(moviemax.in ) തുടരും എന്ന ചിത്രത്തിൽ ജോർജ് സാർ എന്ന അതിക്രൂരനായ പോലീസ് ഓഫീസറെ അവതരിപ്പിച്ച് കയ്യടി നേടിയ നടനാണ് പ്രകാശ് വർമ. ചിത്രം വൻവിജയം നേടി മുന്നേറവേ നടി ശോഭനയ്ക്ക് നന്ദി പറഞ്ഞ് കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് പ്രകാശ് വർമ. താൻ എന്നും ഒരു ആരാധകനായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സിനിമയിലെ ഒരു രംഗത്തിന്റെ രണ്ട് ചിത്രങ്ങൾക്കൊപ്പമാണ് അദ്ദേഹം ചെറുകുറിപ്പ് പങ്കുവെച്ചത്. നേരത്തേ മോഹൻലാലിനെക്കുറിച്ചും ജേക്സ് ബിജോയിയെക്കുറിച്ചും ബിനു പപ്പുവിനെക്കുറിച്ചും പ്രകാശ് വർമ സമാനമായ രീതിയിൽ കുറിപ്പുകൾ പോസ്റ്റ് ചെയ്തിരുന്നു.
കുറിപ്പിന്റെ പൂർണരൂപം :
"ഓരോ തവണയും ഒരു സ്ത്രീ തനിക്കുവേണ്ടി നിൽക്കുമ്പോഴും, അവൾ എല്ലാ സ്ത്രീകൾക്കും വേണ്ടിയാണ് നിലകൊള്ളുന്നത്." - മായ ആഞ്ചലോ (എഴുത്തുകാരി) ശോഭന മാം. ഞാൻ എന്തു പറയാനാണ്? ഒരു തലമുറ മുൻപുള്ള ഓരോ മലയാളിയുടെയും കുട്ടിക്കാലത്തെ ആരാധനയായിരുന്നു നിങ്ങൾ. ഞങ്ങൾ നിങ്ങളെ കണ്ടാണ് വളർന്നത്. പ്രസരിപ്പുള്ള, ലാവണ്യമുള്ള, സുന്ദരിയായ, വിസ്മയിപ്പിക്കുന്ന, ധീരയായ ഒരാളാണ് നിങ്ങൾ.
നമ്മൾ ഒരുമിച്ചുള്ള, ജോർജ്ജ് സാറിൻ്റെ ക്രൂരമായ പെരുമാറ്റം ഉൾപ്പെടുന്ന രംഗങ്ങൾ ചിത്രീകരിക്കുമ്പോൾ നിങ്ങൾ എന്നോട് വളരെ സ്നേഹത്തോടെയും ദയയോടെയുമാണ് പെരുമാറിയത്. എന്നെ സഹിച്ചതിന് നന്ദി. ഈ സിനിമയും നമ്മുടെ സൗഹൃദസംഭാഷണങ്ങളും ഞാൻ എന്നും ഹൃദയത്തിൽ സൂക്ഷിക്കും. എനിക്കും നിങ്ങളുടെ അഭിനയജീവിതത്തിൽ ഒരിടം നൽകിയതിന് നന്ദി. എന്നും ഒരു ആരാധകൻ!.
കളി നാഗവല്ലിയോട് ആണ് ....ജീവൻ കിട്ടിയത് ഭാഗ്യം.സാറേ, പടം കണ്ടവർക്ക് നിങ്ങൾക്കിട്ട് രണ്ടു പൊട്ടിക്കാൻ തോന്നി എങ്കിലു നിങ്ങൾ നടനായി കഴിഞ്ഞു MR GEORGE SIR, നിങ്ങളെ എന്റെ കൈയിൽ ആ സമയം കിട്ടിയിരുന്നെങ്കിൽ കൊന്നേനെ , തുടങ്ങി നിരവധി കമന്റുകളാണ് ഇതിനോടകം തന്നെ പോസ്റ്റിനു താഴെ എത്തിയിരിക്കുന്നത് .
PrakashVarma shares note thanking actress Shobhana