‘സരക്ക് വച്ചിരുക്കാ....’, 'ഹര ഹരോ ഹര ഹരോ', ഇതാണോ കാവിലെ പാട്ട് മത്സരം..? ക്ഷേത്രത്തിലെ ലൗഡ്‌സ്പീക്കറിനെ വിമര്‍ശിച്ച് അഹാന

‘സരക്ക് വച്ചിരുക്കാ....’, 'ഹര ഹരോ ഹര ഹരോ', ഇതാണോ കാവിലെ പാട്ട് മത്സരം..? ക്ഷേത്രത്തിലെ ലൗഡ്‌സ്പീക്കറിനെ വിമര്‍ശിച്ച് അഹാന
May 5, 2025 04:23 PM | By Athira V

(moviemax.in ) സാമൂഹ്യമാധ്യമങ്ങളിൽ ഒരുപാട് ആരാധകരുള്ള താര കുടുംബമാണ് കൃഷ്ണകുമാറിന്റേത്. നാലുമക്കൾക്ക് ഉൾപ്പടെ ആറുപേർക്കും സ്വന്തായി യൂട്യൂബ് ചാനലും അതിലൂടെ വിശേഷങ്ങളും കുടുംബം പങ്കുവെക്കാറുണ്ട്. കുടുംബത്തിലെ മൂത്തകുട്ടിയും അച്ഛന് പിന്നാലെ സിനിമ ജീവിതത്തിലേക്ക് പോകുന്ന ആളുകൂടെയാണ് അഹാന കൃഷ്ണ. ഇപ്പോൾ അഹാനയുടെ പുതിയ ഇൻസ്റ്റാഗ്രാം സ്റ്റോറി ആണ് വിരൽ ആയികൊണ്ടിരിക്കുന്നത്.

അമ്പലത്തിലെ ലൗഡ്സ്പീക്കറില്‍ പാട്ട് പ്ലേ ചെയ്യുന്നതിന്റെ ദൃശ്യങ്ങളുമായാണ് നടി അഹാന കൃഷ്ണ എത്തിയിരിക്കുന്നത്. സമയവും സാഹചര്യവും നോക്കാതെ ആരാധനായലങ്ങളില്‍ ഉച്ചത്തില്‍ പാട്ട് വയ്ക്കുന്നതിനെ വിമര്‍ശിച്ചാണ് അഹാന രംഗത്തെത്തിയിരിക്കുന്നത്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി അഹാന പങ്കുവച്ച വീഡിയോയും കുറിപ്പുകളുമാണ് ചര്‍ച്ചയാകുന്നത്.


”ഉത്സവവേളകളില്‍ അമ്പലത്തിനുള്ളിലെ കാര്യങ്ങള്‍ എല്ലാവരും കേള്‍ക്കാന്‍ ആഗ്രഹിക്കുന്നു എന്ന് സംഘാടകര്‍ കരുതുന്നത്. രാവിലെ ഒന്‍പതു മണിക്ക് ആരംഭിച്ച് രാത്രി പത്തോ പതിനൊന്നോ മണിവരെ ഉച്ചത്തില്‍ പാട്ടും മറ്റും പ്ലേ ചെയ്യുകയാണ്. പലപ്പോഴും ഇത് സമാധാനം തകര്‍ക്കുന്ന നിലയിലേക്ക് മാറുന്നു. അമ്പലത്തിലെ പ്രാര്‍ത്ഥനയും മറ്റും കേള്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ക്ഷേത്ര പരിസരത്ത് പോയി കേള്‍ക്കും” എന്നാണ് അഹാന കുറിച്ചിരിക്കുന്നത്.


എന്നാല്‍ അടുത്ത സ്റ്റോറിയില്‍ ‘സരക്ക് വച്ചിരുക്കാ’ എന്ന സിനിമാ ഗാനം വച്ച വീഡിയോയാണ് നടി പങ്കുവച്ചിരിക്കുന്നത്. ”അമ്പലത്തില്‍ ഇടാന്‍ പറ്റിയ സൂപ്പര്‍ പാട്ട്, ഹര ഹരോ ഹര ഹരോ” എന്ന ക്യാപ്ഷനോടെയാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ”എനിക്കും എന്റെ ഫോണിനും ഈ മ്യൂസിക് ബീറ്റിനൊപ്പം വൈബ് അടിക്കണം” എന്നാണ് മറ്റൊരു സ്റ്റോറിയില്‍ അഹാന കുറിച്ചത്.

പിറ്റേ ദിവസം രാവിലെ തന്നെ അമ്പലത്തിലെ പാട്ട് കച്ചേരി ആരംഭിച്ചതിനെ വിമര്‍ശിച്ചും അഹാന വീഡിയോ പങ്കുവച്ചിട്ടുണ്ട്. ”ഗുഡ് മോണിങ്.. ഇതാണോ കാവിലെ പാട്ട് മത്സരം എന്ന് പറയുന്ന സാധനം?” എന്ന് ചോദിച്ചു കൊണ്ടാണ് അഹാനയുടെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറി. ”വയ്യ എനിക്ക് ഈ പാട്ടുകാരെ കൊണ്ട്” എന്ന ക്യാപ്ഷനോടെ സ്വന്തം ചിത്രവും അഹാന പങ്കുവച്ചിട്ടുണ്ട്.









Actress AhanaKrishna shares footage herself playing song temple loudspeaker

Next TV

Related Stories
Top Stories










News Roundup