(moviemax.in ) സിനിമകളിൽ സജീവ സാന്നിധ്യമാണ് ഉർവശി. ഒരു ഭാഷയിൽ അല്ലെങ്കിൽ മറ്റൊരു ഭാഷയിൽ ഉർവശിക്ക് റിലീസുകളുണ്ട്. ഒരിക്കലും സിനിമാ ലോകം ഈ അഭിനയ പ്രതിഭയോട് മുഖം തിരിച്ചിട്ടില്ല. ഉർവശി സിനിമാ ലോകത്ത് നിന്ന് ഇടവേളയെടുത്തത് മക്കളുടെ ജനന സമയത്താണ്. തേജാലക്ഷ്മി എന്നാണ് മൂത്ത മകളുടെ പേര്. ഇളയ മകന്റെ പേര് ഇഷാൻ പ്രജാപതി. മക്കളുടെ ജനനസമയത്തെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ ഉർവശി.
മകളെ പോലെ മകനെയും ഞാൻ ജോലി ചെയ്യുന്ന ആൾക്കാരുടെ കെെയ്യിൽ കൊടുത്തിരുന്നില്ല. കുഞ്ഞുങ്ങളെ നല്ലത് പോലെ നോക്കുന്ന ജോലിക്കാരുണ്ട്. അവരെ കുറച്ച് പറയുകയല്ല. ജോലിക്ക് പോകുന്ന എത്രയോ സ്ത്രീകളുടെ വീടുകളിലെ കുട്ടികളെ അവരാണ് നോക്കുന്നത്. പക്ഷെ ഞങ്ങളുടെ വീട്ടിൽ അമ്മ ജോലിക്ക് പോകുമ്പോൾ ബന്ധുക്കളും അമ്മൂമ്മമാരുമെല്ലാം ചേർന്നാണ് ഞങ്ങളെ വളർത്തിയത്. എന്റെ മോനെയും മോളെയും കുളിപ്പിച്ചതെല്ലാം ഞങ്ങൾ തന്നെയാണ്. ആരുടെ കെെയ്യിലും കുളിപ്പിക്കാൻ പോലും കൊടുത്തിട്ടില്ല. അവരുടെ കാര്യങ്ങളെല്ലാം നോക്കുന്നത് ഞങ്ങൾ തന്നെയായിരുന്നു.
ബാത്ത് റൂമിൽ പോകുമ്പോൾ തുണി മാറ്റാൻ പോലും ഞാൻ ജോലിക്കാരെ ഏൽപ്പിച്ചിട്ടില്ല. ഞാൻ തന്നെ കഴുകി ഉണക്കിയിടും. അല്ലെങ്കിൽ ചേട്ടൻ കഴുകി ഉണക്കിയിടും. കാരണം അവർക്ക് അറപ്പ് തോന്നാൻ പാടില്ല. പണ്ട് ടെെമിംഗില്ലാതെ വർക്ക് ചെയ്യുന്ന രീതിയായിരുന്നു എനിക്ക്. അത്രയും ആരോഗ്യ പ്രശ്നങ്ങളും വന്നിട്ടുണ്ട്. ഒരു ദിവസം മൂന്നും നാലും സിനിമകൾ വർക്ക് ചെയ്യും. രണ്ട് സിനിമ എറണാകുളത്ത് ഷൂട്ട് ചെയ്ത് നേരെ ആലപ്പുഴ പോയി രണ്ട് സിനിമ. അത് കഴിഞ്ഞ് തിരുവനന്തപുരത്ത്. ഇങ്ങനെയാെക്കെ വർക്ക് ചെയ്തിട്ടുണ്ട്. അതൊക്കെ എങ്ങനെ ചെയ്തെന്ന് ഇപ്പോൾ അത്ഭുതമാണ്.
മകളായ ശേഷം ഒരുപാട് വെെകി വർക്ക് ചെയ്യില്ലെന്ന് തീരുമാനിച്ചു. വളരെ നേരത്തെയും വരില്ല. 9 മണിക്ക് തുടങ്ങി ആറ് മണിക്ക് വിടുക. അങ്ങേയറ്റം എട്ട് മണി. അതിൽ കൂടുതൽ വർക്ക് ചെയ്യാൻ പറ്റില്ലെന്ന് താൻ തീരുമാനിച്ചിരുന്നെന്നും ഉർവശി വ്യക്തമാക്കി. തന്റെ അമ്മയെക്കുറിച്ചും ഉർവശി സംസാരിക്കുന്നുണ്ട്. എന്റെ മോനൊക്കെ കൂടെ കളിക്കുന്ന പിള്ളേരെ കാണാനല്ലേ താൽപര്യം കാണിക്കേണ്ടത്. എന്നാൽ എന്റെ അമ്മയെ കാണാൻ പോകാനാണ് മോനിഷ്ടം.
അമ്മിണിയെ കാണാൻ പോകാമെന്ന് പറയും. അമ്മയുടെ അടുത്ത് പോയി എന്നെ പറ്റി നുണ പറഞ്ഞ് കൊടുക്കും. അമ്മ കൂടെ നിന്ന് ആണോ എന്നൊക്കെ പറഞ്ഞ് രണ്ട് പേരും എന്നെ നോക്കി ഗോഷ്ടി കാണിക്കും. അവരുടെ പ്രായത്തിലേക്ക് എന്റെ അമ്മ മാറും. ഞാനാെക്കെ എന്റെ അമ്മയെ കണ്ട് പഠിക്കുകയാണ്. അവർ പറയുന്ന കാര്യങ്ങൾ കേൾക്കും. അവരുടെ ലെവലിലുള്ള കാര്യങ്ങൾ സംസാരിക്കു. തന്റെ മകളും അമ്മൂമ്മയോട് വളരെ സൗഹൃദത്തോടെ ഇടപഴകുന്ന ആളാമെന്നും ഉർവശി പറയുന്നു.
എൽ ജഗദമ്മ ഏഴാം ക്ലാസ് ബിയാണ് ഉർവശിയുടെ പുതിയ സിനിമ. ഭർത്താവ് ശിവപ്രസാദാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തത്. ഉള്ളൊഴുക്കിന് ശേഷം വരുന്ന ഉർവശിയുടെ മലയാള സിനിമയാണിത്. തമിഴിലും ഉർവശി സജീവമാണ്. ശ്രദ്ധേയ വേഷങ്ങളാണ് തമിഴകത്ത് നിന്നും നടിക്ക് ലഭിക്കുന്നത്. ജെ ബേബി എന്ന സിനിമയിലെ പ്രകടനം ഏറെ ശ്രദ്ധ നേടി.
urvashi recalls she taken care her kids shares sweet memories