'പണി വരുന്നുണ്ട് അവറാച്ചാ...!' ആദ്യ ഭാഗത്തിനേക്കാൾ തീവ്രത കൂടും; ‘പണി-2’ ഈ വർഷം തന്നെ പുറത്തെത്തും

'പണി വരുന്നുണ്ട്  അവറാച്ചാ...!' ആദ്യ ഭാഗത്തിനേക്കാൾ തീവ്രത കൂടും; ‘പണി-2’ ഈ വർഷം തന്നെ പുറത്തെത്തും
May 6, 2025 12:41 PM | By Athira V

(moviemax.in ) ജൂനിയർ അർട്ടിസ്റ്റായി കരിയർ തുടങ്ങി പിന്നീട് നിരവധി ചെറിയ വേഷങ്ങളിലൂടെ സിനിമയുടെ ഭാഗമാവുകയും ശേഷം നായകനായി മലയാള സിനിമയിൽ തന്റെ കഴിവ് തെളിയിക്കുകയും ചെയ്ത ജോജു ജോർജിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രമായിരുന്നു ‘പണി’. ബോക്സ് ഓഫീസിലെ വിജയത്തിന് പിന്നാലെ പണി-2 എത്തുമെന്ന വാർത്തയാണ് ഇപ്പോൾ വരുന്നത്.

ആദ്യ ഭാഗത്തേക്കാൾ കൂടുതൽ തീവ്രതയോടെയായിരിക്കും പണി-2 എത്തുക എന്നും ജോജു വ്യക്തമാക്കി. മാത്രമല്ല, ചിത്രത്തിന് ആദ്യ ഭാഗവുമായി യാതൊരു ബന്ധവും ഉണ്ടാകില്ല എന്നും അറിയിച്ചിട്ടുണ്ട്. ഷൂട്ടിംഗ് ഡിസംബറിൽ ആരംഭിക്കുമെന്നും ജോജു പങ്കുവച്ചിട്ടുണ്ട്.

പണി-2 ന്റെ സ്ക്രിപ്റ്റ് ഇതിനകം പൂർത്തിയായിട്ടുണ്ട്. ഷൂട്ടിങ്ങിന് തയ്യാറെടുപ്പുകൾ തുടങ്ങിയിരിക്കുന്നു. പുതിയ ചിത്രത്തിൽ പുതിയ കഥ, പുതിയ ലൊക്കേഷൻ, പുതിയ ആർട്ടിസ്റ്റുകൾ, എല്ലാം പുതിയതായിരിക്കും. പണിയുടെ തുടർച്ച ആയിരിക്കില്ല പണി-2. ഇന്ത്യയിലെ ടോപ് ടെക്നീഷ്യന്മാർ ആയിരിക്കും പണിക്ക് പിന്നിൽ പ്രവർത്തിക്കുന്നത്’ എന്നാണ് താരം അറിയിച്ചത്.

ജോജു തന്നെയാണ് പണി-2 ന്റെ തിരക്കഥയും സംവിധാനവും. വലിയ ക്യാൻവാസിൽ ആയിരിക്കും രണ്ടാം ഭാ​ഗം ഒരുക്കുന്നത്. പണി ശ്രേണിയിൽ മൂന്ന് ഭാഗങ്ങൾ ഉൾപ്പെടുന്നതയാണ് റിപ്പോർട്ട്. പണി-3 ആയിരിക്കും ഏറ്റവും തീവ്രമായ ചിത്രം. ചിത്രത്തിലും പ്രധാന വേഷങ്ങൾ പുതുമുഖങ്ങൾക്കായിരിക്കും.






jojugeorge announced pani2

Next TV

Related Stories
'എടാ നീ അറിഞ്ഞോ? ജഗതി ചേട്ടന്റെ അന്നത്തെ അപകടം..! വിളിച്ചില്ല എന്നതാണ് സത്യം'; തുറന്ന് പറഞ്ഞ് ബിന്ദു പണിക്കർ

May 6, 2025 01:00 PM

'എടാ നീ അറിഞ്ഞോ? ജഗതി ചേട്ടന്റെ അന്നത്തെ അപകടം..! വിളിച്ചില്ല എന്നതാണ് സത്യം'; തുറന്ന് പറഞ്ഞ് ബിന്ദു പണിക്കർ

ജഗതി ശ്രീകുമാറുമായുള്ള അനുഭവം പങ്കുവെച്ച് ബിന്ദു പണിക്കറം സായ് കുമാറും...

Read More >>
Top Stories