(moviemax.in ) സെലിബ്രിറ്റികളുമായുള്ള അഭിമുഖങ്ങളിലൂടെ ശ്രദ്ധനേടിയ അവതാരകയാണ് വീണ മുകുന്ദൻ. ഇപ്പോൾ മലയാളത്തിൽ നിലവിലുള്ള ആങ്കർമാരിൽ ജനശ്രദ്ധ ലഭിച്ച ആങ്കർ കൂടിയാണ് വീണ. അഭിമുഖത്തിനിടെ നടൻ ശ്രീനാഥ് ഭാസിയുമായി ഉണ്ടായ അഭിപ്രായവ്യത്യാസത്തെ തുടർന്ന് ഒരിടയ്ക്ക് വീണ വാർത്തകളിൽ നിറഞ്ഞ് നിന്നിരുന്നു. ബിഹൈൻവുഡ്സിന്റെ അവതാരകയായാണ് വീണ ജനങ്ങൾക്ക് മുന്നിലേക്ക് എത്തിയത്. ഇപ്പോൾ ഒറിജിനൽസ് എന്ന യുട്യൂബ് ചാനലിന്റെ ഉടമയാണ് താരം.
ചില മലയാള സിനിമകളിലും മുഖം കാണിച്ചിട്ടുള്ള വീണ ജീവിതത്തിലുണ്ടായ ഏറ്റവും വലിയൊരു സന്തോഷത്തിന്റെ വിശേഷം പങ്കിട്ട് എത്തിയിരിക്കുകയാണ് ഇപ്പോൾ. താൻ ഗർഭിണിയാണെന്നും വൈകാതെ ജീവിതത്തിലേക്ക് പുതിയൊരു അതിഥി കൂടി എത്തുമെന്നുമാണ് പുതിയ വീഡിയോയിൽ വീണ പറഞ്ഞത്. ആറ് വർഷം മുമ്പായിരുന്നു വീണയുടെ വിവാഹം. ജീവൻ കൃഷ്ണകുമാറാണ് വീണയുടെ പങ്കാളി.
കരിയർ കെട്ടിപടുക്കുന്നതിന്റെ തിരക്കിലായതിനാലാണ് വീണ ഇത്രയും കാലം പ്രഗ്നൻസി നീട്ടിവെച്ചത്. എന്നാൽ ഇപ്പോൾ താൻ അമ്മയാകാൻ മനസുകൊണ്ട് ഒരുങ്ങി കഴിഞ്ഞുവെന്നും വീണ പറയുന്നു. വീണയുടെ മുഖത്തെ തിളക്കം കണ്ട് പ്രേക്ഷകർ ചോദ്യങ്ങൾ ചോദിച്ച് തുടങ്ങിയതോടെയാണ് പ്രഗ്നൻസി താരം റിവീൽ ചെയ്തത്. കഴിഞ്ഞ മൂന്ന്, നാല് മാസമായി എനിക്ക് ഏറ്റവും കൂടുതൽ ലഭിക്കുന്ന കമന്റാണ് വീണ പ്രെഗ്നന്റാണോയെന്നത്. വീണയുടെ മുഖത്തിന് ഒരു ഗ്ലോ വന്നിട്ടുണ്ടല്ലോ...
അതിന് അർത്ഥം ഗർഭിണിയാണെന്നല്ലേ?. അതുകൊണ്ടല്ലേ ലൂസ് സൈസിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് എന്നിങ്ങനേയും നിരവധി കമന്റുകൾ എനിക്ക് നിരന്തരമായി ലഭിക്കാറുണ്ടായിരുന്നു. ഈ കമന്റുകൾക്കെല്ലാം മറുപടി നൽകണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. ആ മറുപടിയാണ് ഇപ്പോൾ പറയാൻ പോകുന്നത്. അതേ ഞാൻ ഗർഭിണിയാണ്. പ്രഗ്നന്റാകണമെന്ന് ഞാൻ ആഗ്രഹിച്ച കാലം മുതൽ എനിക്ക് ഈ മെസേജുകൾ വരുന്നുണ്ടായിരുന്നു. വളരെ സന്തോഷകരമായ ഒരു ഫെയ്സിലൂടെയാണ് ഞാൻ കടന്നുപോകുന്നത്.
2025ൽ ഞാൻ എടുത്ത തീരുമാനങ്ങളിൽ ഒന്നായിരുന്നു ഇത്തവണ ഒരു ഫാമിലി പ്ലാനിങ്ങ് ഉണ്ടാകണം, ഒരു കുട്ടി വേണം എന്നതൊക്കെ. അങ്ങനെ ഞാൻ ആഗ്രഹിച്ചപ്പോൾ തന്നെ അത് സംഭവിച്ചു. ഇപ്പോൾ മൂന്ന് മാസം കഴിഞ്ഞു. പലരും ചോദിക്കും എന്തുകൊണ്ടാണ് ഇത് ഇത്രയും കാലം പറയാതെ വെച്ചതെന്ന്. എല്ലാവിധ ക്ലാരിഫിക്കേഷനിലൂടെയും കടന്ന് പോയി ഇത് സത്യമാണെന്ന് എനിക്ക് തന്നെ പൂർണബോധ്യം വന്നശേഷം പറയാമെന്ന് കരുതിയാണ് ഇതുവരെ പറയാതിരുന്നത്. ഈ മെയ്യിൽ എന്റെ വിവാഹം കഴിഞ്ഞിട്ട് ആറ് വർഷമാകും.
അതുകൊണ്ട് തന്നെ എല്ലാ ഭാഗത്ത് നിന്നും ചോദ്യങ്ങൾ ഉയരുന്നുണ്ടായിരുന്നു. പ്രത്യേകിച്ച് എന്റേത് വളരെ സാധാരണ കുടുംബമാണ്. അങ്ങനൊരു കുടുംബത്തിലെ അച്ഛനും അമ്മയ്ക്കുമെല്ലാം വിവാഹിതയായി ആറ് വർഷം കഴിഞ്ഞിട്ടും മോൾക്ക് കുട്ടികൾ ജനിക്കാത്തതും മുപ്പത് വയസ് കഴിഞ്ഞിട്ട് കുട്ടികളുണ്ടാകാൻ ബുദ്ധിമുട്ടാകുമല്ലോ എന്നതും ഒരു കൺസേണായി ഉണ്ടാകും.
മാത്രമല്ല എനിക്ക് പിസിഒഡി, പിസിഒഎസ് എന്നിവയുള്ളതുമാണ്. പക്ഷെ എല്ലാ കാലത്തും എന്റെ പ്രയോറിറ്റീസ് മറ്റ് പലതുമായിരുന്നു. സ്വന്തമായി ഒരു കരിയർ സെറ്റ് ചെയ്യണമെന്നതായിരുന്നു അത്. കഴിഞ്ഞ ഒന്നര വർഷമായി ഒറിജിനൽസ് എന്റർടെയ്ൻമെന്റ് എന്ന എന്റെ ചാനലിന് പിറകെയായിരുന്നു. അതുപോലെ ഫിനാഷ്യൽ ഇന്റിപെന്റൻസും എന്നെ സംബന്ധിച്ച് വളരെ നിർബന്ധമുള്ള കാര്യമായിരുന്നു. അതുകൊണ്ട് തന്നെ പെട്ടന്ന് പ്രഗ്നൻസിയിലേക്ക് കടന്നാൽ ഇത്തരത്തിലുള്ള ഇന്റിപെന്റൻസി നഷ്ടപ്പെടുമോയെന്ന പേടിയുണ്ടായിരുന്നു.
അതുകൊണ്ട് കൂടിയാണ് പ്രഗ്നൻസി ഞാൻ നീട്ടിവെച്ചത്. എന്നാൽ ഇപ്പോൾ ഇത്തരം കാര്യങ്ങളിൽ എല്ലാം ഞാൻ സെറ്റിലായിയെന്ന് എനിക്ക് തന്നെ ബോധ്യം വന്നതുകൊണ്ടാണ് മുപ്പത്തിമൂന്ന് വയസ് കഴിയുന്ന സാഹചര്യത്തിൽ പ്രഗ്നന്റാകാമെന്ന് തീരുമാനിച്ചത്. ഓവർ ഏജ്ഡാണെന്നും ഹൈ റിസ്ക്ക് പ്രഗ്നൻസിയാണെന്നും ഡിലേ ചെയ്യിക്കരുതെന്നും പലരും പറഞ്ഞിരുന്നു. പക്ഷെ ഞാൻ സ്വയം തന്നെയാണ് 2025ൽ മദർഹുഡ്ഡിലേക്ക് കടക്കാമെന്ന് തീരുമാനിച്ചതെന്ന് വീണ പറഞ്ഞു.
പ്രഗ്നൻസിയുടെ ആദ്യത്തെ മൂന്ന് മാസം ഞാൻ വിജയകരമായി പൂർത്തിയാക്കി. എനിക്ക് ഒരുപാട് ടെൻഷനുണ്ടായിരുന്നു. പ്രഗ്നൻസി ആഗ്രഹിക്കുന്ന സമയത്ത് അമ്മമാരായ സമപ്രായക്കാരുമായി നമ്മൾ സംസാരിക്കുമല്ലോ. അങ്ങനെ സംസാരിച്ചപ്പോൾ തൊണ്ണൂറ് ശതമാനം ആളുകൾക്കും പറയാനുണ്ടായിരുന്നത് നിരന്തരമായി ഉണ്ടാകുന്ന ഛർദ്ദി, ശരീരത്തിന് ഉണ്ടാകുന്ന അതിഭീകരമായ ബുദ്ധിമുട്ടുകൾ എന്നിവയെ കുറിച്ചായിരുന്നു.
പലരും പറയും ഇത്തരം കാര്യങ്ങൾ ഒന്നും അന്വേഷിക്കാതെ ഈ സമയത്ത് ഹാപ്പിയായി ഇരിക്കണമെന്ന്. പക്ഷെ എന്ത് ചെയ്യാൻ ഇത്തരം കാര്യങ്ങൾ അന്വേഷിക്കാനുള്ള ത്വര ഈ സമയത്ത് കൂടുതലായിരിക്കും. അതുപോലെ ചാറ്റ് ജിപിടിയിൽ കയറി പ്രഗ്നൻസിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ വായിച്ച് പഠിക്കുമായിരുന്നു. ഇതൊക്കെയായിരുന്നു എന്റെ വിനോദം. ടെൻഷനോടെയാണ് മദർഹുഡ്ഡിലേക്ക് പ്രവേശിച്ചതെങ്കിലും ആദ്യത്തെ മൂന്ന് മാസം ദൈവാനുഗ്രഹം കൊണ്ട് യാതൊരു വിധത്തിലുള്ള ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നില്ല.
ഇത്രയും നാളിനിടെ നാലോ അഞ്ചോ തവണ മാത്രമെ ഞാൻ ഛർദ്ദിച്ചിട്ടുള്ളു. ബെഡ് റെസ്റ്റും ആവശ്യമായി വന്നില്ല. എന്തൊക്കെ കാര്യങ്ങളാണോ നിത്യ ജീവിതത്തിൽ ചെയ്തിരുന്നത് അത് തന്നെ തുടർന്നോളാനാണ് ഗൈനക്കോളജിസ്റ്റും നിർദേശിച്ചത്. പ്രഗ്നൻസി ഒരു അസുഖമാണെന്ന രീതിയിൽ ചിന്തിച്ച് പേടിച്ച് മാറി നിൽക്കരുതെന്നും പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ ഒരു കാര്യത്തിൽ നിന്നും മാറി നിൽക്കേണ്ടി വന്നിട്ടില്ലെന്നും താരം കൂട്ടിച്ചേർത്തു.
ഗർഭിണിയാണെന്ന് അറിഞ്ഞതും വളരെ രസകരമായ സമയത്താണ്. ആപ് കൈസേ ഹോ സിനിമയുടെ പ്രമോഷൻ നടക്കുന്ന സമയത്താണ് പ്രഗ്നൻസി അറിഞ്ഞത്. എല്ലാം കൊണ്ടും ആ സമയത്ത് ഞാൻ വളരെ ഹാപ്പിയായി നിൽക്കുകയായിരുന്നു. അതിനിടയിൽ കണ്ണിന് അസുഖം വന്നിരുന്നു. അതൊരു ചെറിയ വിഷമമായിരുന്നു. പിന്നീട് അതും ബേധപ്പെട്ടു. പ്രഗ്നൻസി അറിഞ്ഞ് രണ്ട് ദിവസത്തേക്ക് മാത്രമെ എനിക്ക് എക്സൈറ്റ്മെന്റ് ഉണ്ടായിരുന്നുള്ളു.
ഗർഭിണിയായശേഷം ഓരോ സമയത്തും നടത്തുന്ന സ്കാനുകൾ പിന്നീട് നമ്മുടെ എക്സൈറ്റ്മെന്റ് കൂട്ടും. ആദ്യം കുട്ടിയുടെ ഹാർട്ട് ബീറ്റ് നമ്മളെ കേൾപ്പിക്കുന്ന സ്കാനിങ് നടന്നിരുന്നു. അന്ന് കുഞ്ഞിന്റെ ഹൃദയമിടിപ്പിന്റെ ശബ്ദം കേട്ടപ്പോൾ എന്ത് ഫീലാണ് ഉണ്ടായതെന്ന് എനിക്ക് പറഞ്ഞ് അറിയിക്കാൻ അറിയില്ല. പിന്നീട് കുട്ടിക്ക് ജനിതകമായ പ്രശ്നങ്ങളുണ്ടോയെന്ന് അറിയാൻ ഒരു സ്കാനാണ് പിന്നീട് എടുത്തത്.
അതിലും കുഞ്ഞ് ഓക്കെയാണ് പേടിക്കാൻ ഒന്നും ഇല്ലെന്ന് മനസിലായി എന്നുമാണ് അനുഭവം പങ്കുവെച്ച് വീണ പറഞ്ഞത്. പേഴ്സണൽ ലൈഫിൽ എക്സൈറ്റ്മെന്റുള്ള ഇത്രയേറെ കാര്യങ്ങൾ ഒരു വശത്ത് നടക്കുന്നതുകൊണ്ട് പ്രൊഫഷണൽ ലൈഫിൽ ഞാൻ കുറച്ച് ഉഴപ്പിയോയെന്ന് ചോദിച്ച് കഴിഞ്ഞാൽ കുറച്ചൊക്കെ സത്യമാണെന്ന് പറയേണ്ടി വരും.
പക്ഷെ എന്റെ കൂടെയുള്ളവർ കാര്യങ്ങൾ എല്ലാം മാനേജ് ചെയ്ത് സഹായിച്ചു. ഫൈനാഷ്യൽ ഇന്റിപെന്റസി വന്നശേഷം പ്രഗ്നൻസി പോലുള്ളവയിലേക്ക് ഇറങ്ങിയാൽ ബുദ്ധിമുട്ടുകൾ കുറയുമെന്നാണ് ഞാൻ എന്റെ അനുഭവത്തിൽ നിന്നും മനസിലാക്കിയത്. അതുപോലെ പ്രഗ്നന്റായതിന്റെ പേരിൽ എന്റെ കരിയറിന് കോട്ടം തട്ടരുതെന്നും എനിക്കുണ്ടായിരുന്നു. അതും എനിക്ക് മാനേജ് ചെയ്യാൻ സാധിച്ചു.
ഇത് തന്നെയാണ് പെൺകുട്ടികളോട് എനിക്ക് എല്ലാ കാലത്തും പറയാനുള്ളത‍്. പ്രഗ്നന്റായതുകൊണ്ട് ജോലി അടക്കം എല്ലാത്തിൽ നിന്നും കുറച്ച് കാലം മാറി നിന്നേക്കാമെന്ന ചിന്ത മാറ്റിവെക്കുക. ഇതൊരു രോഗമല്ല. ഹാപ്പിയായി കടന്നുപോകാൻ പറ്റുന്ന അവസ്ഥയാണ്. എനിക്കും ചെറിയ ശാരീരിക ബുദ്ധിമുട്ടുകളൊക്കെയുണ്ട്. ചിലപ്പോൾ രാത്രി ഉറങ്ങാൻ കഴിയാറില്ല. അതിഭീകരമായ മൂഡ്സ്വിങ്സുണ്ട്. ഇതൊക്കെ സ്വാഭാവികമാണെന്നും വീണ പറയുന്നു.
Read more at: https://malayalam.filmibeat.com/television/actress-and-anchor-veena-mukundan-reveals-she-is-pregnant-with-her-first-child-129455.html
anchor veenamukundan reveals she pregnant