'നീ എന്നിൽ തൂവും പ്രണയവും...നിൻ കണ്ണിൽ പൂക്കും...'; ‘യുണൈറ്റഡ് കിങ്ഡം ഓഫ് കേരള’യിലെ പ്രണയ​ഗാനം പുറത്ത്

'നീ എന്നിൽ തൂവും പ്രണയവും...നിൻ കണ്ണിൽ പൂക്കും...'; ‘യുണൈറ്റഡ് കിങ്ഡം ഓഫ് കേരള’യിലെ പ്രണയ​ഗാനം പുറത്ത്
May 5, 2025 01:10 PM | By Athira V

(moviemax.in ) അരുൺ വൈഗ സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിങ്ഡം ഓഫ് കേരള എന്ന ചിത്രത്തിന്റെ വിഡിയോ ഗാനം റിലീസായി. കെ എസ് ഹരിശങ്കർ ആലപിച്ച ” നീ എന്നിൽ..”എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്. ശബരീഷ് വർമ്മ,അരുൺ വൈഗ എന്നിവർ എഴുതിയ വരികൾക്ക് രാജേഷ് മുരുകേശനാണ് സംഗീതം നൽകിയത്. ഫ്രാഗ്രൻ്റെ നേച്ചർ ഫിലിംസ്, പൂയപ്പള്ളി ഫിലിംസ് എന്നീ ബാനറുകളിൽ ആൻ സജീവ്, അലക്സാണ്ടർ മാത്യു എന്നിവർ ചേന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം രഞ്ജിത്ത് സജീവ്, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള.

ജോണി ആന്റണി, ഇന്ദ്രൻസ്, മനോജ് കെ ജയൻ, ഡോക്ടർ റോണി, മനോജ് കെ യു, സംഗീത, മീര വാസുദേവ്, മഞ്ജു പിള്ള, മൂസി, ചാന്ദിനി, മെരീസ, അഖില അനോകി തുടങ്ങിയവർക്കൊപ്പം അൽഫോൻസ് പുത്രൻ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സിനോജ് പി അയ്യപ്പൻ ആണ് ഛായാഗ്രഹണം നിർവഹിക്കുന്നത്.

മൈക്ക്,ഖൽബ്, ഗോളം എന്നീ ചിത്രങ്ങൾക്ക് ശേഷം രഞ്ജിത്ത് സജീവ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണിത്. ശബരീഷ് വർമ്മ എഴുതിയ വരികൾക്ക് രാജേഷ് മുരുകേശൻ (നേരം,പ്രേമം ഫെയിം) സംഗീതം പകരുന്നു. എഡിറ്റർ-അരുൺ വൈഗ.ലൈൻ പ്രൊഡ്യൂസർ-ഹാരിസ് ദേശം,പ്രൊഡക്ഷൻ കൺട്രോളർ-റിനി ദിവാകർ,കല-സുനിൽ കുമരൻ,മേക്കപ്പ്-ഹസ്സൻ വണ്ടൂർ, വസ്ത്രാലങ്കാരം-മെൽവി ജെ,പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-വിനോഷ് കൈമൾ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- കിരൺ റാഫേൽ,സ്റ്റിൽസ്-ബിജിത്ത് ധർമ്മടം, പരസ്യക്കല-യെല്ലോ ടൂത്ത്സ്, ഈരാറ്റുപേട്ട, വട്ടവട, കൊച്ചി, ഗുണ്ടൽപേട്ട്, തിരുവനന്തപുരം, ചെന്നൈ എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള ” മെയ് ഇരുപത്തിമൂന്നിന് പ്രദർശനത്തിനെത്തും. പി ആർ ഒ- എ എസ് ദിനേശ്, അരുൺ പൂക്കാടൻ. അഡ്വർടൈസിംഗ് -ബ്രിങ് ഫോർത്ത്.



unitedkingdomo-kerala movie song out

Next TV

Related Stories
സംവിധായകരുടെ കഞ്ചാവ് കേസ്‌; ഛായാഗ്രാഹകൻ സമീർ താഹിറിനെ എക്സൈസ് ചോദ്യം ചെയ്യുന്നു

May 5, 2025 05:10 PM

സംവിധായകരുടെ കഞ്ചാവ് കേസ്‌; ഛായാഗ്രാഹകൻ സമീർ താഹിറിനെ എക്സൈസ് ചോദ്യം ചെയ്യുന്നു

കഞ്ചാവ് കേസിൽ ഛായാഗ്രാഹകൻ സമീർ താഹിറിനെ എക്സൈസ് ചോദ്യം...

Read More >>
‘സരക്ക് വച്ചിരുക്കാ....’, 'ഹര ഹരോ ഹര ഹരോ', ഇതാണോ കാവിലെ പാട്ട് മത്സരം..? ക്ഷേത്രത്തിലെ ലൗഡ്‌സ്പീക്കറിനെ വിമര്‍ശിച്ച് അഹാന

May 5, 2025 04:23 PM

‘സരക്ക് വച്ചിരുക്കാ....’, 'ഹര ഹരോ ഹര ഹരോ', ഇതാണോ കാവിലെ പാട്ട് മത്സരം..? ക്ഷേത്രത്തിലെ ലൗഡ്‌സ്പീക്കറിനെ വിമര്‍ശിച്ച് അഹാന

അമ്പലത്തിലെ ലൗഡ്സ്പീക്കറില്‍ പാട്ട് പ്ലേ ചെയ്യുന്നതിന്റെ ദൃശ്യങ്ങളുമായി നടി അഹാന...

Read More >>
 'വഴിയെ പോകുന്നവരും വരുന്നവരും അടിക്കുന്നു, എന്തിനാണെന്ന് പോലും അറിയില്ല'; ദിലീപ്

May 5, 2025 02:50 PM

'വഴിയെ പോകുന്നവരും വരുന്നവരും അടിക്കുന്നു, എന്തിനാണെന്ന് പോലും അറിയില്ല'; ദിലീപ്

പുതിയ ചിത്രം പ്രിൻസിന്റെ പ്രമോഷൻ ചടങ്ങിനിടെ ദിലീപ് പറഞ്ഞ വാക്കുകൾ...

Read More >>
Top Stories