എങ്ങനെ തോന്നുന്നു.... 'തുടരും' സിനിമയുടെ വ്യാജ പതിപ്പ് ട്രെയിനിലിരുന്ന് കണ്ടു, ഒരാൾ പിടിയിൽ

എങ്ങനെ തോന്നുന്നു.... 'തുടരും' സിനിമയുടെ വ്യാജ പതിപ്പ് ട്രെയിനിലിരുന്ന് കണ്ടു,  ഒരാൾ പിടിയിൽ
May 5, 2025 04:49 PM | By Susmitha Surendran

(moviemax.in) തിയേറ്ററിൽ നിറഞ്ഞ സദസിൽ പ്രദർശനം തുടരുന്ന മോഹൻ ലാൽ ചിത്രം 'തുടരും'മിന്റെ വ്യാജ പതിപ്പ് കണ്ട ഒരാൾ അറസ്റ്റിൽ. ട്രെയിനിൽ ഇരുന്ന് സിനിമയുടെ വ്യാജ പതിപ്പ് കണ്ട ഒരാളാണ് തൃശ്ശൂരിൽ പിടിയിലായത്. ബെംഗളൂരു എറണാകുളം ഇന്റർസിറ്റി എക്സ്പ്രസിലെ യാത്രക്കാരനാണ് പിടിയിലായത്.

ബെംഗളൂരുവിൽ നിന്ന് പൂരം കാണാൻ തൃശൂരിലെത്തിയതാണ് ഇയാൾ. സിനിമ ഫോണിൽ ഡൗൺലോഡ് ചെയ്തിട്ടില്ലെന്നും ഓൺലൈൻ വഴി തന്നെ കാണുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. പ്രതിയെ തൃശ്ശൂർ റെയിൽവേ പൊലീസ് ചോദ്യം ചെയ്യുന്നു.

തിയറ്ററില്‍ തകര്‍ത്തോടുന്ന 'തുടരും' സിനിമയുടെ വ്യാജപതിപ്പ് ഇറങ്ങി വിവരം നേരത്തെ പുറത്ത് വന്നിരുന്നു. തൃശൂർ ഷൊർണ്ണൂർ റൂട്ടിൽ ഓടുന്ന ബസിൽ യാത്രക്കാരൻ സിനിമ കാണുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. വ്യാജപതിപ്പ് പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കാന്‍ പൊലീസിനെ സമീപിച്ചിരിക്കുകയാണ് സിനിമയുടെ നിർമ്മാതാക്കൾ.



person saw fake version 'Thudarum' arrested.

Next TV

Related Stories
Top Stories










News Roundup