തേൾ ഫ്രൈ ഉണ്ടാക്കി ഞെട്ടിച്ച് ഫുഡ് വ്‌ളോഗർ ഫിറോസ് ചുട്ടിപ്പാറ. ഇന്ത്യയിൽ നിയമവിധേയമല്ലാത്തതിനാൽ ചൈനയിലെത്തിയാണ് ഫിറോസ് തേൾ ഫ്രൈ തയ്യാറാക്കിയത്. ആയിരത്തിലധികം തേളുകളെയാണ് ഫ്രൈ ചെയ്തത്.
ചെറിയ കുപ്പികളിൽ ജീവനുള്ള തേളുകളെയാണ് വീഡിയോയുടെ തുടക്കത്തിൽ കാണിക്കുന്നത്. ആദ്യം ഇവയെ വെളിച്ചെണ്ണയിൽ വറുത്തെടുക്കുകയാണ് ചെയ്യുന്നത്. പിന്നീട് ഇഞ്ചി, വെളുത്തുള്ളി, ഉണക്കമുളക്, ചൈനയിലെ പുല്ലും വറുത്ത് ചേർക്കും. ചൈനയിലെ പ്രത്യേക മസാല ചേർത്താണ് തേൾ ഫ്രൈ തയ്യാറാക്കിയത്.
ചൈനയിലെ ചില പ്രവിശ്യകളിൽ സ്‌നാക്‌സ് ആയാണ് തേൾ ഫ്രൈ ഉപയോഗിക്കുന്നത്. നേരത്തെയും വിദേശത്ത് പോയി മുതല, പാമ്പ് തുടങ്ങിയവയെ ഗ്രിൽ ചെയ്യുന്ന വീഡിയോകളും ഫിറോസ് ചെയ്തിരുന്നു. തന്റെ വീഡിയോ അനുകരിച്ച് ഇന്ത്യയിൽ ആരും തേൾ ഫ്രൈ ഉണ്ടാക്കാൻ ശ്രമിക്കരുതെന്ന മുന്നറിയിപ്പും ഫിറോസ് നൽകുന്നുണ്ട്.
No one should imitate Firoz Chuttipara roasts scorpion alive