യാത്രക്കാരന്റെ ഫോണിൽ നിന്ന് കണക്ട് ആക്കിയതാണ്, 'തുടരും' വച്ചത് അറിഞ്ഞിരുന്നില്ല ; ബസുടമയെ നേരിട്ട് വിളിച്ച് നിര്‍മ്മാതാവ് രഞ്ജിത്ത്

യാത്രക്കാരന്റെ ഫോണിൽ നിന്ന് കണക്ട് ആക്കിയതാണ്, 'തുടരും' വച്ചത് അറിഞ്ഞിരുന്നില്ല ; ബസുടമയെ നേരിട്ട് വിളിച്ച് നിര്‍മ്മാതാവ് രഞ്ജിത്ത്
May 5, 2025 07:37 PM | By Athira V

(moviemax.in ) തീയറ്ററില്‍ തകര്‍ത്തോടുന്ന മോഹന്‍ലാല്‍ നായകനായ 'തുടരും' സിനിമയുടെ വ്യാജപതിപ്പ് ഇറങ്ങിയ സംഭവത്തിൽ വിശദീകരണവുമായി ബസ് ഉടമ . സിനിമ ബസില്‍ പ്രദര്‍ശിപ്പിച്ചതിനെ കുറിച്ച് ഡ്രൈവറും ബസ് ജീവനക്കാരും അറിഞ്ഞിരുന്നില്ലെന്നാണ് ടൂറിസ്റ്റ് ബസിന്റെ ഉടമയായ അരീക്കോട്ടെ ഡൊമിനോസ് ട്രാവല്‍സ് ഉടമ ജഷീല്‍ പറയുന്നത്. ബസിലെ യാത്രക്കാരുടെ മൊബൈല്‍ ടിവിയില്‍ കണക്ട് ചെയ്താണ് സിനിമ കണ്ടത്. നിര്‍മ്മാതാവ് നേരിട്ട് വിളിച്ചെന്നും യാത്രക്കാരുടെ നമ്പറും വിവരങ്ങളും കൈമാറിയിട്ടുണ്ടെന്നും ബസുടമ പറഞ്ഞു.

മലപ്പുറത്ത് നിന്നും വാഗമണ്ണിലേക്ക് പോയ ടൂറിസ്റ്റ് ബസിലാണ് തുടരും സിനിമ പ്രദര്‍ശിപ്പിച്ചത്. ടൂറിസ്റ്റ് ബസില്‍ സിനിമ പ്രദര്‍ശിപ്പിക്കുന്ന ദൃശ്യം തെളിവ് സഹിതം ഒരു സ്ത്രീയാണ് ചിത്രത്തിലെ നടന്‍ ബിനു പപ്പുവിന് അയച്ചു നല്‍കിയത്. നടന്‍ ദൃശ്യങ്ങള്‍ നിര്‍മ്മാതാവ് എം രഞ്ജിത്തിന് കൈമാറുകയും പിന്നാലെ നിയമനടപടിക്ക് ഒരുങ്ങുകയുമായിരുന്നു.

കൊല്ലം രജിസ്ട്രേഷനിലുള്ള ബസിലാണ് സിനിമ പ്രദര്‍ശിപ്പിച്ചത്. ഏപ്രില്‍ 25ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം വലിയ പ്രീ റിലീസ് പബ്ലിസിറ്റി ഇല്ലാതെ തന്നെ ആദ്യ ദിനം മുതല്‍ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. ആഗോള ബോക്സ് ഓഫീസില്‍ ചിത്രം 150 കോടി കടന്നിട്ടുണ്ട്. തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തില്‍ എത്ത്ിയ ചിത്രം മോഹന്‍ലാലിന്റെ കരിയറിലെ 360-ാമത്തെ സിനിമയാണ്.

ശോഭനയാണ് നായിക. ഏറെക്കാലത്തിന് ശേഷം ഇരുവരും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഷണ്മുഖം എന്ന ടാക്സി ഡ്രൈവറായാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നത്. ബിനു പപ്പു, ഫര്‍ഹാന്‍ ഫാസില്‍, മണിയന്‍പിള്ള രാജു എന്നിവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. ഷാജി കുമാര്‍ ആണ് ഛായാഗ്രഹണം.

ചിത്രത്തിന്‍റെ ബജറ്റും ലഭിക്കുന്ന കളക്ഷനും വച്ച് നോക്കിയാല്‍ മലയാള സിനിമയില്‍ സമീപകാലത്ത് ഏറ്റവും ജനപ്രീതി നേടിയ ചിത്രമായി മാറുകയാണ് മോഹന്‍ലാല്‍ നായകനായ തുടരും. ഏപ്രില്‍ 25 ന് തിയറ്ററുകളില്‍ എത്തിയ ചിത്രം വലിയ പ്രീ റിലീസ് പബ്ലിസിറ്റി ഇല്ലാതെ തന്നെ ആദ്യദിനം മുതല്‍ ജനം ഏറ്റെടുത്തിരിക്കുകയാണ്. ട്രാക്കര്‍മാര്‍ നല്‍കുന്ന ഏറ്റവും പുതിയ വിവരം അനുസരിച്ച് ചിത്രം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 150 കോടി കടന്നിട്ടുണ്ട്. പുലിമുരുകനെ മറികടന്ന് മലയാളത്തില്‍ 150 കോടിയില്‍ അധികം നേടുന്ന ആറാമത്തെ ചിത്രമായിരിക്കുകയാണ് തുടരും.

ആവേശവും ആടുജീവിതവുമാണ് കളക്ഷനില്‍ ഇനി തുടരുമിന് മുന്നില്‍ ഉള്ളത്. ആവേശം 156 കോടിയും ആടുജീവിതം 158.50 കോടിയുമാണ് ആകെ നേടിയത്. ഇന്നത്തെ കളക്ഷന്‍ കൊണ്ട് തുടരും ഈ രണ്ട് ചിത്രങ്ങളെയും മറികടന്നാലും അത്ഭുതപ്പെടാനില്ല. അതിനിടയിലാണ് വ്യാജ പതിപ്പ് വാര്‍ത്ത വരുന്നത്.





thudarum pirated copy touristbus owner

Next TV

Related Stories
'തനിക്ക് ശരി തെറ്റുകള്‍ പറഞ്ഞുതരാന്‍ ആളുണ്ടായിരുന്നില്ല; ഒറ്റയ്ക്കാണ് വളര്‍ന്നത്' -  വേടന്‍

May 5, 2025 08:45 PM

'തനിക്ക് ശരി തെറ്റുകള്‍ പറഞ്ഞുതരാന്‍ ആളുണ്ടായിരുന്നില്ല; ഒറ്റയ്ക്കാണ് വളര്‍ന്നത്' - വേടന്‍

തന്റെ ദുശ്ശീലങ്ങളില്‍ ആരാധകര്‍ ഇന്‍ഫ്‌ളുവന്‍സ് ആവരുതെന്ന് റാപ്പര്‍ വേടന്‍....

Read More >>
സംവിധായകൻ സമീർ താഹിർ അറസ്റ്റിൽ

May 5, 2025 07:58 PM

സംവിധായകൻ സമീർ താഹിർ അറസ്റ്റിൽ

സംവിധായകൻ സമീർ താഹിറിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ...

Read More >>
സംവിധായകരുടെ കഞ്ചാവ് കേസ്‌; ഛായാഗ്രാഹകൻ സമീർ താഹിറിനെ എക്സൈസ് ചോദ്യം ചെയ്യുന്നു

May 5, 2025 05:10 PM

സംവിധായകരുടെ കഞ്ചാവ് കേസ്‌; ഛായാഗ്രാഹകൻ സമീർ താഹിറിനെ എക്സൈസ് ചോദ്യം ചെയ്യുന്നു

കഞ്ചാവ് കേസിൽ ഛായാഗ്രാഹകൻ സമീർ താഹിറിനെ എക്സൈസ് ചോദ്യം...

Read More >>
‘സരക്ക് വച്ചിരുക്കാ....’, 'ഹര ഹരോ ഹര ഹരോ', ഇതാണോ കാവിലെ പാട്ട് മത്സരം..? ക്ഷേത്രത്തിലെ ലൗഡ്‌സ്പീക്കറിനെ വിമര്‍ശിച്ച് അഹാന

May 5, 2025 04:23 PM

‘സരക്ക് വച്ചിരുക്കാ....’, 'ഹര ഹരോ ഹര ഹരോ', ഇതാണോ കാവിലെ പാട്ട് മത്സരം..? ക്ഷേത്രത്തിലെ ലൗഡ്‌സ്പീക്കറിനെ വിമര്‍ശിച്ച് അഹാന

അമ്പലത്തിലെ ലൗഡ്സ്പീക്കറില്‍ പാട്ട് പ്ലേ ചെയ്യുന്നതിന്റെ ദൃശ്യങ്ങളുമായി നടി അഹാന...

Read More >>
Top Stories










GCC News