(moviemax.in ) മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ അഭിനേത്രിയാണ് ഉർവശി. മലയാളത്തിലെ സൂപ്പർതാരങ്ങളായ മോഹൻലാൽ, മമ്മൂട്ടി, ജയറാം, സുരേഷ് ഗോപി തുടങ്ങിയവരുടെ കൂടെയും ജഗദീഷ്, ശ്രീനിവാസൻ, മനോജ് കെ. ജയൻ തുടങ്ങി മലയാളത്തിലെ നിരവധി നടന്മാരുടെ കൂടെയും അഭിനയിച്ചിട്ടുള്ള നടിയാണ് ഉർവ്വശി.
ഇപ്പോൾ സൈന സൗത്ത് പ്ലസിന് നൽകിയ അഭിമുഖത്തിൽ റൊമാൻ്റിക് സീനുകളിൽ അഭിനയിച്ചതിനെ കുറിച്ച് പറയുകയാണ് നടി. അത്തരം സീനുകളിൽ അഭിനയിക്കാൻ മടിയാണെന്നും നടൻ ജയറാം തൻ്റെ കയ്യിൽ നിന്നും ഒരുപാട് നുള്ളും മാന്തലും നേരിട്ടിട്ടുണ്ടെന്നും ഉർവ്വ ശി പറയുന്നു.
'അന്ന് എന്നെ എല്ലാവരും വിളിച്ചിരുന്നത് പൊടിമോളെ എന്നായിരുന്നു. അങ്ങനെ വിളിക്കുന്നവരുടെ മുന്നിൽ എൻ്റെ പ്രണയം കാണിക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമല്ലേ. എല്ലാവരും എന്നെ ആ പേരിലാണ് വിളിക്കുക.
അന്നൊക്കെ തലകുനിച്ചിട്ട് ഇങ്ങനെ കണ്ണുകൾ കൊണ്ട് മുകളിലേക്ക് നോക്കി ചിരിച്ചാൽ അതാണ് നാണം എന്നാണ് ഞാൻ കരുതിയത്. വലിയ പ്രയാസമായിരുന്നു. ആ സമയത്ത് ഞാൻ ജയറാമിനെയൊക്കെ നുള്ളുകയും മാന്തുകയും പിച്ചുകയും ചെയ്‌തിരുന്നു.
അങ്ങനെ കുറേപേർക്ക് കിട്ടിയിട്ടുണ്ട് . ജയറാമിൻ്റെ ആറാം വാരിയിലാണ് പിച്ചുക. എന്റെ അടുത്തേക്ക് വരാതിരിക്കാൻ വേണ്ടിയായിരുന്നു അത്. സംവിധായകനാണെങ്കിൽ 'നല്ലോണം കെട്ടിപിടിക്കൂ'വെന്ന് പറയും. ഞാൻ അടുത്തേക്ക് നീങ്ങാതെ അങ്ങനെ നിൽക്കും.
അപ്പോൾ അവർ 'അങ്ങനെ നിൽക്കരുത്. ഭർത്താവിനോട് സ്നേഹമില്ലെന്ന് തോന്നും' എന്ന് പറയും. അതോടെ ഞാൻ കുറച്ച് കൂടി അടുത്തേക്ക് ചെല്ലും. പക്ഷെ കൂടുതൽ അടുത്ത് നിൽക്കേണ്ടി വന്നാൽ നഖം കൊണ്ട് പിച്ചിയെടുക്കും.
ജയറാമൊക്കെ ആ സമയത്ത് 'സാർ ഈ കുട്ടി എന്നെ കുത്തുന്നു. വലിയ ബുദ്ധിമുട്ടാണ്' എന്നൊക്കെ വിളിച്ചു പറയും. അവർക്കൊക്കെ എന്നെ നന്നായി അറിയാം. 'ഇങ്ങനെ അഭിനയിക്കാൻ പറ്റില്ലെന്ന് സംവിധായകനോട് പറഞ്ഞുകൂടെ ഞങ്ങളെ എന്തിനാണ് ഉപദ്രവിക്കുന്നത്' എന്നാണ് എന്നോട് ചോദിക്കുക ' ചിരിയോടെ ഓർത്ത് പറഞ്ഞ് ഉർവ്വശി.
Urvashi on acting in romantic scenes