(moviemax.in) സോഷ്യല്‍ മീഡിയയിൽ ഇന്ന് ഏറ്റവും അധികം ആളുകൾ ചർച്ച ചെയ്യുന്നത് രേണു സുധിയെകുറിച്ചാണ്. കൊല്ലം സുധിയുടെ ഭാര്യായ രേണു റീലുകളും മ്യൂസിക് ആല്‍ബവുമൊക്കെയായി അഭിനയത്തില്‍ സജീവമായി മാറിയിരിക്കുകയാണ്. എന്നാല്‍ ഇതേ റീലുകളുടെ പേരില്‍ കടുത്ത ആക്രമണം തന്നെയാണ് കഴിഞ്ഞ കുറേ നാളുകളായി രേണു നേരിടുന്നത്. ഇപ്പോഴിതാ രേണു പങ്കുവച്ച പുതിയ പോസ്റ്റും ആരാധകരുടെ ശ്രദ്ധ നേടുകയാണ്.
തന്റെ ഒരു ചിത്രവും അതിനൊപ്പം രേണു പങ്കുവച്ച രണ്ട് വരിയുമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്. പ്രണയത്തെക്കുറിച്ചാണ് രേണു പോസ്റ്റില്‍ സംസാരിക്കുന്നത്. പോസ്റ്റ് കണ്ടതും താരം വീണ്ടും പ്രണയത്തിലായോ എന്ന സംശയമാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.
''എന്റെ കണ്ണുകളില്‍ ഉള്ള പ്രണയം നിന്നോട് മാത്രം ആണ്. അത് ആരാണ് എന്ന് തല്‍ക്കാലം വെളിപ്പെടുത്തുന്നില്ല'' എന്നാണ് രേണുവിന്റെ പോസ്റ്റ്. ഇതോടെ താരം പ്രണയത്തിലായോ എന്ന സംശയവുമായി നിരവധി പേരാണ് എത്തിയത്. കമന്റുകള്‍ക്ക് രേണു മറുപടിയും നല്‍കുന്നുണ്ട്. സുധിച്ചേട്ടന്‍ എന്നൊരാള്‍ കമന്റ് ചെയ്തപ്പോള്‍ ''എട്ടന്‍ പോയി. എങ്കിലും ഏട്ടന്‍ എന്നും മനസില്‍ ദൈവത്തിന് തുല്യമാണ്'' എന്നാണ് രേണു നല്‍കിയ മറുപടി. സുധിച്ചേട്ടന്‍ എന്നും ഉണ്ടാകും എന്നും രേണു പറയുന്നുണ്ട്.
അത് സുധിച്ചേട്ടന്‍ അല്ലാതെ ആരാ എന്നായിരുന്നു മറ്റൊരാള്‍ ചോദിച്ചത്. ''സമയം ആവട്ടെ പറയാം'' എന്നായിരുന്നു രേണുവിന്റെ മറുപടി. ആരാ ആരാ ആ ആള്‍ പറ രേണു എന്നൊരാള്‍ പറഞ്ഞപ്പോള്‍. സമയം ആവട്ടെ എല്ലാവരേയും അറിയിക്കാം എന്നായിരുന്നു രേണു നല്‍കിയ മറുപടി. അപ്പോള്‍ പെര്‍ഫ്യും എന്നൊരാള്‍ കമന്റ് ചെയ്തിരുന്നു. പെര്‍ഫ്യും വീട്ടില്‍ ഉണ്ടല്ലോ. ഇപ്പോഴും എപ്പോഴും എന്നാണ് അതിന് രേണു നല്‍കിയ മറുപടി.
ഇതോടെ താരം വീണ്ടും പ്രണയത്തിയാലോ, വീണ്ടും വിവാഹിതയാവുകയാണോ എന്നെല്ലാം സോഷ്യല്‍ മീഡിയ ചോദിക്കുന്നുണ്ട്. അതേസമയം രേണു തന്റെ പുതിയ വീഡിയോയെക്കുറിച്ചാണോ പോസ്റ്റില്‍ പരാമര്‍ശിക്കുന്നതെന്നും ചിലര്‍ ചോദിക്കുന്നുണ്ട്. സംശയങ്ങള്‍ക്കൊന്നും രേണു വ്യക്തമായ മറുപടി നല്‍കിയിട്ടില്ല. സമയം ആകുമ്പോള്‍ പറയാമെന്നാണ് രേണു പറയുന്നത്. അതുകൊണ്ട് തന്നെ ആരാധകര്‍ തങ്ങളുടെ നിലയ്ക്ക് വ്യഖ്യാനങ്ങളിലേക്ക് കടന്നിരിക്കുകയാണ്.
''ഭര്‍ത്താവ് മരിച്ചെന്നു കരുതി അവര്‍ക്കു മുന്നോട്ട് ജീവിക്കണ്ടേ അവര്‍ക്ക് വേറെ കല്യാണം കഴിക്കണ്ടേ. ഇത് എന്തോന്ന് ഏതു വീഡിയോ പോസ്റ്റ് ചെയ്താലും കുറെ എണ്ണം നെഗറ്റീവ് കമന്റും ആയി ഇറങ്ങിക്കോളും. എന്നാല്‍ ഈ പറയുന്നവര്‍ അവര്‍ക്കു ചിലവിനു കൊടുക്ക്. അവര്‍ അഭിനയിക്കുന്നത് മാത്രം നിങ്ങളുടെ കണ്ണില്‍ കാണുന്നുള്ളൂ. അവര്‍ അവരുടെ ഇഷ്ടത്തിന് അല്ലെ ജീവിക്കുന്നത് അതിനു നിങ്ങള്‍ക്കൊക്കെ എന്താ'' എന്നായിരുന്നു ഒരാളുടെ കമന്റ്. ഇതിന് രേണു നല്‍കിയ മറുപടി അങ്ങനെ പറഞ്ഞു കൊടുക്കൂവെന്നായിരുന്നു.
''വെളിപ്പെടുത്തില്ലെങ്കില്‍ പിന്നെ ഇവിടെ വന്നു ഇല്ല എന്ന് പറയുന്നത് എന്തിനാ. പറയാതിരുന്നാല്‍ പോരെ. അതല്ല. ഇതിനു നെഗറ്റീവ് കമന്റ് വരും. അപ്പൊ പിന്നെയും ഇന്‍സ്റ്റ തുറക്കുമ്പോള്‍ ഇതൊക്കെ തന്നെ വരും'' എന്നായിരുന്നു ഒരാളുടെ വിമര്‍ശനം. ''എനിക്കിഷ്ടമുള്ള പോസ്റ്റ് ഞാന്‍ ഇടും. നീ വേണേല്‍ കാണുക.'' എന്നായിരുന്നു രേണുവിന്റെ മറുപടി.
''അവിവാഹിത ആയിരുന്നിട്ടും ഒരു കൂട്ടി ഉള്ള ഒറ്റക്ക് ജീവിക്കുന്നു. സുധിയുടെ ജീവിതത്തില്‍ എല്ലാമറിഞ്ഞു കയറി ചെന്ന് മരിക്കുന്ന കാലത്തോളം സുധിക്ക് വേണ്ടി ജീവിച്ച സ്ത്രീ ആണ് രേണു. രേണു ഇന്ന് അത് പോലെ തന്നെ ഒറ്റപ്പെട്ട് പോയി. അവര്‍ക്കും ജീവിതം ആകാം. സുധിയെ അവര്‍ സ്വീകരിച്ച പോലെ അവരെ സ്വീകരിക്കാന്‍ ഒരാള്‍ വന്നാല്‍ അത് രേണുവിനോട് കാലം കാണിക്കുന്ന നീതി ആകും. മരിച്ചു കഴിഞ്ഞല്ല ഒരാള്‍ക്ക് വേണ്ടി ജീവിക്കേണ്ടത്. ജീവിക്കുന്ന കാലത്താണ്. അത് രേണു ചെയ്തിട്ടുണ്ട്. ഇനി രേണുവിന് സന്തോഷകരമായ ഒരു ജീവിതം ആണ് വേണ്ടത്. അത് കിട്ടട്ടെ'' എന്നായിരുന്നു മറ്റൊരു പ്രതികരണം.
latest post renusudhi love rumours social media