പറ്റുമോ സക്കീര്‍ ഭായ്ക്ക്? ' 38 വര്‍ഷം കഴിഞ്ഞിട്ടും ഒരു മാറ്റവും ഇല്ലാതെ മോഹന്‍ലാല്‍'

പറ്റുമോ സക്കീര്‍ ഭായ്ക്ക്? ' 38 വര്‍ഷം കഴിഞ്ഞിട്ടും ഒരു മാറ്റവും ഇല്ലാതെ മോഹന്‍ലാല്‍'
May 5, 2025 02:05 PM | By Athira V

(moviemax.in ) 38 വര്‍ഷം കഴിഞ്ഞിട്ടും ഒരു മാറ്റവും ഇല്ലാതെ മോഹന്‍ലാല്‍. ‘തുടരും’ സിനിമയിലെ സക്‌സസ് ടീസര്‍ എത്തിയതോടെയാണ്, സിനിമയിലെ ഫൈറ്റ് സീന്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ഉയര്‍ന്ന് ചാടി വരുന്ന മോഹന്‍ലിന്റെ ദൃശ്യം സോഷ്യല്‍ മീഡിയില്‍ വൈറലായിരിക്കുകയാണ്. 1987ല്‍ റിലീസ് ചെയ്ത ‘ഇരുപതാം നൂറ്റാണ്ട്’ ചിത്രത്തിലെ രംഗത്തോട് ചേര്‍ത്തുവച്ചാണ് ഈ രംഗം ആരാധകര്‍ ആഘോഷമാക്കുന്നത്.

https://x.com/AbGeorge_/status/1918299656532214260

സമാനമായി ചിത്രത്തിലും കോണിപ്പടിയില്‍ നിന്ന് ഇത്തരം ഒരു ചാട്ടം മോഹന്‍ലാല്‍ ചെയ്യുന്നുണ്ട്. 38 വര്‍ഷത്തെ ഗ്യാപ്പാണ് ഈ രണ്ടു ചിത്രങ്ങളും തമ്മില്‍ ഉള്ളത്. കാലം ഇത്രയും കഴിഞ്ഞിട്ടും മോഹന്‍ലാല്‍ എന്ന നടനില്‍ ഒരു മാറ്റവും വന്നിട്ടില്ല എന്നാണ് ആരാധകര്‍ പറയുന്നത്. അനായാസമായാണ് താരം ഡാന്‍സും ഫൈറ്റും ചെയ്യുന്നത് എന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്.

അതേസമയം, ഏപ്രില്‍ 25ന് തിയേറ്ററുകളില്‍ എത്തിയ തുടരും ആറ് ദിവസം കൊണ്ട് തന്നെ 100 കോടി ക്ലബ്ബില്‍ ഇടം നേടിയിരുന്നു. അധികം ഹൈപ്പൊന്നും ഇല്ലാതെ തിയേറ്ററുകളില്‍ എത്തിയ ചിത്രം ആദ്യ ദിനം തന്നെ ഗംഭീര അഭിപ്രായം നേടുകയായിരുന്നു. മോഹന്‍ലാലിന്റെ കരിയറിലെ 360-ാമത്തെ ചിത്രമാണ് തുടരും. ശോഭനയാണ് നായിക.

ഏറെക്കാലത്തിന് ശേഷം ഇരുവരും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. രജപുത്രയുടെ ബാനറില്‍ എം.രഞ്ജിത്താണ് നിര്‍മാണം. ബിനു പപ്പു, ഫര്‍ഹാന്‍ ഫാസില്‍, മണിയന്‍പിള്ള രാജു എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

അതേസമയം, സിനിമയുടെ വ്യാജ പതിപ്പ് ടൂറിസ്റ്റ് ബസില്‍ പ്രദര്‍ശിപ്പിച്ചതായി പരാതി. മലപ്പുറത്ത് നിന്നും വാഗമണ്ണിലേക്ക് പോയ ടൂറിസ്റ്റ് ബസിലാണ് സിനിമ പ്രദര്‍ശിപ്പിച്ചത്. സിനിമ ബസില്‍ പ്രദര്‍ശിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് നിന്നും പകര്‍ത്തിയ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. കൊല്ലം രജിസ്‌ട്രേഷനിലുള്ള ബസിലാണ് സിനിമ പ്രദര്‍ശിപ്പിച്ചത്.

ഇതിനെതിരെ നിയമനടപടി എടുക്കുമെന്ന് നിര്‍മ്മാതാവ് എം രഞ്ജിത്ത് വ്യക്തമാക്കി. ഏപ്രില്‍ 25ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം വലിയ പ്രീ റിലീസ് പബ്ലിസിറ്റി ഇല്ലാതെ തന്നെ ആദ്യ ദിനം മുതല്‍ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. ആഗോള ബോക്‌സ് ഓഫീസില്‍ ചിത്രം 150 കോടി കടന്നിട്ടുണ്ട്. തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തില്‍ എത്ത്ിയ ചിത്രം മോഹന്‍ലാലിന്റെ കരിയറിലെ 360-ാമത്തെ സിനിമയാണ്.

ശോഭനയാണ് നായിക. ഏറെക്കാലത്തിന് ശേഷം ഇരുവരും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഷണ്മുഖം എന്ന ടാക്‌സി ഡ്രൈവറായാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നത്. ബിനു പപ്പു, ഫര്‍ഹാന്‍ ഫാസില്‍, മണിയന്‍പിള്ള രാജു എന്നിവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. ഷാജി കുമാര്‍ ആണ് ഛായാഗ്രഹണം.

എഡിറ്റിങ് നിഷാദ് യൂസുഫ്, ഷെഫീഖ് വി ബി, സംഗീതം ജേക്‌സ് ബിജോയ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അവന്തിക രഞ്ജിത്ത്. ശബ്ദ സംവിധാനം വിഷ്ണു ഗോവിന്ദ്, കലാസംവിധാനം ഗോകുല്‍ ദാസ്. കെആര്‍ സുനിലിന്റെ കഥയ്ക്ക് തരുണ്‍ മൂര്‍ത്തിയും കെ ആര്‍ സുനിലും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.










mohanlal stills irupatham noottandu thudarum viral

Next TV

Related Stories
 'വഴിയെ പോകുന്നവരും വരുന്നവരും അടിക്കുന്നു, എന്തിനാണെന്ന് പോലും അറിയില്ല'; ദിലീപ്

May 5, 2025 02:50 PM

'വഴിയെ പോകുന്നവരും വരുന്നവരും അടിക്കുന്നു, എന്തിനാണെന്ന് പോലും അറിയില്ല'; ദിലീപ്

പുതിയ ചിത്രം പ്രിൻസിന്റെ പ്രമോഷൻ ചടങ്ങിനിടെ ദിലീപ് പറഞ്ഞ വാക്കുകൾ...

Read More >>
'ആ നടന്‍ നിവിന്‍ പോളിയല്ല, താരത്തിന്റെ ആരാധകർ സമൂഹ മാധ്യമം വഴി ആക്രമിക്കുകയാണ്' -ലിസ്റ്റിന്‍ സ്റ്റീഫന്‍

May 5, 2025 12:09 PM

'ആ നടന്‍ നിവിന്‍ പോളിയല്ല, താരത്തിന്റെ ആരാധകർ സമൂഹ മാധ്യമം വഴി ആക്രമിക്കുകയാണ്' -ലിസ്റ്റിന്‍ സ്റ്റീഫന്‍

താന്‍ പ്രതികരിച്ചത് നടന്‍ നിവിന്‍ പോളിക്ക് എതിരെയല്ലെന്ന് നിര്‍മ്മാതാവ് ലിസ്റ്റിന്‍...

Read More >>
Top Stories