്ഞു.
mammootty supposed act driving license ranjith