നവ്യക്ക് ശേഷം സംവൃതയും! വെെകാതെ അത് സംഭവിക്കും, അവസാനിപ്പിക്കുന്നത് വർഷങ്ങൾ നീണ്ട ഇ‌ടവേള

നവ്യക്ക് ശേഷം സംവൃതയും! വെെകാതെ അത് സംഭവിക്കും, അവസാനിപ്പിക്കുന്നത് വർഷങ്ങൾ നീണ്ട ഇ‌ടവേള
May 5, 2025 03:39 PM | By Athira V

അഭിനയ രം​ഗത്ത് നിന്നും വിട്ടു നിൽക്കുകയാണെങ്കിലും മലയാളികൾക്ക് പ്രത്യേക മമത ഇന്നും സംവൃത സുനിലോടുണ്ട് 2000 കാലഘട്ടത്തിൽ വന്ന ന‌ടിമാരിൽ പ്രേക്ഷക മനസിൽ വലിയ ഇടം നേടിയ അവസാന നായിക നടിയാണ് സംവൃത സുനിലെന്ന് പ്രേക്ഷകർ പറയുന്നുണ്ട്. സംവൃതയ്ക്ക് ശേഷം പല നടിമാർക്കും ഹിറ്റുകൾ ലഭിച്ചെങ്കിലും കുടുംബ പ്രേക്ഷകർക്കിടയിൽ സ്വീകാര്യത ലഭിച്ചില്ല. ഇന്നത്തെ പുല മുൻനിര നായിക നടിമാരുടെ പേര് പോലും കുടുംബ പ്രേക്ഷകർക്ക് അറിയില്ല. എന്നാൽ കരിയറിൽ പതിയെയായിരുന്നു വളർച്ചയെങ്കിലും സംവൃതയ്ക്ക് വലിയ സ്വീകാര്യതയുണ്ടായിരുന്നു.

സഹപ്രവർത്തകരുടെ പ്രിയങ്കരിയായിരുന്നു സംവൃത പ്രിയങ്കരി. താര ജാഡകളില്ലാത്ത ആളാണ് സംവൃതയെന്ന് ഒപ്പം പ്രവർത്തിച്ച പലരും പറഞ്ഞിട്ടുണ്ട്. സഹനായികയായാണ് തുടക്ക കാലത്ത് സംവൃതയ്ക്ക് അവസരങ്ങൾ ലഭിച്ചത്. എന്നാൽ ഈ സിനിമകളെല്ലാം ശ്രദ്ധിക്കപ്പെട്ടു. നടിയുടെ കഥാപാത്രങ്ങൾ പ്രശംസയും നേടി. വാസ്തവം, അച്ഛനുറങ്ങാത്ത വീട്, ചോക്ലേറ്റ് തുടങ്ങിയ സിനിമകൾ ഉദാഹരണം.


ഒരു ഘ‌‌ട്ടത്തിൽ ഹിറ്റുകളും നിരൂപക പ്രശംസയും നേടിയ സിനിമകൾ സംവൃതയ്ക്ക് തുടരെ ലഭിച്ചു. ഡയമണ്ട് നെക്വേസ്, അയാളും ഞാനും തമ്മിൽ, അരികെ തുടങ്ങിയ സിനിമകൾ സംവൃതയുടെ കരിയർ ​ഗ്രാഫ് ഉയർത്തി. കരിയറിലെ ഏറ്റവും തിരക്കേറിയ സമയത്തായിരുന്നു സംവൃതയുടെ വിവാ​ഹം. യുഎസിൽ എഞ്ചിനീയറായ അഖിൽ ജയരാജനെയാണ് സംവൃത വിവാഹം ചെയ്തത്. 20112 ലായിരുന്നു വിവാ​ഹം. വിവാഹ ശേഷം കരിയർ വിട്ട് കുടുംബ ജീവിതത്തിലേക്ക് സംവൃത സുനിൽ ശ്രദ്ധ കൊടുത്തു. അ​ഗ്സത്യ, രുദ്ര എന്നിവരാണ് സംവൃതയുടെ മക്കൾ. ജീവിതം യുഎസിലേക്ക് പറിച്ച് നട്ട സംവൃത ഇടയ്ക്ക് നാട്ടിലെത്താറുണ്ടായിരുന്നു.

2018 ൽ നായികാ നായകൻ എന്ന ഷോയിൽ ജ‍ഡ്ജായി സംവൃത എത്തി. സത്യം പറഞ്ഞാൽ വിശ്വസിക്കുമോ ആണ് സംവൃത അവസാനം അഭിനയിച്ച സിനിമ. 2019 ലാണ് ഈ സിനിമ റിലീസ് ചെയ്തത്. ആറ് വർഷങ്ങൾക്ക് ശേഷം സിനിമാ രം​ഗത്തേക്ക് തിരിച്ച് വരാനുള്ള ഒരുക്കത്തിലാണ് സംവൃത. ഇൻസ്റ്റ​ഗ്രാമിൽ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകവെയാണ് സംവൃത ഇക്കാര്യം വ്യക്തമാക്കിയത്.


എന്ത് കൊണ്ടാണ് സിനിമാ രം​ഗത്ത് നിന്നും നീണ്ട ഇടവേളയെടുത്തതെന്നാണ് ആരാധകരുടെ ചോദ്യം. താൽക്കാലികമായി ഒരു ഇടവേള എടുക്കേണ്ട സമയമായിരുന്നു എന്റെ ജീവിതത്തിൽ. പക്ഷെ വെെകാതെ നിങ്ങളെന്നെ കാണും എന്നാണ് സംവൃത മറുപടി നൽകിയത്. മലയാള സിനിമാന മാറ്റത്തിന്റെ പാതയിലൂടെ കടന്ന് പോകുമ്പോഴാണ് പ്രിയ നടി തിരിച്ചെത്തുന്നത്.


ഇന്ത്യയൊട്ടുക്കും ചർച്ചയാകുന്ന സിനിമകളാണ് മോളിവുഡിൽ ഇന്ന് വരുന്നത്. സംവൃതയ്ക്കും ശ്രദ്ധേയ വേഷങ്ങൾ ലഭിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. നവ്യ നായർ, മീര ജാസ്മിൻ തുടങ്ങിയ നടിമാരും കരിയറിലേക്ക് തിരിച്ചെത്തിയിരിക്കെയാണ് സംവൃതയും തിരിച്ച് വരവിന്റെ സൂചന നൽകിയിരിക്കുന്നത്.

തിരിച്ച് വരവിൽ വലിയ ഹിറ്റുകൾ ലഭിച്ചത് നടി മഞ്ജു വാര്യർക്കാണ്. നവ്യ ഒരുത്തീ എന്ന ചിത്രത്തിലൂടെ കെെയടി നേടി. മീര ജാസ്മിന് എടുത്ത് പറയത്തക്ക സിനിമ തിരിച്ച് വരവിൽ ലഭിച്ചി‌ട്ടില്ല. അതേസമയം പ്രേക്ഷകർ ഇവരാരെയും മറന്നിട്ടില്ല. സംവൃത സുനിലിനും മികച്ച സിനിമകൾ ലഭിച്ചാൽ പഴയ തരം​ഗം ആവർത്തിക്കാൻ സാധിക്കും.

samvrithasunil hints about her comeback movies

Next TV

Related Stories
ദിലീപിനെ കുറിച്ച് ആ വൃദ്ധൻ പ്രവചിച്ചത്!  അന്ന് ആരും മെെൻഡ് ചെയ്തില്ല, പക്ഷെ അത് സംഭവിച്ചു ; നന്ദു

Jul 2, 2025 11:27 AM

ദിലീപിനെ കുറിച്ച് ആ വൃദ്ധൻ പ്രവചിച്ചത്! അന്ന് ആരും മെെൻഡ് ചെയ്തില്ല, പക്ഷെ അത് സംഭവിച്ചു ; നന്ദു

ഒരു വൃദ്ധൻ പ്രവചിച്ച ദിലീപിന്റെ ഭാവി നടൻ നന്ദൂസിന്റെ വാക്കുകൾ...

Read More >>
പറഞ്ഞാൽ ഞാൻ എന്തും ചെയ്യും, രണ്ട് അഫെയറുകൾ ഉണ്ടായിരുന്നു ഇന്റിമേറ്റ് രം​ഗങ്ങൾ ചെയ്യുമ്പോൾ....! ; ശ്വേത മേനോൻ

Jul 2, 2025 10:55 AM

പറഞ്ഞാൽ ഞാൻ എന്തും ചെയ്യും, രണ്ട് അഫെയറുകൾ ഉണ്ടായിരുന്നു ഇന്റിമേറ്റ് രം​ഗങ്ങൾ ചെയ്യുമ്പോൾ....! ; ശ്വേത മേനോൻ

ശ്വേത മേനോൻ തന്റെ വ്യക്തിജീവിതത്തെയും കരിയറിനെയും കുറിച്ച് തുറന്നു...

Read More >>
Top Stories










News Roundup






https://moviemax.in/-