May 5, 2025 02:50 PM

(moviemax.in ) മലയാളികൾക്ക് ഏറെ ചിരികൾ സമ്മാനിച്ച ഒരുപിടിയേറേ ചിത്രങ്ങൾ തന്ന ജനപ്രിയ നടനാണ് ദിലീപ്. ഇന്നും സിനിമ പ്രേമികളുടെ മനസ്സിൽ തെളിഞ്ഞു നിൽക്കുന്ന ഒട്ടേറെ ചിത്രങ്ങൾ താരത്തിന്റേതായുണ്ട്. ചിരിയുടെ മാലപ്പടക്കം തീർക്കുന്നതായിരുന്നു ദിലീപിന്റെ ഓരോ സിനിമയും. താരജോഡികൾ ആയിരുന്ന ദിലീപിന്റെയും മഞ്ജുവിന്റെയും കുടുംബ ജീവിതത്തിലെ പ്രശ്നങ്ങൾ പിന്നീട് ഡിവോഴ്‌സിലേക്ക് മാറുകയും അതിനിടയിൽ നടിയെ ആക്രമിച്ച കേസിൽ പെട്ടതോടെ താരത്തിന്റെ പ്രശ്നങ്ങൾ കൂടുകയായിരുന്നു.

ഇതിനിടയിൽ താരം പല സിനിമകളും ചെയ്‌തെങ്കിലും കേസുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളിൽ ഉൾപ്പെടെ വേട്ടയാടപ്പെടുകയാണ്. ഇപ്പോൾ ദിലീപിന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷൻ ചടങ്ങിനിടെ പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്.

'ഒരു ദിവസം എല്ലാം സംസാരിക്കാനുള്ള അവസരം തനിക്ക് ദൈവം തരു'മെന്ന് നടന്‍ ദിലീപ്. നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട ചോദ്യത്തോടാണ് ദിലീപ് പ്രതികരിച്ചത്. പുതിയ ചിത്രം ‘പ്രിന്‍സ് ആന്‍ഡ് ഫാമിലി’യുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തിനിടെയാണ് ദിലീപ് സംസാരിച്ചത്.

”കേസുമായി ബന്ധപ്പെട്ട് ഒന്നും സംസാരിക്കാന്‍ ഇപ്പോള്‍ അനുവാദമില്ലാ. ഞാന്‍ സംസാരിച്ചാല്‍ എനിക്ക് തന്നെ പാരയായി വരും. ഒരു ദിവസം ദൈവം തരും. ശ്രീനിവാസന്റെ ഒരു പടം പോലെയാണ് വഴിയെ പോകുന്നവരും വരുന്നവരും അടിക്കുന്നു, എന്തിനാണെന്ന് പോലും അറിയില്ല, അതാണ് അവസ്ഥ.”

”എന്തിനാണ് അടിക്കുന്നത് പോലും ചോദിക്കാന്‍ കഴിയില്ല, എല്ലാം സംസാരിക്കുന്ന ഒരു ദിവസം വരും” എന്നാണ് ദിലീപ് പറയുന്നത്. അതേസമയം, മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിക്കുന്ന പ്രിന്‍സ് ആന്‍ഡ് ഫാമിലി മെയ് 9ന് ആണ് തിയേറ്ററുകളില്‍ എത്തുന്നത്. ഫാമിലി ഡ്രാമ ഴോണറില്‍ എത്തുന്ന ചിത്രം നവാഗതനായ ബിന്റോ സ്റ്റീഫന്‍ ആണ് സംവിധാനം ചെയ്തത്.

Dileep words during promotion new film Prince

Next TV

Top Stories