(moviemax.in ) യുവതലമുറകൾക്കിടയിൽ തരംഗമായി നിൽക്കുന്ന റാപ്പറും ഗാനരചയിതാവുമെല്ലാമാണ് വേടൻ എന്നറിയപ്പെടുന്ന ഹിരൺദാസ് മുരളി. ലഹരി ഉപയോഗിച്ചതിനെ തുടർന്ന് അടുത്തിടെ വേടൻ അറസ്റ്റിലായിരുന്നു. കേസിൽ അടുത്തിടെയാണ് വേടന് ജാമ്യം ലഭിച്ചത്. ലഹരി ഉപയോഗിച്ചിരുന്നുവെന്ന് പരസ്യമായി സമ്മതിച്ച വേടൻ തെറ്റ് തിരുത്തുമെന്നും ഉറപ്പ് നൽകിയിരുന്നു. കഴിഞ്ഞ ദിവസം വയനാട്ടിൽ നടന്ന സർക്കാർ പരിപാടിയിൽ അതിഥിയായി എത്തിയപ്പോഴും തന്റെ ദുശീലങ്ങൾ ആരും അനുകരിക്കരുതെന്നാണ് വേടൻ ആവർത്തിച്ചത്.
നിങ്ങൾ എന്നെ കാണുന്നതും കേൾക്കുന്നതും നിങ്ങളുടെ സഹോദരൻ എന്ന നിലയിൽ എനിക്ക് വലിയ കാര്യമാണ്. എന്നെ കണ്ട് നിങ്ങൾ ഇൻഫ്ലൂവൻസാകുന്നില്ലേ മക്കളേ... ഉണ്ടെന്ന് എനിക്ക് അറിയാം. പക്ഷെ എന്നെ കണ്ട് ഇൻഫ്ലൂവൻസ് ആകാൻ പാടില്ലാത്ത കുറച്ച് കാര്യങ്ങളുണ്ട്. അത് പലയിടങ്ങളിലായി നിങ്ങളോട് ഞാൻ പറഞ്ഞിട്ടുണ്ട്. എന്നെ കേൾക്കുന്ന കൊച്ച് അനിയന്മാരും അനിയത്തിമാരും വേടന്റെ ദുശീലങ്ങൾ കണ്ട് ഇൻഫ്ലൂവൻസാകാതിരിക്കുക.
എനിക്ക് ഇത് പറഞ്ഞ് തരാൻ ആരും ഉണ്ടായിരുന്നില്ല. ഞാൻ ഒറ്റയ്ക്കാണ് വളർന്ന് വന്നത്. ഞാൻ തിരുത്തപ്പെടാനുള്ള സാഹചര്യത്തിലാണ് നിങ്ങൾക്ക് മുമ്പിൽ വന്ന് നിൽക്കുന്നത്. വേടൻ എന്ന വ്യക്തി പൊതുസ്വത്താണ്. നിങ്ങളുടെ ചേട്ടനും അനിയനുമൊക്കെയാണ് ഞാൻ. നിങ്ങൾക്ക് പറയാനുള്ളത് എന്റെ മുഖത്ത് നോക്കി പറയാൻ പറ്റുന്ന സാഹചര്യത്തിലാണ് ഞാൻ നിൽക്കുന്നത്. പക്ഷെ എന്നെ കണ്ട് ചില കാര്യങ്ങളിൽ ഇൻഫ്ലൂവൻസാകാതിരിക്കുക എന്നാണ് വേടൻ പറഞ്ഞത്. ഇപ്പോഴിതാ നവമി ലത എന്ന പെൺകുട്ടിക്കൊപ്പമുള്ള വേടന്റെ ഫോട്ടോയാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്.
വേടന്റെ പ്രണയിനിയാണ് നവമി ലത എന്ന പേരിലാണ് ഫോട്ടോകൾ പ്രചരിക്കുന്നത്. കൂടാതെ വലിയ രീതിയിലുള്ള പരിഹാസ കമന്റുകളും വേടന് എതിരെ കമന്റ് ബോക്സിൽ നിറയുന്നുണ്ട്. വർണ വിവേചനത്തെ കുറിച്ച് നിരന്തരമായി സംസാരിക്കാറുള്ള വേടൻ പങ്കാളിയുടെ കാര്യം വന്നപ്പോൾ വെളുത്ത പെണ്ണിനെ തെരഞ്ഞെടുത്തുവെന്നാണ് വിമർശനം.
കാര്യത്തോട് അടുക്കുമ്പോൾ വേടനും വെളുത്ത പെണ്ണ് മതി. പറച്ചിലിൽ മാത്രമേയുള്ളോ കറുപ്പ്?, കറുത്തവർ കറുപ്പിന് വേണ്ടി വെളുത്തവനോട് ആക്രോശിക്കുമ്പോഴും. വെളുക്കാൻ വേണ്ടി ഫെയർ ആന്റ് ലൗലി തേയ്ക്കും. വെളുത്തപെണ്ണിനെ മോഹിക്കും... കലികാലം, പോക്കെറ്റ് നിറക്കാൻ അനുയായി വൃന്ദം വേണം. അതിനുള്ള ലൊടുക്ക് നമ്പർ മാത്രമാണ് കറുപ്പിനോടുള്ള വേടന്റെ സ്നേഹം. കറുപ്പിന്റെ മഹത്വം ഘോര ഘോരം പ്രസംഗിക്കുന്ന എല്ലാവരും വെളുത്ത പെണ്ണിനെ കിട്ടാൻ എന്തെങ്കിലും ചാൻസ് ഉണ്ടേൽ കറുത്ത പെണ്ണിനെ അവഗണിക്കും, കറുപ്പിനെ ആയുധമാക്കുന്നവനും വെളുത്ത പെൺകുട്ടി കൂട്ടുകാരി.
കറുപ്പിന് ഏഴഴകും ബാക്കി വെളുപ്പിനും ആയിരിക്കും അല്ലേ? എന്നിങ്ങനെയാണ് കമന്റുകൾ. വിഷയത്തിൽ പ്രതികരിച്ച് ബിഗ് ബോസ് താരവും യുട്യൂബറുമായ സീക്രട്ട് ഏജന്റെന്ന സായ് കൃഷ്ണയും രംഗത്ത് എത്തിയിരുന്നു. നിറം നോക്കി പ്രണയിച്ചുവെന്ന് പറയാൻ കഴിയില്ലെന്നും മറ്റെന്തെങ്കിലും കാരണവും പ്രണയത്തിലായതിന് പിന്നിൽ ഉണ്ടാകുമെന്നുമാണ് സായ് കൃഷ്ണ പറഞ്ഞത്.
പ്രണയം വേടൻ എവിടേയും ഒഫീഷ്യലി ഡിക്ലയർ ചെയ്തതായി എനിക്ക് അറിയില്ല. റിലേഷൻഷിപ്പ് സ്റ്റാറ്റസ് എന്താണെന്നോ. ഇത് തന്നെയാണോ വേടന്റെ പ്രണയിനി എന്നതിലൊന്നും വ്യക്തതയില്ല. അടുത്തിടെ വേടന്റേതായി പുറത്തിറങ്ങിയ പാട്ട് കാമുകിക്ക് വേണ്ടിയുള്ളതാണെന്ന നിഗമനത്തിലാണ് ഒരു വിഭാഗം ആളുകൾ. അതിലെ വരികൾ വെച്ചാണ് അവർ അങ്ങനെ പറയുന്നത്.
യൂഷ്യൽ കൺവെൻഷണൽ സാധനമല്ല പാട്ടിലെ വരികൾ. ഈ പാട്ട് റിലീസായ സമയത്താണ് വേടന്റെ പ്രണയിനി എന്ന പേരിൽ ഈ ഫോട്ടോകൾ പ്രചരിച്ച് തുടങ്ങിയത്. ഫോട്ടോകൾക്ക് താഴെ വന്ന കമന്റുകൾ ഞെട്ടിച്ച് കളഞ്ഞു. എന്താണ് നാട്ടുകാരുടെ പ്രശ്നമെന്ന് എനിക്ക് മനസിലാവുന്നില്ല. വേടന്റെ വസ്ത്രധാരണം എടുത്ത് നോക്കിയാൽ എപ്പോഴും കറുത്ത വസ്ത്രം മാത്രം ഉപയോഗിക്കുന്നയാളാണ്. വേടന്റെ ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങൾ എടുത്ത് നോക്കിയാൽ കറുപ്പ് എന്നതിന് വേടൻ പ്രാധാന്യം കൊടുക്കാറുണ്ട്. വേടന്റെ പോഡ്കാസ്റ്റിന്റെ പേര് കറുപ്പ് റെക്കോർഡ്സ് എന്നാണ്.
അതുപോലെ ക എന്ന അക്ഷരം നെഞ്ചിൽ പച്ച കുത്തിയിട്ടുണ്ട്. വേടനെ എവിടെയെങ്കിലും വെച്ച് കിട്ടിയാൽ കൊട്ടാമന്നെ നിലയ്ക്ക് നിൽക്കുന്നവരാണ് കമന്റിന് പിന്നിലെന്നാണ് മനസിലാകുന്നത്. നിറം കണ്ടിട്ടാവില്ല പ്രണയത്തിലാണെങ്കിൽ വേടൻ കാമുകിയെ തെരഞ്ഞെടുത്തത്. പ്രണയത്തിലാകുന്നത് നിറം കൊണ്ട് മാത്രമാകില്ല. അതിന് മറ്റ് പല കാരണങ്ങളുമുണ്ടാകും. എങ്ങനെ പ്രണയത്തിലായി എന്നത് നമുക്ക് ചൂഴ്ന്ന് നോക്കാൻ പറ്റില്ല. അതൊക്കെ ഒരു ബോണ്ട് ഉണ്ടാകുന്നതാണ്. മറ്റൊരാളെ അത് പറഞ്ഞ് മനസിലാക്കാനാവില്ലെന്നും സായ് കൃഷ്ണ പറയുന്നു.
rapper vedan trolled dating fair girl